‘കോണ്‍ഗ്രസ് പാര്‍ട്ടി ബ്രിട്ടീഷുകാരുടെ വളര്‍ത്ത് കുഞ്ഞ്’: രാജസ്ഥാനിലെ പാഠപുസ്തകം; ബിജെപി ഭരണത്തിന്‍ കീഴില്‍ സംഭവിക്കുന്നത് ആശങ്കാജനകമായ കാര്യങ്ങള്‍

ജയ്പുര്‍: രാജസ്ഥാന്‍ സ്‌കൂള്‍ ബോര്‍ഡ് തയ്യാറാക്കിയ ചരിത്ര പുസ്തകങ്ങല്‍ ചരിത്രത്തെ വളച്ചൊടിക്കുന്നതായി വിമര്‍ശനം ഉയരുന്നു. കൂടാതെ സംഘപരവാര്‍ നേതാക്കന്മാരെ ചരിത്രത്തില്‍ അനാവശ്യമായി പ്രിഷ്ഠിക്കാന്‍ ശ്രമിക്കുന്നെന്നും പരാതി. ബിജെപി ഭരണത്തിന്‍ കീഴില്‍ ഇത്തരത്തില്‍ സംഭവിക്കുന്നത് ആശങ്കാ ജനകമാണെന്ന് വിദഗ്ധര്‍.

രാഷ്ട്രപിതാവ് മഹാത്മാഗാന്ധി, ജവഹര്‍ലാല്‍ നെഹ്‌റു എന്നിവരേക്കാള്‍ പ്രാധാന്യം ഹിന്ദുത്വ സൈദ്ധാന്തികന്‍ വീര്‍ സവര്‍ക്കര്‍ക്ക് നല്‍കിയാണ് പാഠപുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഏകീകൃത സിവില്‍കോഡ്, രാഷ്ട്രഭാഷയായ ഹിന്ദി, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശ നയം, പാകിസ്താന്‍ പരാമര്‍ശങ്ങള്‍ തുടങ്ങി വിവാദമായ കാലിക വിഷയങ്ങളാണ് 10,11,12 ക്ലാസുകളിലെ പാഠപുസ്തകങ്ങളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

പത്താം ക്ലാസിലെ സാമൂഹ്യ ശാസ്ത്രത്തില്‍ നിന്ന് ജവഹര്‍ലാല്‍ നെഹ്‌റുവിനെ കുറിച്ചുള്ള പാഠഭാഗം ഒഴിവാക്കുകയും ഗാന്ധിജിയെ കുറിച്ചുള്ള ഭാഗം പേരിന് മാത്രമാക്കുകയും ചെയ്തിട്ടുണ്ട്. അതേ സമയം ഈ പുസ്തകത്തില്‍ സവക്കര്‍ക്കായി കൂടുതല്‍ പേജുകള്‍ ഒഴിച്ചിടുകയും ചെയ്തിട്ടുണ്ട്.

രാജ്യത്തെ സ്വാതന്ത്യ സമരത്തെ പോലും ഹിന്ദുത്വവല്‍ക്കരിക്കുകയാണെന്ന് വിദ്യാഭ്യാസ വിദഗ്ദ്ധര്‍ കുറ്റപ്പെടുത്തുന്നു. കഴിഞ്ഞ വര്‍ഷം എട്ടാം ക്ലാസിലെ പുസ്തകത്തില്‍ നിന്നും ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി നെഹ്‌റുവിനെ തഴഞ്ഞിരുന്നു. നെഹ്‌റുവിനെ കുറിച്ച് 9ാം ക്ലാസിലെ പുസ്തകത്തില്‍ ധാരാളം പരാമര്‍ശങ്ങളുണ്ടെന്നും എല്ലാ നേതാക്കളെയും എല്ലാ പുസ്തകത്തിലും ഉള്‍പ്പെടത്താനാവില്ലെന്നുമാണ് ഇതിനെ കുറിച്ച് രാജാസ്ഥാന്‍ വിദ്യാഭ്യാസമന്ത്രി വാസുദേവ് ദേവ്‌നാനി പ്രതികരിച്ചത്.

10ാം ക്ലാസിലെ പുസ്തകങ്ങളില്‍ നിന്ന് കോണ്‍ഗ്രസ് നേതാക്കളെ ചുരുക്കിക്കെട്ടുകയും ഇവര്‍ ഇന്ത്യയില്‍ ബ്രിട്ടീഷ് ഭരണം നീട്ടണമെന്ന് ആവശ്യപ്പെട്ടെന്ന് പരാമര്‍ശങ്ങളുണ്ട്. പതിനൊന്നാം ക്ലാസിലെ പുസ്തകത്തില്‍ കോണ്‍ഗ്രസിനെതിരെയുള്ള വിവരണങ്ങള്‍ ഒരുപടി കടന്നിട്ടുണ്ട്. കോണ്‍ഗ്രസ് പാര്‍ട്ടി ബ്രിട്ടീഷുകാരുടെ വളര്‍ത്തു കുഞ്ഞായിരുന്നുവെന്നാണ് ഇതില്‍ പറയുന്നത്.

വീര്‍ സവര്‍ക്കര്‍ വലിയ വിപ്ലവകാരിയായിരുന്നുവെന്നും മഹാനായ ദേശസ്‌നേഹിയിയാണെന്നും മികച്ച സംഘാടകനായിരുന്നുവെന്നുമാണ് പത്താം ക്ലാസിലെ പാഠപുസ്തകം വിശേഷിപ്പിക്കുന്നത്. രാജ്യത്തിന്റെ സ്വാതന്ത്രത്തിനായി സവര്‍ക്കര്‍ സഹിച്ച ത്യാഗം വാക്കുകള്‍ക്കപ്പുറമാണെന്നും പുസ്തകം പറയുന്നു. ക്വിറ്റ് ഇന്ത്യാ സമരത്തില്‍ ഗാന്ധിജിക്കുള്ള പങ്ക് തരം താഴ്ത്തി കാണിക്കുന്നുമുണ്ട് പുസ്തകത്തില്‍.

പുസ്തകത്തിന്റെ ഒരു പാഠ ഭാഗത്തില്‍ ഇന്ത്യന്‍ സ്വതന്ത്ര്യ സമരനേതാക്കളുടെ പട്ടിക ഇപ്രകാരമാണ് ക്രമപ്പെടുത്തിയിട്ടുള്ളത്. സ്വാമി ദയാനന്ദ സരസ്വതിയാണ് ഏറ്റവും മുകളില്‍. സ്വാമി വിവേകാനന്ദന്‍, മഹര്‍ഷി അരവിന്ദ് ഘോഷ്, മഹാത്മാഗാന്ധി, വീര്‍ സവര്‍ക്കര്‍, സര്‍ദാര്‍ വല്ലാഭായ് പട്ടേല്‍, ബി.ആര്‍.അംബേദ്ക്കര്‍, ജവഹര്‍ലാല്‍ നെഹ്‌റു, ദീന്‍ ദയാല്‍ ഉപധ്യായ് എന്നിങ്ങനെയാണ് ക്രമീകരിച്ചിരിക്കുന്നത്.

Top