ജയരാജനെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റും,നടപടി ആഭ്യന്തര വകുപ്പ് നിര്‍ദ്ധേശമനുസരിച്ച്,പരിയാരത്ത് കഴിയുന്നതില്‍ നിയമ തടസമുണ്ടെന്ന് ജയില്‍ സൂപ്രണ്ട്.

കണ്ണൂര്‍:പി ജയരാജനെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റും.സെല്‍ സൗകര്യമില്ലാത്ത പരിയാരം മെഡിക്കല്‍ കോളേജില്‍ അദ്ധേഹത്തെ പാര്‍പ്പിക്കാനാകില്ലെന്ന് കാണിച്ച് ആശുപത്രി അധികൃതര്‍ക്ക് ജയില്‍ സൂപ്രണ്ട് കത്ത് നല്‍കി.ഉടന്‍ തന്നെ ജയരാജനെ ഡിസ്ചാര്‍ജ് ചെയ്യണമെന്നാണ് ജയില്‍ അധികൃതരുടെ ആവശ്യം.ഇത് അംഗീകരിക്കുക മാത്രമാണ് ഇനി പരിയാരം മെഡിക്കല്‍ കോളേജിന് മുന്‍പിലുള്ളത്.

 

ആരോഗ്യനില തൃപ്തമാണെങ്കില്‍ ഇന്ന് തന്നെ ജയരാജനെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റും.സ്വകാര്യ ആശുപത്രിയില്‍ കൊലക്കേസ് പ്രതിയെ പാര്‍പ്പിക്കുന്നതിലെ നിയമതടസമാണ് ജയില്‍ അധിക്കൃതര്‍ ഇവിടെ ചൂണ്ടിക്കാണിക്കുന്നത്.എന്നാല്‍ ജയരാജനെ കണ്ണൂരില്‍ നിന്ന് മാറ്റാന്‍ ആഭ്യന്തര മന്ത്രിയുടെ നേതൃത്വത്തില്‍ ഗൂഡാലോചന നടന്നിട്ടുണ്ടെന്നാണ് സിപിഎം ആരോപിക്കുന്നത്.ഇപ്പോള്‍ രണ്ട് അംഗരക്ഷകരും രണ്ട് പോലീസുകാരുമാണ് ജയരാജന്റെ കാവലിനുള്ളത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

 

സിപിഎം ആശുപത്രിയില്‍ ഉള്ള സ്വാധീനം ഉപയോഗിച്ച് സൗകര്യങ്ങള്‍ നെടിയെടുക്കുമെന്ന തിരിച്ചറിവാണ് ഇപ്പോള്‍ ജയില്‍ വകുപ്പിനെ മാറ്റി ചിന്തിപ്പിച്ചതെന്നാണ് സൂചന.സര്‍ക്കാര്‍ ഇടപെടലും ജയില്‍ വകുപ്പിന് മേല്‍ ഉണ്ടായിട്ടുണ്ട്.ജയരാജനെ പരിയാരം ആശുപത്രിയിലേക്ക് മാറ്റുമ്പോള്‍ എതിര്‍പ്പൊന്നും പറയാതിരുന്ന ജയില്‍ അധികൃതരാണ് ഇപ്പോള്‍ ആശുപത്രി സൗകര്യം ചൂണ്ടിക്കാട്ടി എതിര്‍പ്പുയര്‍ത്തുന്നതെന്നതും ശ്രദ്ധേയമാണ്.ജയരാജനെ കോഴിക്കോട്ടെക്ക് മാറ്റുന്നതിലൂടെ പ്രവര്‍ത്തകരെ കൂടുതല്‍ ചൊടിപ്പിക്കുക എന്നതും സര്‍ക്കാര്‍ ലക്ഷ്യമിടുന്നുണ്ട്.

.

Top