അത് ജസ്‌നയല്ല ..ചെങ്കൽപേട്ടിൽ കണ്ടെത്തിയ മൃതദേഹം ചെന്നൈ സ്വദേശിനിയുടേത്

ചെന്നൈ: തമിഴ്നാട്ടിൽ കാഞ്ചീപുരം ചെങ്കൽപേട്ടിന് സമീപം പഴവേലിയിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ ജഡം പത്തനംതിട്ടയിൽ നിന്ന് ദുരൂഹ സാഹചര്യത്തിൽ കാണാതായ ജസ്നയുടേതല്ലെന്ന് സ്ഥിരീകരിച്ചു.കാഞ്ചീപുരത്ത് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹം ജെസ്‌ന അല്ലെന്ന് ജെസ്‌നയുടെ സഹോദരനും സ്ഥിരീകരിച്ചു ചെന്നൈ അണ്ണാനഗർ സ്വദേശിനിയുടെ മൃതദേഹമാണിതെന്നും ഇന്ന് പൊലീസ് സ്ഥിരീകരിച്ചു. ഇവരുടെ ബന്ധുക്കളെത്തിയാണ് മൃതദേഹം തിരിച്ചറിഞ്ഞത്. മേയ് 29 മുതൽ ഈ യുവതിയെ കാണാനില്ലായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു.

ചെങ്കൽപേട്ടിൽ കത്തിക്കരിഞ്ഞ മൃതദേഹത്തിലെ പല്ലിൽ ക്ലിപ്പ് ഇട്ടിട്ടുണ്ട്. ജസ്നയുടെ പല്ലിനും ക്ലിപ്പുണ്ടായിരുന്നു. അതാണ് സംശയത്തിന് ഇടയാക്കിയത്. എന്നാൽ, ജസ്ന മൂക്കുത്തി ധരിച്ചിരുന്നില്ല. കത്തിക്കരിഞ്ഞ ജഡത്തിൽ മൂക്കുത്തിയുണ്ടായിരുന്നു. മൃതദേഹത്തിന് സമീപത്തുനിന്നും കണ്ടെത്തിയ സൂട്ട്കേസിലെ വസ്ത്രങ്ങൾ ജസ്നയുടേതാണോയെന്ന് പരിശോധിച്ചെങ്കിലും സഹോദരൻ ജയ്സ് തിരിച്ചറിഞ്ഞില്ല. കണ്ടെത്തിയ മൃതദേഹത്തിന് ജസ്നയുടേതിനെക്കാൾ പ്രായവും തോന്നിക്കുന്നുണ്ട്. ചെങ്കൽപേട്ടിലെ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലാണ് മൃതദേഹം ഇപ്പോഴുള്ളത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വ്യാഴാഴ്ച രാത്രിയിലാണ് കത്തിക്കരിഞ്ഞ ജഡം തമിഴ്നാട് പൊലീസ് കണ്ടെത്തിയത്. ചാക്കിൽ കൊണ്ടുവന്ന എന്തോ രണ്ടുപേർ ചേർന്ന് കത്തിക്കുന്നതുകണ്ട് നൈറ്റ് പട്രോളിംഗ് സംഘം  പരിശോധിക്കാനായി ജീപ്പ് നിറുത്തിയപ്പോൾ ഇവർ ഓടിപോവുകയായിരുന്നു. സംശയം തോന്നിയ പൊലീസ് വെള്ളം ഒഴിച്ച് തീ അണച്ചു. അപ്പോഴാണ് ഒരു സ്ത്രീയുടെ ജഡമാണെന്ന് മനസിലായത്. ഇതിനോടകം മുഖം ഉൾപ്പെടെ ശരീരഭാഗങ്ങൾ കത്തിക്കരിഞ്ഞിരുന്നു. പെട്രോളോ മറ്റോ ഒഴിച്ചശേഷമാണ് തീ കൊളുത്തിയതെന്നാണ് കരുതുന്നത്.

Top