വിവാഹ ആഘോഷത്തിനു ജെസിബി: വധുവരൻമാരുടെ ആദ്യ രാത്രി പൊലീസ് സ്റ്റേഷനിൽ; ആഘോഷം പൊലീസ് സ്റ്റേഷന്റെ പടികയറിയപ്പോൾ

സ്വന്തം ലേഖകൻ

ആലപ്പുഴ: വിവാഹ ദിവസം വധുവരൻമാരെ സ്വീകരിക്കാൻ സുഹൃത്തുക്കൾ ഒപ്പിച്ച പണി വധുവിനെയും വരനെയും പൊലീസ് സ്റ്റേഷൻ കയറ്റി. വിവാഹആഘോഷ യാത്രയ്ക്കായി ജെസിബി അലങ്കരിച്ചൊരുക്കിയ സുഹൃത്തുക്കൾ യുവാവിനെയും വധുവിനെയും ഈ ജെസിബിയിൽ ഇരുത്തിയാണ് വീട്ടിലേയ്ക്കു എത്തിച്ചത്. ഇതോടെ ദേശീയ പാതയിൽ ഗതാഗതക്കുരുക്കും ഉണ്ടായി. തുടർന്നാണ് സംഭവത്തിൽ വരനെതിരെ പൊലീസ് കേസെടുത്തത്. മണ്ണുമാന്തിയന്ത്രവും മറ്റു വാഹനങ്ങളും ഘോഷയാത്രയ്ക്കു ഉപയോഗിച്ചതിനെ തുടർന്നു ദേശീയ പാതയിൽ ഗതാഗതക്കുരുക്കുണ്ടായി എന്ന് ആരോപിച്ചാണ് സംഭവത്തിൽ കേസെടുത്തത്.
ഞായറാഴ്ച ഉച്ചകഴിഞ്ഞ പുന്നപ്ര പറവൂരിലായിരുന്നു കേസിനാസ്പദമായ സംഭവങ്ങൾ. ആലപ്പുഴയിലെ വിവാഹത്തിനു ശേഷം വരന്റെ വീട്ടിലെത്തിയ വധൂവരൻമാരെ വരന്റെ സുഹൃത്തുക്കൾ ചേർന്ന് ന്യൂജെൻ ശൈലിയിൽ സ്വീകരിക്കുകയായിരുന്നു. ജെസിബിയുടെ കയ്ക്കുള്ളിൽ സുഹൃത്തുക്കൾ വരനെയും വധുവിനെയും കയറ്റിയിരുത്തിയ ശേഷം ബൈക്കുകളുടെയും കാറുകളുടെയും അകമ്പടിയോടെ വാഹനം ദേശീയ പാതയിലൂടെ വരന്റെ വീട്ടിലേയ്ക്കു കൊണ്ടു വരികയായിരുന്നു. ഇതോടെയാണ് മൂന്നു കിലോമീറ്ററിലധികം ദൂരം ദേശീയ പാതയിൽ ഗതാഗത തടസമുണ്ടാകുകയും ചെയ്തു. സംഭവമറിഞ്ഞു സ്ഥലത്തെത്തിയ പുന്നപ്രപൊലീസ് ഘോഷയാത്ര തടയുകയായിരുന്നു.
തുടർന്നു വരനെതിരെയും സുഹൃത്തുക്കൾക്കെതിരെയും കേസും രജിസ്റ്റർചെയ്തു. മണ്ണുമാന്തിയന്ത്രത്തിന്റെ ഉടമ ആലപ്പുഴ സ്വദശി സാംമോൻ, ഡ്രൈവർ കർണ്ണാടക സ്വദേശി ചിന്നപ്പൻ എന്നിവരെ കസ്റ്റഡിയിൽ എടുത്തു. ഇവരുടെ പേരിൽ കേസെടുത്ത ശേഷം ജാമ്യത്തിൽ വിട്ടു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top