
പെരുമ്പാവൂര്‍: പൈശാചികമായി കൊല ചെയ്യപ്പെട്ട ജിഷയുടെ അമ്മയെ സ ന്ദര്‍ശിക്കാനെത്തിയ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ ജനക്കൂട്ടം തടഞ്ഞു. ജിഷയുടെ അമ്മ രാജേശ്വരി ചികില്‍സയില്‍ കഴിയുന്ന പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയിലാണ് മന്ത്രി എത്തിയത്.
കൊല നടന്ന് ദിവസങ്ങളായിട്ടും പൊലീസ് അന്വേഷണത്തില്‍ ഉദാസീനത കാട്ടുന്നതായ് ആരോപിച്ചാണ് ചെന്നിത്തലയെ തടഞ്ഞത്. ഡി വൈ എഫ് ഐ, എസ് ഡി പി ഐ പ്രവര്‍ത്തകരാണ് തടഞ്ഞത്.
പൊലീസ് ബലപ്രയോഗത്തിന് മുതിര്‍ന്നെങ്കിലും ജനം പിന്‍മാറിയില്ല. സംഘര്‍ഷം ഏറിയതോടെ മന്ത്രി സന്ദര്‍ശനം ഉപയോഗിച്ച് മടങ്ങുകയായിരുന്നു. മകളുടെ മരണത്തിന്റെ ആഘാതത്തില്‍ രാജേശ്വരി ദിവസങ്ങളായി ആശുപത്രിയില്‍ ചികില്‍സയിലാണ്.
പിന്നീട് മന്ത്രി ജിഷ കൊല്ലപ്പെട്ട രായമംഗലം ഇരുവിവിച്ചിറയിലെ കനാല്‍ പുറമ്പോക്ക് വീട് ചെന്നിത്തല സന്ദര്‍ശിച്ചു. പൊലീസ് കാവലിലായിരുന്നു ഇത്.