മാധ്യമപ്രവര്‍ത്തക സൗമ്യ വിശ്വനാഥന്‍ വധക്കേസ്; അഞ്ച് പ്രതികളും കുറ്റക്കാരെന്ന് കോടതി; 15 കൊല്ലങ്ങൾക്ക് ശേഷം വിധി; ശിക്ഷ പിന്നീട്

മാധ്യമപ്രവര്‍ത്തക സൗമ്യ വിശ്വനാഥന്‍ വധക്കേസില്‍ അഞ്ച് പ്രതികളും കുറ്റക്കാരെന്ന് കോടതി. ഡല്‍ഹി സാകേത് കോടതിയാണ് വിധി പറഞ്ഞത്. 15 വര്‍ഷത്തിന് ശേഷമാണ് വിധി പറയുന്നത്. 2008 സെപ്റ്റംബര്‍ 30നു ജോലി കഴിഞ്ഞു വസന്ത് കുഞ്ചിലെ വീട്ടിലേക്ക് പോകുമ്പോഴായിരുന്നു മാധ്യമ പ്രവര്‍ത്തക സൗമ്യ വിശ്വനാഥിനു നേരെ മോഷണ ശ്രമം ഉണ്ടാവുകയും കൊല്ലപ്പെടുകയും ചെയ്തത്. മോഷ്ടാകളില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ വെടിയേല്‍ക്കുകയായിരുന്നു.

2009ല്‍ രവി കപൂര്‍, ബല്‍ജീത് സിംഗ്, അമിത് ശുക്ല, അജയ് കുമാര്‍, അജയ് സേത്തി എന്നിങ്ങനെ അഞ്ച് പ്രതികള്‍ അറസ്റ്റിലായെങ്കിലും വിചാരണ വര്‍ഷങ്ങള്‍ നീണ്ടു. സാക്ഷികളെ വിസ്തരിക്കാന്‍ എടുത്ത സമയവും സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറുടെ അഭാവവും വിചാരണ നീളാന്‍ കാരണമായി. കഴിഞ്ഞ മാസം പുതിയ ജഡ്ജിയെ നിയമിച്ചത് മുതലാണ് വിചാരണ വേഗത്തിലായത്. പൊലീസ് അന്വേഷണത്തില്‍ തൃപ്തരെന്ന് മാതാപിതാക്കള്‍ പ്രതികരിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top