ജിഷയെ കൊല്ലാന്‍ ഉപയോഗിച്ച കത്തി കണ്ടെത്തി; പ്രതിയുടെ ബന്ധുവും കസ്റ്റഡിയില്‍. അറസ്​റ്റ്​ രേഖപ്പെടുത്തി; തിരിച്ചറിയല്‍ പരേഡ്​ നടത്തും

പെരുമ്പാവൂര്‍: ജിഷയെ കൊലപ്പെടുത്തുന്നതിന് ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെത്തി. ജിഷയെ കൊല്ലാന്‍ ഉപയോഗിച്ച കത്തിയും സംഭവസമയത്ത് പ്രതി അമി ഉല്‍ ഇസ്‍ലാം ധരിച്ചിരുന്ന വസ്ത്രവുമാണ് കണ്ടെത്തിയത്. കത്തിയില്‍ രക്തംപുരണ്ട നിലയിലായിരുന്നു. പെരുമ്പാവൂര്‍ ഇരിങ്ങോള്‍ വൈദ്യശാലപടിയില്‍നിന്നാണ് ഇവ ലഭിച്ചത്. പ്രതി താമസിച്ചിരുന്നത് ഇവിടെയായിരുന്നു. അമി ഉല്ലിന്റെ ഒരു ബന്ധുവിനെയും ഇവിടെ നിന്നു പിടികൂടിയിട്ടുണ്ട്.

തമിഴ്നാട്ടിലെ കാഞ്ചിപുരത്തെ ശിങ്കടിവാക്കത്തുനിന്നാണ് പ്രതി അമി ഉല്‍ ഇസ്‌ലാമിനെ പിടികൂടിയത്. ഡിഎന്‍എ പരിശോധനാഫലത്തില്‍നിന്നാണ് പ്രതി ഇയാളെന്ന് ഉറപ്പിച്ചത്. ഇയാളുടെ നാലു സുഹൃത്തുക്കളെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചും സുഹൃത്തുക്കള്‍ വഴിയും നടത്തിയ അന്വേഷണമാണ് അമി ഉല്ലിലേക്ക് എത്തിച്ചത്. അറസ്റ്റിലായ അമി ഉല്‍ ഇസ്‍‍ലാം ആദ്യമൊന്നും കുറ്റം സമ്മതിക്കാന്‍ തയാറായിരുന്നില്ല. തുടര്‍ന്നാണ് സുഹൃത്തുക്കളെ കൂടി കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്.‌

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം ജിഷ വധക്കേസില്‍ പിടിയിലായ അമീറുല്‍ ഇസ്ലാമിെന്‍റ(23) അറസ്റ്റ് രേഖപ്പെടുത്തിയെന്ന് അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന എ.ഡി.ജി.പി ബി സന്ധ്യ. ആലുവ പൊലീസ് ക്ലബ്ബില്‍ പ്രതിയെ എത്തിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍. തെളിവെടുപ്പും തിരച്ചറിയല്‍ പരേഡും നടത്താനുണ്ടെന്നും അതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താനാവിെല്ലന്നും ബി സന്ധ്യ വ്യക്തമാക്കി.

കൊലക്ക് കാരണം മുന്‍വൈരാഗ്യമാണെന്ന് പറയാനാവില്ലെന്ന് പെരുമ്പാവൂരില്‍ ജിഷയുടെ അമ്മയെ സന്ദര്‍ശിച്ച ശേഷം ബി സന്ധ്യ പറഞ്ഞു. കുറ്റമറ്റ രീതിയിലുള്ള പ്രോസിക്യൂഷന്‍ നടപടികളും പരമാവധി ശിഷയും ഉറപ്പുവരുത്താനാണ് ശ്രമമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

തമിഴ്നാട്ടിലെ കാഞ്ചീപുരത്തു നിന്നാണ് പ്രതിയെ കസ്റ്റഡിയില്‍ എടുത്തത്.അതേസമയം അറസ്റ്റ് രേഖപ്പെടുത്തിക്കൊണ്ട് ആദ്യം പൊലീസ് പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ പ്രതിയുടെ പേര് പറഞ്ഞിരുന്നില്ല. കേരളത്തെ പിടിച്ചുലച്ച ജിഷ കൊലപാതകം തെളിയിക്കാനായത് കേരള പൊലീസിന്‍െറ ചരിത്രനേട്ടമാണെന്ന് പൊലീസ് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. പ്രതിയെ പിടികൂടാന്‍ നൂറിലധികം പൊലീസ് ഉദ്യോഗസ്ഥര്‍ രാപകല്‍ ഭേദമന്യേ അന്വേഷണം നടത്തി. ശാസ്ത്രീയ തെളിവുകള്‍ പരിശോധിക്കുകയും 1500ലധികം ആളുകളെ ചോദ്യം ചെയ്യുകയും ചെയ്തു. അയ്യായിരത്തിലേറെ ആളുകളുടെ വിരലടയാളം പരിശോധിച്ചു. 20 ലക്ഷത്തിലധികം ഫോണ്‍വിളികള്‍ പരിശോധിച്ചു.

കേരളത്തിന് അകത്തും പുറത്തുമുള്ള നിരവധി ആശുപത്രികളില്‍ പരിക്കുപറ്റി ചികിത്സ തേടിയവരെ അന്വേഷിച്ചു. പശ്ചിമബംഗാള്‍, ഒഡിഷ, അസം, ഛത്തിസ്ഗഢ്, ബിഹാര്‍, തമിഴ്നാട് സംസ്ഥാനങ്ങളില്‍ പ്രത്യേക സംഘത്തെ അയച്ച് അന്വേഷണം നടത്തി. സംഭവസ്ഥലത്ത് കനാലില്‍ കാണപ്പെട്ട ചെരിപ്പില്‍നിന്ന് ലഭ്യമായ രക്തം ജിഷയുടെതാണെന്ന് തിരിച്ചറിഞ്ഞു. ജിഷയുടെ മുതുകില്‍ കാണപ്പെട്ട കടിച്ച അടയാളത്തില്‍നിന്ന് ലഭ്യമായ ഉമിനീരും ചെരിപ്പില്‍ കാണപ്പെട്ട രക്തവും വാതിലിന്‍െറ കട്ട്ളയില്‍നിന്ന് കാണപ്പെട്ട രക്തവും ഒരാളുടെതാണെന്ന് ഡി.എന്‍.എ പരിശോധനയില്‍ കണ്ടത്തെി. തുടര്‍ന്ന്, സംഭവസ്ഥലത്തുനിന്ന് കിട്ടിയ ചെരിപ്പിനെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ഈ ചെരിപ്പ് ഉപയോഗിക്കുന്നത് അസം സ്വദേശിയായ ഒരാളാണെന്ന് കണ്ടത്തെി. അന്വേഷണത്തില്‍ ജിഷയുടെ വീടിന് സമീപം താമസിച്ചിരുന്ന അസം സ്വദേശിയായ പ്രതി സ്ഥലംവിട്ടതായി കണ്ടത്തെിയെന്നും വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.

Top