മുഖം മൂടി ഇല്ലാതെ ജിഷ വധക്കേസ് പ്രതി അമീര്‍ ഉള്‍ ഇസ്ളാം

പെരുമ്പാവൂര്‍: ജിഷവധക്കേസ് പ്രതി അമിര്‍ ഉള്‍ ഇസ്ലാമിനെ മുഖം മൂടിയില്ലാതെ മാധ്യമങ്ങള്‍ക്ക്മുന്നില്‍ പൊലീസ് പ്രദര്‍ശിപ്പിച്ചു. ആലുവ പൊലീസ് ക്ലബ്ബില്‍ നിന്ന് പ്രതിയെ പെരുമ്പാവൂര്‍ കോടതിയിലേക്ക് കൊണ്ടുപോകുമ്പോളാണ് അമിറുല്‍ ഇസ്ലാമിനെ മുഖംമൂടിയില്ലാതെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ചത്. എന്നാല്‍ പൊലീസിന്‍റെ രേഖാചിത്രവുമായി പ്രതിക്ക് യാതൊരു ബന്ധവുമില്ലെന്നതും ശ്രദ്ധേയമാണ്.AMEER FACE out
അതിനിടെ ജിഷ വധക്കേസ് പ്രതി അമീര്‍ ഉള്‍ ഇസ്ലാമിനെ ജൂലൈ 13 വരെ കോടതി റിമാന്‍ഡ് ചെയ്തു. പരാതി എന്തെങ്കിലുമുണ്ടോ എന്ന് കോടതി പ്രതിയോട് ചോദിച്ചപ്പോള്‍ ഒന്നുമില്ലെന്നായിരുന്നു മറുപടി. പ്രതിയെ ജയിലിലെത്തി കാണാന്‍ അനുവദിക്കണമെന്ന് പ്രതിഭാഗം അഭിഭാഷകന്‍ രാജന്‍ കോടതിയോട് അഭ്യര്‍ഥിച്ചു . മുഖം മറയ്‍ക്കാതെയാണ് അമീര്‍ ഉള്‍ ഇസ്ലാമിനെ കോടതിയിലെത്തിച്ചത്. ഇതാദ്യമായാണ് അമീര്‍ ഉള്‍ ഇസ്ലാമിന്റെ ദൃശ്യങ്ങള്‍ പുറത്തുവിടുന്നത്.

Top