
തിരുവനന്തപുരത്ത് ഭാര്യയും ഭര്‍ത്താവ് മകനും മരിച്ചനിലയില്‍. തിരുവനന്തപുരം കഴക്കൂട്ടം കുളത്തൂരിലാണ് മൂന്നംഗ കുടുംബം മരിച്ചനിലയില്‍ കണ്ടെത്തിയത്. കുളത്തൂര്‍ ശ്രീനാരായണ ലൈബ്രറിക്കു സമീപം വാടകയ്ക്കു താമസിക്കുന്ന കന്യാകുളങ്ങര സ്വദേശി സുരേഷ് (35) ഭാര്യ സിന്ധു (30) മകന്‍ ഷാരോണ്‍ (9) എന്നിവരെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.
നേരത്തെ കന്യാകുളങ്ങരയില്‍ ഓട്ടോ ഡ്രൈവറായിരുന്ന സുരേഷ് മൂന്നു വര്‍ഷമായി ഗള്‍ഫിലായിരുന്നു. രണ്ടാഴ്ചക്കു മുന്‍പാണ് നാട്ടിലെത്തിയത്. ഭാര്യയേയും മകനേയും കഴുത്തുഞെരിച്ച് കൊന്ന ശേഷം സുരേഷ് ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനം. സ്ഥലത്ത് കഴക്കൂട്ടം പൊലീസ് എത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു. കൊലപാതകത്തിലേക്ക് നയിച്ച കാരണങ്ങളെക്കുറിച്ച് അന്വേഷിച്ചു വരികയാണെന്ന് പൊലീസ് സൂചിപ്പിച്ചു.
Tags: murder