റേപ്പ് ഇൻ ഇന്ത്യ’യും വസ്ത്രം നോക്കലും ഇറ്റാലിയൻ സൺഗ്ലാസും’വിവാദമായ ജാർഖണ്ഡിൽ ബിജെപി വ്യജയിക്കും !!ഒമ്പതുറാലിയിൽ പ്രസംഗിച്ച മോദിയും ഷായുംസീറോയും 5 റാലിയിൽ പ്രചാരണം നടത്തിയ രാഹുൽ ഹീറോയും ആകുമോ ?വിധി ഇന്ന്.

ന്യുഡൽഹി: ജാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിലെ വിജയിയെ ഇന്നറിയാം !അത് ഒമ്പതുറാലിയിൽ പ്രസംഗിച്ച മോദിയും ഷായുംസീറോയും 5 റാലിയിൽ പ്രചാരണം നടത്തിയ രാഹുൽ ഹീറോയും ആകുമോ ? റേപ്പ് ഇൻ ഇന്ത്യ’യും വസ്ത്രം നോക്കലും ഇറ്റാലിയൻ സൺഗ്ലാസും’വിവാദമായ ജാർഖണ്ഡിൽ ബിജെപി വ്യജയിക്കും’എന്നതിൽ എന്തെങ്കിലും സത്യം ഉണ്ടാകുമോ ?വിധി ഇന്നറിയാം . ബിജെപിക്ക് നിർണായകമാണ് ഇന്നത്തെ ഫലം. തോൽവിയാണെങ്കിൽ പ്രതിപക്ഷത്തിനു ലഭിക്കുന്ന വലിയ രാഷ്ട്രീയ പ്രചരണായുധമായിരിക്കും അത്. ബിജെപിക്കു വിജയമാണെങ്കിലോ, രാജ്യമെമ്പാടും പൗരത്വബില്ലിന്മേൽ പ്രതിഷേധം ഉയർന്നിട്ടും ജനപ്രീതി ഇടിഞ്ഞിട്ടില്ലെന്ന ആത്മവിശ്വാസം പാർട്ടിക്കു ലഭിക്കും.81 മണ്ഡലങ്ങളിലെ വോട്ടെണ്ണൽ കോൺഗ്രസിന്റെയും ബിജെപിയുടെയും മാത്രമല്ല പ്രാദേശിക പാർട്ടികളുടെയും നെഞ്ചിടിപ്പേറ്റാൻ പോന്നതാണ്. ഡിസംബർ 23നു രാവിലെ എട്ടിന് 24 ജില്ലാ ആസ്ഥാനങ്ങളിൽ വോട്ടെണ്ണൽ ആരംഭിക്കും. ഉച്ചയ്ക്ക് ഒന്നോടെ ഏകദേശ ഫലം വ്യക്തമാകും. വോട്ടെണ്ണലിനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ വിനയ് കുമാർ ചൗബെ അറിയിച്ചു.

നവംബർ 30നായിരുന്നു ജാർഖണ്ഡിൽ ആദ്യഘട്ട വോട്ടെടുപ്പ്. 13 മണ്ഡലങ്ങളിലായി 62.87% ആയിരുന്നു പോളിങ്. ഡിസംബർ ഏഴിന് രണ്ടാം ഘട്ട വോട്ടെടുപ്പ്– 20 മണ്ഡലങ്ങളിലായി 63.36% പോളിങ്. പൗരത്വ ഭേദഗതി നിയമം (സിഎഎ) ലോക്സഭയിൽ പാസാക്കിയതിനു പിന്നാലെ ഡിസംബർ 10ന് രാജ്യത്തു പ്രതിഷേധം ശക്തമായി. 11ന് രാജ്യസഭയും നിയമം പാസാക്കിയതോടെ വിവിധ സംസ്ഥാനങ്ങളിൽ പ്രതിഷേധം ആളിക്കത്തി. ജാർഖണ്ഡിൽ പിന്നീടങ്ങോട്ട് വോട്ടെടുപ്പ് നടക്കാനിരിക്കുന്ന 48 മണ്ഡലങ്ങളിലെ പ്രചാരണത്തിൽ സിഎഎ പ്രധാന വിഷയമാവുകയായിരുന്നു. സമരക്കാരെ വസ്ത്രം നോക്കി തിരിച്ചറിയാമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിവാദ പ്രസ്താവന ജാർഖണ്ഡിലെ തിരഞ്ഞെടുപ്പ് റാലിയിലായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പൗരത്വ നിയമ ഭേദഗതിയുടെ പേരിൽ കോൺഗ്രസാണ് അക്രമം അഴിച്ചുവിടുന്നതെന്നും ഇറ്റാലിയൻ സൺഗ്ലാസ് ധരിക്കുന്നതിനാൽ രാഹുൽ ഗാന്ധിക്ക് ഇന്ത്യയുടെ ചരിത്രമറിയില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞതും സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് റാലിയിൽത്തന്നെ. മെയ്ക് ഇൻ ഇന്ത്യ എന്നാണ് മോദി പറഞ്ഞിരുന്നത്, എന്നാൽ ഇപ്പോൾ എവിടെ നോക്കിയാലും റേപ്പ് ഇൻ ഇന്ത്യയാണെന്ന രാഹുൽ ഗാന്ധിയുടെ പരാമർശം വന്നതും ജാർഖണ്ഡിൽ. 5 റാലികളിലാണ് രാഹുൽ പ്രസംഗിച്ചത്. പ്രിയങ്ക ഗാന്ധി ഒരു റാലിയിലും. മോദിയും അമിത് ഷായും 9 വീതം റാലികളിലും പങ്കെടുത്തു.

നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ എൻഡിഎ സർക്കാർ കേന്ദ്രത്തിൽ വീണ്ടും അധികാരത്തിലെത്തിയതിനു ശേഷം നടക്കുന്ന മൂന്നാമത്തെ സംസ്ഥാന തിരഞ്ഞെടുപ്പാണ് ജാർഖണ്ഡിലേത്. ഹരിയാനയിൽ ഒക്ടോബറിൽ നടന്ന തിരഞ്ഞെടുപ്പിൽ ആകെയുള്ള 90ൽ 40 സീറ്റാണ് ബിജെപിക്കു ലഭിച്ചത്. കേവലഭൂരിപക്ഷം ലഭിക്കാതിരുന്നതിനെത്തുടർന്ന് ദുഷ്യന്ത് ചൗട്ടാലയുടെ ജെജെപിയുടെ 10 എംഎൽഎമാരുടെയും ആറു സ്വതന്ത്രന്മാരുടെയും പിന്തുണ ഉറപ്പാക്കിയാണ് ബിജെപി ഭരണം പിടിച്ചത്. സ്വതന്ത്രരിൽ നാലു പേർ ബിജെപി വിമതരും ഓരോരുത്തർ കോൺഗ്രസ്, ഐഎൻഎൽഡി വിമതരുമായിരുന്നു. കേവലഭൂരിപക്ഷത്തിനു വേണ്ടിയിരുന്നത് 46 പേരുടെ പിന്തുണ; നിലവിൽ മനോഹർലാൽ ഖട്ടർ മന്ത്രിസഭയ്ക്ക് 56 പേരുടെ പിന്തുണയുണ്ട്. ദുഷ്യന്ത് ചൗട്ടാലയുടെ കാരുണ്യത്തിലാണ് ഭരണം നിലനിർത്തുന്നതെന്ന ചീത്തപ്പേര് ഹരിയാനയിൽ ബിജെപിക്കു മുകളിൽ തുടരുകയാണ്.

ഒക്ടോബറിൽ തന്നെ തിരഞ്ഞെടുപ്പ് നടന്ന മഹാരാഷ്ട്രയിൽ രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കൊടുവിൽ അധികാരത്തിൽ വന്നത് കോൺഗ്രസ്, ശിവസേന, എൻസിപി സഖ്യം. ബിജെപി-105, ശിവസേന-56, എന്‍സിപി-54, കോണ്‍ഗ്രസ്-44 എന്നിങ്ങനെയായിരുന്നു സീറ്റ് നില. 288 അംഗ നിയമസഭയില്‍ 145 പേരുടെ പിന്തുണയായിരുന്നു ഭൂരിപക്ഷത്തിനു വേണ്ടിയിരുന്നത്. വിശ്വാസവോട്ടെടുപ്പിൽ 169 എംഎൽഎമാരുടെ പിന്തുണ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്കു ലഭിച്ചു. മൂന്നു പാര്‍ട്ടികള്‍ക്കും കൂടി 154 എംഎല്‍എമാരാണുള്ളത്. സഖ്യത്തിന് ഏതാനും ചെറുകക്ഷികളുടെയും സ്വതന്ത്രരുടെയും പിന്തുണ കൂടി ലഭിക്കുകയായിരുന്നു. മഹാരാഷ്ട്രയിൽ എൻസിപിയുടെ അജിത് പവാറിനെ ഉപയോഗിച്ച് സർക്കാര്‍ രൂപീകരിക്കാൻ ശ്രമം നടത്തി തകർന്നതിന്റെ ക്ഷീണത്തിൽ നിന്ന് ബിജെപി ഇപ്പോഴും കരകയറിയിട്ടില്ല.

2014ൽ 37 സീറ്റ് നേടിയ ബിജെപിയെ സർക്കാർ രൂപീകരിക്കാൻ സഹായിച്ചത് ഓൾ ജാർഖണ്ഡ് സ്റ്റുഡന്റ്സ് യൂണിയൻ (എജെഎസ്‌യു–5 സീറ്റ്) ആയിരുന്നു. അന്ന് ജാർഖണ്ഡ് മുക്തി മോർച്ചയ്ക്ക് (ജെഎംഎം) 17 സീറ്റ് ലഭിച്ചു. കോൺഗ്രസിന് ആറും. ഇത്തവണ ലോക്സഭാ തിരഞ്ഞെടുപ്പിൽ 14ൽ 12 സീറ്റും ലഭിച്ചത് എൻഡിഎക്കായിരുന്നുവെന്നതും ബിജെപിയുടെ ആത്മവിശ്വാസം കൂട്ടുന്നു.

എന്നാൽ ജാർഖണ്ഡ് മുക്തി മോർച്ചയും (ജെഎംഎം–43 സീറ്റിൽ) കോൺഗ്രസും (31) രാഷ്ട്രീയ ജനതാദളും (ആർജെഡി–7) മഹാസഖ്യമായാണ് ഇത്തവണ മത്സരിച്ചത്. വിവിധ സംസ്ഥാനങ്ങളുടെ രാഷ്ട്രീയ സ്വഭാവമനുസരിച്ച് ബിജെപിക്കെതിരെ സഖ്യകക്ഷികളുടെ സഹായത്താൽ പോരാട്ടം നടത്താനുള്ള കോൺഗ്രസ് പരീക്ഷണത്തിന്റെ ആദ്യനീക്കം കൂടിയാണ് ജാർഖണ്ഡിൽ അരങ്ങേറുന്നത്. ജെഎംഎമ്മിന്റെ ഹേമന്ത് സോറനാണ് മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർഥി. കഴിഞ്ഞ തവണത്തേതു പോലെ ഇത്തവണയും സോറൻ രണ്ടിടത്തു മത്സരിക്കുന്നുണ്ട്– ധുംകയിലും ബാർഹെതിലും. കഴിഞ്ഞ തവണ ധുംകയിൽ പരാജയപ്പെട്ടിരുന്നു. ഇന്ത്യ ടുഡേ– മൈ ആക്സിസ് ഇന്ത്യ എക്സിറ്റ് പോളിൽ മുഖ്യമന്ത്രിയാകാൻ ഏറ്റവും കൂടുതൽ പേർ പിന്തുണച്ചത് ഹേമന്ത് സോറനെയാണ്.

സീറ്റ് ധാരണയിൽ എത്താതിരുന്നതിനെത്തുടർന്ന് ബിജെപി സഖ്യം വിട്ട് എജെഎസ്‌യു ഒറ്റയ്ക്കു മത്സരിക്കുകയായിരുന്നു ഇത്തവണ. ബിജെപി 79 സീറ്റുകളിലും എജെഎസ്‌യു 52 ഇടത്തുമാണു മത്സരിച്ചത്. ഫലം വന്നതിനുശേഷം തുടർ ഭരണത്തിൽ ഒന്നിക്കാമെന്നാണ് ഇരു പാർട്ടികളും തമ്മിലുള്ള ധാരണ. തുടർഭരണം പ്രതീക്ഷിച്ച് പ്രചാരണത്തിന്റെ അമരത്തുതന്നെ നിന്നു പ്രചാരണം നയിച്ച ബിജെപി മുഖ്യമന്ത്രി രഘുബർ ദാസിന് സ്വന്തം മണ്ഡലത്തിൽ വിമതശല്യവുമുണ്ട്. സിറ്റിങ് സീറ്റായ ജംഷഡ്പുർ ഈസ്റ്റിൽ സരയൂ റായിയാണ് ബിജെപി വിമതൻ. പാർട്ടി സീറ്റ് നിഷേധിച്ചതാണ് റായിയെ ചൊടിപ്പിച്ചത്. 1995 മുതൽ രഘുബർ ദാസ് ജയിച്ചുവന്ന മണ്ഡലമാണിത്. കോൺഗ്രസിലെ ഗൗരവ് വല്ലഭ് ആണ് ഇവിടെ എതിർസ്ഥാനത്ത്.</p>

ഒറ്റയ്ക്കു മത്സരിച്ചു നേട്ടം കൊയ്യാൻ ബാബുലാൽ മറാൻഡിയുടെ ജാർഖണ്ഡ് വികാസ് മോർച്ച–പ്രജാതാന്ത്രിക് പാർട്ടിയും(ജെവിഎം–പി) സംസ്ഥാനത്തു രംഗത്തുണ്ട്. ബിജെപിയ്ക്കോ മഹാസഖ്യത്തിനോ കേവല ഭൂരിപക്ഷം ലഭിച്ചില്ലെങ്കിൽ കളംപിടിക്കാനാകും ജെവിഎം ശ്രമം. 81 സീറ്റുകളിലും പാർട്ടി മത്സരിക്കുന്നുണ്ട്. അസദുദ്ദീൻ ഉവൈസിയുടെ എഐഎംഐഎം മുസ്‌ലിം വോട്ട് നിർണായകമായ 20 മണ്ഡലങ്ങളിലും മത്സരിക്കുന്നു.എക്സിറ്റ് പോളുകളിലേറെയും ജാർഖണ്ഡിൽ പ്രവചിച്ചിരിക്കുന്നത് തൂക്കുസഭയാണ്. ജെഎംഎം, കോൺഗ്രസ്, ആർജെഡി സഖ്യത്തിന് വ്യക്തമായ ഭൂരിപക്ഷം ലഭിച്ചേക്കുമെന്ന് ഇന്ത്യ ടുഡേ– ആക്സിസ് മൈ ഇന്ത്യ പോൾ പ്രവചിക്കുമ്പോൾ, ആർക്കും ഭൂരിപക്ഷം ലഭിക്കാത്ത ത്രിശങ്കു മന്ത്രിസഭ ആയിരിക്കുമെന്നാണ് മറ്റുള്ള പ്രവചനങ്ങൾ.

ഇന്ത്യ ടുഡേ– ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ പ്രകാരം ജെഎംഎം– കോൺഗ്രസ്– ആർജെഡി സഖ്യത്തിന് 38 മുതൽ 50 വരെ സീറ്റുകൾ ലഭിക്കാം (കോൺഗ്രസ് 12–18, ജെഎംഎം 24–28, ആർജെഡി 2–4) ബിജെപിക്ക് 22 മുതൽ 32 വരെ സീറ്റുകൾ. ഓൾ ജാർഖണ്ഡ് സ്റ്റുഡന്റ്സ് യൂണിയന് 3–5 സീറ്റും ജെവിഎമ്മിന് 2–4 സീറ്റും മറ്റുള്ളവർക്ക് 4–7 സീറ്റുമാണ് പ്രവചിച്ചിരിക്കുന്നത്. 2014ലെ ഇന്ത്യാ ടുഡേ–സിസേറോ എക്സിറ്റ്പോളിൽ 41നും 49നും ഇടയ്‌ക്കു സീറ്റുകളാണ് ബിജെപിക്കു പ്രഖ്യാപിച്ചിരുന്നത്. പക്ഷേ ലഭിച്ചത് 37 എണ്ണം മാത്രവും!ആജ് തക് പോൾ പ്രകാരം ബിജെപിക്ക് 22–32 സീറ്റ് ലഭിക്കും. മഹാസഖ്യത്തിന് 38–50 സീറ്റും. ജെവിഎമ്മിന് 2–4 സീറ്റും എജെഎസ്‌യുവിന് 3–5ഉം മറ്റുള്ളവർക്ക് 4–7 സീറ്റുമാണു പ്രവചിച്ചിരിക്കുന്നത്. ഹിന്ദി വാർത്താ ചാനലായ ന്യൂസ് XIന്റെ എക്സിറ്റ് പോൾ പ്രകാരം ബിജെപിക്ക് 30–15 സീറ്റ് ലഭിക്കും. ജെഎംഎം (17–22), കോൺഗ്രസ് (9–12), എജെഎസ്‌യു(8–12), ജെവിഎം (4–6), മറ്റുള്ളവർ (8–10) എന്നിങ്ങനെയാണു പ്രവചനം.

ജൻ കി ബാത് എക്സിറ്റ് പോൾ പ്രകാരം സംസ്ഥാനത്തു തൂക്കുസഭയാണ്: ബിജെപി (22–30), ജെഎംഎം (28–23), കോൺഗ്രസ് (15–10), ആർജെഡി (3–4), എജെഎസ്‌യു (3–5), ജെവിഎം (3–4), മറ്റുള്ളവർ (7–5).ഇത്തവണ ഐഎഎൻസ്/എബിപി/സിവോട്ടർ എക്സിറ്റ് പോൾ പറയുന്നത് മഹാസഖ്യത്തിന് 35 സീറ്റുകൾ മാത്രമേ ലഭിക്കുകയുള്ളൂവെന്നാണ്. ബിജെപിക്ക് 32ഉം എജെഎസ്‌യുവിന് അഞ്ചും ജെവിഎമ്മിന് രണ്ടും‌ം മറ്റുള്ളവർക്ക് ഏഴും സീറ്റ് ലഭിക്കും. 2014ലെ എബിപി–നീൽസൺ എക്സിറ്റ് പോളിൽ 52 സീറ്റാണ് ബിജെപിക്ക് പ്രവചിച്ചിരുന്നത്. സംസ്ഥാനം ജാർഖണ്ഡാകുമ്പോൾ എക്സിറ്റ് പോളുകൾക്കു പോലും വോട്ടർമാരുടെ മനസ്സ് പിടിച്ചെടുക്കാനാകുന്നില്ലെന്നാണ് മുൻവർഷത്തെ അനുഭവങ്ങൾ വ്യക്തമാക്കുന്നത്.

ബിജെപിയുടെ താരപ്രചാരകൻ യോഗി ആദിത്യനാഥ് സംസ്ഥാനത്തു തുടക്കം മുതൽ പ്രചാരണായുധമാക്കിയത് അയോധ്യാ വിഷയം. ക്ഷേത്രം നിർമിക്കാമെന്ന സുപ്രീംകോടതി വിധി കേന്ദ്ര സർക്കാരിന്റെയും ബിജെപിയുടെയും വിജയമെന്ന മട്ടിലാണ് ഉത്തർ പ്രദേശ് മുഖ്യമന്ത്രി അവതരിപ്പിച്ചത്. മഹാരാഷ്ട്രയിലെ മുഖ്യമന്ത്രിസ്ഥാനം നഷ്ടമായ സംഭവത്തിൽ നാണക്കേടിന്റെ നിഴൽ ബിജെപിയുടെ മേൽ നിന്നു മാറിയിരുന്നില്ല അപ്പോഴും.

എന്നാൽ അഞ്ചു ഘട്ട തിരഞ്ഞെടുപ്പിലെ ആദ്യ രണ്ടു ഘട്ടം കഴിഞ്ഞപ്പോഴേക്കും വിഷയം മാറിമറിഞ്ഞു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമായി. ഇപ്പോഴും പ്രതിഷേധത്തീയിൽ രാജ്യം കത്തുമ്പോഴാണ് തിരഞ്ഞെടുപ്പു ഫലം വരുന്നതെന്ന പ്രത്യേകതയുമുണ്ട്. 17 മണ്ഡലങ്ങളിലേക്ക് ഡിസംബർ 12നു നടന്ന മൂന്നാം ഘട്ട വോട്ടെടുപ്പിൽ 61 ശതമാനമായിരുന്നു പോളിങ്. ഡിസംബർ 16നായിരുന്നു നാലാം ഘട്ടം– 15 മണ്ഡലങ്ങളിലായി 62.54% പോളിങ്. ഡിസംബർ 20ന് അവസാന ഘട്ട വോട്ടെടുപ്പ് 16 മണ്ഡലങ്ങളിലേക്കു നടന്നു– പോളിങ് 71.96%. സംസ്ഥാന രൂപീകരണത്തിനു ശേഷം കാര്യമായ മാവോയിസ്റ്റ് ആക്രമണമില്ലാതെ നടന്ന ആദ്യത്തെ തിരഞ്ഞെടുപ്പുമായി ഇത്തവണത്തേത്. 81 മണ്ഡലങ്ങളിൽ 65.17% ആയിരുന്നു 5 ഘട്ടം പിന്നിട്ടപ്പോൾ സംസ്ഥാനത്തെ ആകെ പോളിങ്. 2014ൽ ഇത് 66.53 ആയിരുന്നു.324 നിയമസഭാ സീറ്റുകളുണ്ടായിരുന്ന ബിഹാറിൽ നിന്ന് 81 സീറ്റുകളെടുത്താണ് 2000ത്തിൽ ജാർഖണ്ഡ് സംസ്ഥാനം രൂപീകരിച്ചത്. അന്ന് ബിജെപി (32), സമത പാർട്ടി (5), ജെഡി–യു(3) തുടങ്ങിയവ ചേർന്ന എൻഡിഎ സഖ്യം സർക്കാർ രൂപീകരിച്ചു. ജെഎംഎമ്മിന് 12, കോൺഗ്രസ് 11, ആർജെഡി 9, സിപിഐ 3, മറ്റുള്ളവർ 6 എന്നിങ്ങനെയായിരുന്നു സീറ്റ്നില. സംസ്ഥാനത്തിനു പ്രത്യേകമായുള്ള ആദ്യ നിയമസഭാ തിരഞ്ഞെടുപ്പ് നടന്നത് 2005ലാണ്. പിന്നീട് 2009ലും 2014ലും തിരഞ്ഞെടുപ്പുകൾ നടന്നു. 2004ൽ മാത്രമാണ് ലോക്സഭാ തിരഞ്ഞെടുപ്പിലെ സീറ്റ്നിലയിൽ കോൺഗ്രസ് മുന്നിലെത്തിയത്.

Top