ജിഷ വധക്കേസില്‍ തെളിവുകള്‍ നശിപ്പിക്കാന്‍ ഗൂഢാലോചന നടന്നു; മുന്‍ അന്വേഷണ സംഘവും സംശയത്തിന്റെ നിഴലില്‍; കോണ്‍ഗ്രസ് നേതാവുമായി ബന്ധമുള്ള ഉദ്യോഗസ്ഥന്റെ ഫോണ്‍ രേഖകള്‍ പരിശോധിക്കും

കൊച്ചി: ജിഷവധക്കേസ് ഒരിക്കലും തുമ്പുണ്ടാകാത്ത വിധം തെളിവുകള്‍ നശിപ്പിച്ചത് പുതിയ അന്വേഷണ സംഘത്തിന് വെല്ലുവിളിയാകുന്നു.തുടക്കത്തില്‍ ലോക്കല്‍ പോലീസും പിന്നീട് പ്രത്യേക അന്വേഷണ സംഘവും നത്തിയത് അന്വേഷണമായിരുന്നില്ല തെളിവുകള്‍ നശിപ്പിക്കലായിരുന്നോ എന്ന തരത്തിലേയ്ക്ക് സംശയങ്ങള്‍ നീങ്ങുകയാണ്. പ്രമുഖ കോണ്‍ഗ്രസ് നേതാവുമായി അടുത്ത ബന്ധം പുലര്‍ത്ത പോലീസ് ഉദ്യോഗസ്ഥര്‍ ആരെയോ രക്ഷിക്കാന്‍ ആസുത്രണം ചെയ്ത് നീങ്ങിയതായാണ് സംശങ്ങള്‍ ഉയരുന്നത്.

തുടക്കത്തില്‍ കേസന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥരുടെ സ്വകാര്യ മൊബൈല്‍ ഫോണ്‍ രേഖകള്‍ അന്വേഷണ തുടങ്ങിയ ആദ്യ ദിവസം ബി സന്ധ്യയുടെ ടീം തേടിയിരുന്നു. ഈ രേഖകള്‍ ലഭിച്ചാല്‍ പോലീസ് ഉദ്യോഗസ്ഥര്‍ നടത്തിയ കള്ളകളികള്‍ പുറത്താകുമെന്നാണ് സൂചന. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിനെതിരെ നേരത്ത തന്നെ ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും അത്തരത്തിലൊരു അന്വേഷണം നടത്താന്‍ പോലീസ് തയ്യാറാകാത്തതും കൂടുതല്‍ സംശയത്തിനിട നല്‍കുന്നു. ജിഷ വധക്കേസില്‍ ആദ്യം കേസ്‌ന്വേഷിച്ച പോലീസ് സംഘം മാധ്യമങ്ങള്‍ക്ക് തെറ്റായ വിവരങ്ങള്‍ നല്‍കി കേസ് വഴിതിരിച്ചുവിടാന്‍ ശ്രമം നടത്തിയതും ഉേേദ്യാഗസ്ഥരിലേയ്ക്ക് തന്നെയാണ് സംശങ്ങള്‍ നീങ്ങുന്നത്. കൊലപാതകം കഴിഞ്ഞ ഉടനെ തന്നെ രണ്ട് ഇതര സംസ്ഥാന തൊഴിലാളികളെ കുറുപംപടി പോലീസ് കസ്റ്റഡിയില്‍ വച്ചിരുന്നതായും പുതിയ അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിരുന്നു. യാതരു തെളിവുമില്ലാതെ ഇതര സംസ്ഥാന തൊഴിലാളികളെ ഈ കേസില്‍ പ്രതിയാക്കാന്‍ നടത്തിയ നീക്കങ്ങളും ദുരൂഹത ഉയര്‍ത്തുന്നതാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കോണ്‍ഗ്രസ് നേതാക്കളുമായി അടുത്ത ബന്ധമുള്ള കറുപ്പംപടി സ്റ്റേഷിനിലെ പോലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍ രേഖകളില്‍ നിന്‌കേസിന് സഹായകമായ തെളിവുകള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പുതിയ അന്വേഷണ സംഘം.
ജിഷയുടെ മൃതദേഹം സമയം വൈകിയും ദഹിപ്പിച്ചതു മുതല്‍ ഗൂഢാലോചനയുണ്ടെന്ന് അന്വേഷണ സംഘം സംശയിക്കുന്നു.പുതിയ സംഘത്തില്‍ ഉള്‍പ്പെടുത്തിയ ക്രൈംബ്രാഞ്ച് എസ്പി പി.എന്‍. ഉണ്ണിരാജനെ എറണാകുളം റൂറല്‍ എസ്പിയായും നിയമിച്ചിട്ടുണ്ട്.

ജിഷ വധക്കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ സമയമെടുക്കുമെന്ന് എഡിജിപി ബി സന്ധ്യ വ്യക്തമാക്കിയിരുന്നു. കേസില്‍ തിടുക്കത്തില്‍ നപടിയെടുക്കാനാകില്ല. അന്വേഷണം പൂര്‍ത്തിയാക്കാന്‍ എല്ലാവരുടേയും സഹകരണം ആവശ്യമാണെന്നും സന്ധ്യ പറഞ്ഞു. അന്വേഷണം രഹസ്യ സ്വഭാവത്തിലുള്ളതാണ്. ആര്‍ക്കും പൊലീസിന് വിവരങ്ങള്‍ നല്‍കാമെന്നും സന്ധ്യ പറഞ്ഞു. ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ നല്‍കിയ പരാതിയുടെ പശ്ചാത്തലത്തിലാണു കോണ്‍ഗ്രസ് നേതാവ് പി പി തങ്കച്ചന്‍ സംശയത്തിന്റെ നിഴലിലാകുന്നത്.
കൊലപാതക കേസിന്റെ അന്വേഷണ ചുമതല ദക്ഷിണമേഖല എഡിജിപി ബി.സന്ധ്യ ഏറ്റെടുത്തതിന് പിന്നാലെയാണ് അന്വേഷണ സംഘത്തില്‍ അഴിച്ചു പണിയുണ്ടായത്.

നിലവില്‍ കേസ് അന്വേഷിക്കുന്ന സംഘത്തെ പൂര്‍ണമായും ഒഴിവാക്കിയാണ് പുതിയ ടീമിനെ കേസ് അന്വേഷണത്തിനായി നിയോഗിച്ചത്. കൊല്ലം റൂറല്‍ എസ്പി അജിതാ ബീഗം, കലാഭവന്‍ മണിയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് എസ്പി പി ഉണ്ണിരാജ, എറണാകുളം സിബിസിഐഡി എസ്പി വി.കെ മധു, ഡിവൈഎസ്പിമാരായ സോജന്‍, സുദര്‍ശന്‍, ശശിധരന്‍, സിഐമാരായ ബൈജു പൗലോസ് തുടങ്ങിയവരാണ് പുതിയ അന്വേഷണസംഘത്തിലുള്ളത്.

പുതിയ അന്വേഷണ സംഘം സമീപവാസികളുടെ മൊഴികള്‍ ഇന്നലെ വീണ്ടും രേഖപ്പെടുത്തിയിട്ടുണ്ട്. ചുമതല ഏറ്റെടുത്ത എഡിജിപി ബി.സന്ധ്യ നേരിട്ടെത്തിയാണു മൊഴിയെടുത്തത്. കുറുപ്പംപടി വട്ടോളിപ്പടിയില്‍ ജിഷ കൊല്ലപ്പെട്ട മുറി, വീടിന്റെ പരിസരം എന്നിവിടങ്ങളിലായി മൂന്നു മണിക്കൂര്‍ ചെലവഴിച്ചു. അറിയാവുന്ന മുഴുവന്‍ വിവരങ്ങളും സംശയങ്ങളും റൂറല്‍ എസ്പി പി.എന്‍.ഉണ്ണിരാജന്‍, എസ്പി പി.കെ.മധു എന്നിവരടക്കമുള്ളവര്‍ക്കു കൈമാറണമെന്നു നാട്ടുകാരോട് അഭ്യര്‍ത്ഥിച്ചു.

മുന്‍ അന്വേഷണ സംഘവുമായി ചര്‍ച്ച നടത്താന്‍ ആലുവയില്‍ എത്തി കൊച്ചി റേഞ്ച് ഐജി മഹിപാല്‍ യാദവിനോട് അന്വേഷണ പുരോഗതി ചോദിച്ചറിഞ്ഞു. കുറുപ്പംപടി വട്ടോളിപ്പടിയില്‍ ജിഷ കൊല്ലപ്പെട്ട വീടും പരിസരവും പരിശോധിച്ച ശേഷം, കേസില്‍ മൊഴി കൊടുത്ത അയല്‍വാസികളുമായി എഡിജിപി സംസാരിച്ചു. ജിഷയുടെ അമ്മ രാജേശ്വരിയെ ആശുപത്രിയില്‍ സന്ദര്‍ശിച്ചു. അതിനിടെ, രാജേശ്വരിയെ വാടക വീട്ടിലേക്കു മാറ്റാനുള്ള നീക്കം റവന്യു വകുപ്പ് ഉപേക്ഷിച്ചു. പുതിയ വീടിന്റെ പണി കഴിയുംവരെ അവര്‍ ആശുപത്രിയില്‍ തുടരും. കൊലയാളിയെ പിടികൂടുംവരെ രാജേശ്വരിയുടെ സുരക്ഷ ഉറപ്പാക്കാന്‍ അതാണു നല്ലതെന്ന പൊലീസിന്റെ അഭിപ്രായം മാനിച്ചാണു വാടകവീടു കണ്ടെത്താനുള്ള നീക്കം ഉപേക്ഷിച്ചത്.

അതിനിടെ, രായമംഗലം പഞ്ചായത്തു പ്രസിഡന്റും സ്ഥിരസമിതി അധ്യക്ഷനും പൊലീസും ആവശ്യപ്പെട്ടിട്ടാണു നിശ്ചിത സമയപരിധി കഴിഞ്ഞിട്ടും ജിഷയുടെ മൃതദേഹം ദഹിപ്പിക്കാന്‍ അനുമതി നല്‍കിയതെന്നാണു പെരുമ്പാവൂര്‍ നഗരസഭാ അധ്യക്ഷ സതി ജയകൃഷ്ണന്‍ പറയുന്നത്. വൈകിട്ട് ആറിനു ശേഷം മലമുറിയിലെ പൊതുശ്മശാനത്തില്‍ മൃതദേഹം ദഹിപ്പിക്കാന്‍ പാടില്ലെന്ന രായമംഗലം പഞ്ചായത്തുമായുള്ള കരാര്‍ നിലനില്‍ക്കെയാണു ജിഷയുടെ മൃതദേഹം ഏഴോടെ ദഹിപ്പിച്ചത്. മൃതദേഹം സമയം വൈകിയും ദഹിപ്പിച്ചതിനു പിന്നിലും ഗൂഢാലോചനയുണ്ടെന്ന ആരോപണം ഉയര്‍ന്നതിനാല്‍ ഇക്കാര്യത്തെക്കുറിച്ചും അന്വേഷണ സംഘം പരിശോധന നടത്തും.

Top