കൊച്ചി: പ്രമാദമായ ജിഷ കൊലക്കേസില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പ്രതിഭാഗം വക്കീല്‍ അഡ്വ.ആളൂര്‍ രംഗത്തെത്തി. നിലവില്‍ കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട അമിറുള്‍ ഇസ്ളാമിന് ഒപ്പം കസ്റ്റഡിയില്‍ എടുത്ത അനാറുള്‍ ഇസ്ലാം പൊലീസിന്റെ ചോദ്യം ചെയ്യലിനിടെ മര്‍ദ്ധനമേറ്റ് മരണപ്പെടുകയായിരുന്നെന്നാണ് വിവരം ലഭിച്ചിട്ടുള്ളതെന്നും ഇക്കാര്യം വിചാരണകോടതിയെ ധരിപ്പിച്ചിട്ടുണ്ടെന്നും ആളുര്‍ വ്യക്തമാക്കി.
അമിറുള്‍ ഉള്‍പ്പെടെ മൂന്ന് പേരെയാണ് കേസില്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ഇവരില്‍ ഒരാള്‍ രക്ഷപെട്ടു. ഭീകര മര്‍ദ്ധനത്തിനിടെ അനാറുള്‍ കൊല്ലപ്പെട്ടതോടെ ഭീതിയില്‍ അമിറുള്‍ കുറ്റം ഏറ്റെടുക്കുകയായിരുന്നു. ജിഷ കേസില്‍ അറസ്റ്റ് നടക്കുന്ന അവസരത്തില്‍ പെരുമ്പാവൂരില്‍ കണ്ടെത്തിയ അജ്ഞാത മൃതദ്ദേഹം തിരിച്ചറിഞ്ഞിട്ടില്ല. ഈ വസ്തുത കൂടി കേസില്‍ പരാമര്‍ശിക്കപ്പെടുമെന്നും ഇതോടെ കേസില്‍ നിര്‍ണ്ണായമായതും ഞെട്ടിക്കുന്നതുമായ വിവരങ്ങള്‍ പുറത്തുവരുമെന്നുമാണ് തന്റെ പ്രതീക്ഷയെന്നും ആളൂര്‍ കൂട്ടിച്ചേര്‍ത്തു.
ഇക്കാര്യത്തില്‍ പ്രധാനമായും വിസ്തരിക്കുക അന്നത്തെ റൂറല്‍ എസ് പി ഉണ്ണിരാജയെയായിരിക്കുമെന്നും ചോദ്യം ചെയ്യലിനും അറസ്റ്റിനും നേതൃത്വം നല്‍കിയ ഉദ്യോഗസ്ഥനെന്ന നിലയിലാണ് ഇദ്ദേഹത്തെ വിസ്തരിക്കാന്‍ ലക്ഷ്യമിട്ടിട്ടുള്ളതെന്നും അദ്ദേഹം അറിയിച്ചു. കേസില്‍ 30 പേരെ പുനര്‍വിചാരണ നടത്താന്‍ അവസരം നല്‍കണമെന്നാവശ്യപ്പെട്ട് ആളൂര്‍ നല്‍കിയ ഹര്‍ജിയില്‍ ആറ് പേരെ വിസ്തരിക്കാന്‍ ഹൈക്കോടതി അനുമതി നല്‍കിയിരുന്നു. ഇതില്‍ ഉണ്ണിരാജയും ഉള്‍പ്പെട്ടിട്ടുണ്ട്.
ജിഷയുടെ പിതാവ് പാപ്പു, സഹോദരി ദീപ, ജിഷയെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച കത്തികണ്ടെടുത്ത സ്ഥലത്തിന്റെ ഉടമ ശാന്താകുമാരി,അമിറുള്‍ ഇസ്ളാമിനെ തമിഴ്നാട്ടില്‍ നിന്നും കണ്ടെത്താന്‍ സഹായിച്ച പൊലീസ് കോണ്‍സ്റ്റബിള്‍ ഹബീബ്, കുറുപ്പംപടി എസ് ഐ, ആലുവ പൊലീസ് ക്ലെബ്ബ് ഇന്‍ ചാര്‍ജ്ജ് ഓഫീസര്‍ എന്നിവരെയാണ് വിസ്തരിക്കാന്‍ കോടതി അനുവദിച്ചിരുന്നത്.പാപ്പു മരണപ്പെട്ടതോടെ വിസ്താരം നേരിടേണ്ടവരുടെ എണ്ണം ആറായി ചുരുങ്ങി.
ചോദ്യം ചെയ്യലിന്റെ ആദ്യഘട്ടത്തില്‍ ജിഷയെ കൂടുതലായി ആക്രമിച്ചത് താനല്ല കൂടെയുണ്ടായിരുന്ന സുഹൃത്താണെന്ന് അമിറുള്‍ വെളിപ്പെടുത്തിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.അമിറുള്‍ അറസ്റ്റിലായത് സംമ്പന്ധിച്ച വിവരങ്ങള്‍ മാധ്യമങ്ങളോട് വിശദീകരിച്ചപ്പോള്‍ ഇത്തരം പ്രചാരണങ്ങളില്‍ കഴമ്പില്ലന്നും ലൈംഗികമായ താല്‍പര്യം ഉണ്ടായതിനെത്തുടര്‍ന്ന് അമിറുള്‍ വീട്ടിലെത്തി ജിഷയെ കീഴ്പ്പെടുത്താന്‍ ശ്രമിച്ചെന്നും ഇതിനിടെയാണ് കൊലയെന്നുമായിരുന്നു പൊലീസ് വിശദീകരണം.
നേരത്തെ ജിഷ വധക്കേസില്‍ സാക്ഷികളെ വീണ്ടും വിസ്തരിക്കണമെന്ന പ്രതിഭാഗത്തിന്റെ ആവശ്യം എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി നേരത്തെ തള്ളിയിരുന്നു. പ്രധാന പ്രതി അമീറുള്‍ ഇസ്‌ളാം കുറ്റക്കാരനാണെന്ന് തെളിയിക്കാനുള്ള സാഹചര്യത്തെളിവുകളും സാക്ഷിമൊഴികളുമാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ നല്‍കിയത്. പ്രോസിക്യൂഷന്‍ സാക്ഷികളില്‍ 15 പേര്‍ ഇതരസംസ്ഥാന തൊഴിലാളികളാണ്. 290 രേഖകളും 36 തൊണ്ടി മുതലും കോടതിയില്‍ ഹാജരാക്കി. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്, ഫോറന്‍സിക്, ഡി.എന്‍.എ. പരിശോധന റിപ്പോര്‍ട്ടുകളും കോടതിയിലെത്തിച്ചു. പ്രതിയെ നേരിട്ട് ചോദ്യം ചെയ്യലും പൂര്‍ത്തിയായിട്ടുണ്ട്. പ്രതിഭാഗത്തിനായി അഡ്വ. ബി.എ. ആളൂര്‍ ഹാജരായി. 2016 ഏപ്രില്‍ 28 നാണ് ജിഷ വധിക്കപ്പെട്ടത്.