കോഴിക്കോട് മഞ്ഞപ്പിത്തം പടരുന്നു. തലക്കുളത്തൂര്‍ പഞ്ചായത്തിലാണ് മഞ്ഞപ്പിത്തം വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഈ ആഴ്ചമാത്രം 47പേര്‍ക്കാണ് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്. ഇവിടെ ഒരു വീട്ടിലെ പരിപാടി പങ്കെടുത്തവര്‍ക്കാണ് ആദ്യം മഞ്ഞപ്പിത്തം വന്നത്. രോഗം പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ പഞ്ചായത്ത് അടിയന്തരയോഗം ചേര്‍ന്നു. ജനകീയ സ്വാഡും രൂപീകരിച്ചിട്ടുണ്ട്. ആര്‍എംഒയുടെ നേതൃത്വത്തിലാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്
Tags: jaundice


