കേ​ര​ളം ജി​ഹാ​ദി​ക​ളു​ടെ കേന്ദ്രം …ജി​ഹാ​ദി ശ​ക്തി​ക​ൾ ബം​ഗാ​ളിലും കേ​ര​ള​ത്തി​ലും പ്ര​ബലമെന്ന് ​ മോഹന്‍ ഭഗവത്

നാഗ്പൂർ :കേരളവും ബംഗാളും ജിഹാദികളുടെ കേന്ദ്രങ്ങളാണെന്ന് ആർഎസ്എസ് അധ്യക്ഷൻ മോഹൻ ഭഗവത്. നാഗ്പൂരിൽ വിജയദശമി ദിന പ്രസംഗത്തിലാണ് ഭഗവത് കേരള, ബംഗാൾ സർക്കാരുകൾക്കെതിരേ ആരോപണമുന്നയിച്ചത്. ജിഹാദി ശക്തികൾ ബംഗാളിലും കേരളത്തിലും പ്രബലമാണ്. ഇതിനെതിരേ സർക്കാരുകൾ നടപടിയെടുക്കുന്നില്ല. രോഹിംഗ്യകള്‍ക്ക് ഇന്ത്യയിൽ ഇടം നൽകേണ്ടതില്ല. ബംഗ്ലാദേശികളുടെ നുഴഞ്ഞുകയറ്റത്തിന്‍റെ പ്രശ്നങ്ങൾ നിലനിൽക്കുമ്പോൾ തന്നെയാണ് രോഹിംഗ്യകളുടെ പ്രശ്നവും ഉയർന്നുവരുന്നത്. ദേശീയ സുരക്ഷകൂടി കണക്കിലെടുത്തു മാത്രമേ രോഹിംഗ്യകളുടെ കാര്യത്തിൽ തീരുമാമെടുക്കാവൂ- മോഹൻ ഭാഗവത് പറഞ്ഞു.

പശുസംരക്ഷണം ഭരണഘടനയിൽ ഉറപ്പുനൽകുന്നുണ്ട്. പശുവിനെ പോറ്റുന്നത് മതത്തിന്റെ കാര്യമല്ല. നിരവധി മുസ്‌ലിംകളും പശു വളർത്തലിൽ ഏർപ്പെട്ടിട്ടുണ്ട്. എന്നാൽ ഗോരക്ഷയുടെ പേരിൽ നിരവധി മുസ്‌ലിംകൾക്കു ജീവൻ നഷ്ടപ്പെട്ടു. ഗോരക്ഷകരുടെ കൈകളാൽ ആരും കൊല്ലപ്പെടുന്നത് നല്ലതല്ല. ഏതു തരത്തിലുള്ള അക്രമങ്ങളും അപലപനീയമാണ്- ഭാഗവത് കൂട്ടിച്ചേർത്തു. ഇന്ത്യയുടെ സാമ്പത്തിക നില ഇപ്പോൾ പരുങ്ങലിലാണെന്നും ഇത് ഉടൻ അഭിവൃദ്ധിപ്പെടുമെന്നാണ് കരുതുന്നതെന്നും ആർഎസ്എസ് അധ്യക്ഷൻ പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top