ജിഷ കൊലപാതകം; സിസിടിവി ദൃശ്യങ്ങളില്‍ കാണുന്ന പെണ്‍കുട്ടി ജിഷയാണോയെന്ന് സംശയം; അമ്മ രാജേശ്വരിയെ ചോദ്യം ചെയ്യും

image

കൊച്ചി: ജിഷ കൊലപാതകക്കേസില്‍ നിര്‍ണ്ണായക തെളിവാണ് അന്വേഷണ സംഘത്തിന് കഴിഞ്ഞ ദിവസം ലഭിച്ചത്. സിസിടിവി ദൃശ്യങ്ങള്‍ സാങ്കേതിക വിദഗ്ധരുടെ സഹായത്തോടെ പരിശോധിക്കുന്നതോടെ സത്യങ്ങള്‍ പുറത്തുവരുമെന്നാണ് കരുതുന്നത്. ദൃശ്യങ്ങളില്‍ കാണുന്ന പെണ്‍കുട്ടി ജിഷയാണോയെന്ന് വ്യക്തമല്ലെന്നാണ് അമ്മയും സഹോദരിയും പറയുന്നത്.

തുടര്‍ന്നാണ് ദൃശ്യങ്ങള്‍ സാങ്കേതിക വിദഗ്ധരുടെ സഹായത്തോടെ പരിശോധിക്കാന്‍ തീരുമാനിച്ചത്. അതേസമയം, ജിഷയുടെ അമ്മ രാജേശ്വരിയെ വീണ്ടും ചോദ്യം ചെയ്യാന്‍ അന്വേഷണസംഘം തീരുമാനിച്ചു. പെന്‍കാമറയുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യല്‍. പെന്‍കാമറയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് വൈരുദ്ധ്യം നിറഞ്ഞ ഉത്തരങ്ങള്‍ ലഭിച്ച സാഹചര്യത്തിലാണ് വീണ്ടും ചോദ്യം ചെയ്യുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കഴിഞ്ഞ ദിവസം കുറുപ്പംപടിയിലെ ഒരു വളംഡിപ്പോയില്‍ നിന്നാണ് ജിഷയുടേതെന്നു കരുതുന്ന ദൃശ്യങ്ങള്‍ ലഭിച്ചത്. ജിഷ നടന്നു വരുന്നതും ജിഷയെ മഞ്ഞ ഷര്‍ട്ടിട്ട ഒരാള്‍ പിന്തുടരുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. ദൃശ്യങ്ങളിലുള്ളത് ജിഷ തന്നെയാണെന്ന് അയല്‍ക്കാരന്‍ സ്ഥിരീകരിച്ചിരുന്നു. ധരിച്ച ചുരിദാറിന്റെ കളറില്‍ നിന്നാണ് ജിഷയെ തിരിച്ചറിഞ്ഞത്. ജിഷ കൊല്ലപ്പെട്ട ദിവസത്തെ ദൃശ്യങ്ങളാണുള്ളത്.

Top