പാവങ്ങളുടെ പരാതിക്ക് പരിഹാരം ഉണ്ടാക്കാൻ കഴിയില്ലെങ്കിൽ സാറിനെന്തിനാ യൂണിഫോമെന്ന് എസ്‌ഐയെ വിരട്ടി രാജേശ്വരി; പിടിച്ചു പുറത്താക്കാൻ ആക്രോശിച്ച് എസ് ഐ; പാഞ്ഞെത്തിയ വനിതാ പൊലീസിനോട് തൊട്ടുപോകരുതെന്ന് ഭീഷണി

പെരുമ്പാവൂർ:’പാവങ്ങളുടെ പരാതിക്ക് പരിഹാരം ഉണ്ടാക്കാൻ കഴിയില്ലെങ്കിൽ സാറെന്തിനാ യൂണീഫോം ഇട്ട് ഇവിടെ ഇരിക്കുന്നതെന്ന് ഇറങ്ങിപ്പോവണമെന്നും’ പരാതിക്കാരി. രോഷപ്രകടനം അതിരുവിട്ടപ്പോൾ എന്റെ ഓഫീസിൽ നിന്നും ‘ഇവരെ’പിടിച്ചു പുറത്താക്കാൻ എസ് ഐ യുടെ ആക്രോശം.

ഇതു കേട്ട് പാഞ്ഞെത്തിയ വനിതപൊലീസിനോട് തൊട്ടുപോകരുതെന്ന് വിരട്ടി വീണ്ടും പരാതിക്കാരി. ഇവിടെയല്ലാ,തഹസീൽദാർക്ക് പരാതി നൽകിയാലെ കാര്യത്തിന് പരിഹാരമാവു എന്ന് നിർദ്ദേശിച്ച പൊലീസിന്റെ അനുനയ നീക്കത്തിൽ പരാതിക്കാരി വീണു. എസ് ഐയ്ക്കും കൂട്ടർക്കും ആശ്വാവുമായി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വനിത പൊലീസുകാരി തഹസീൽദാർക്കായി എഴുതി നൽകിയ അപേക്ഷയുമായി സ്റ്റേഷന്റെ പടിയിറങ്ങിയ പരാതിക്കാരി ഇപ്പോൾ എറെ പഴിക്കുന്നതും പൊലീസിനെത്തന്നെ. കൊല്ലപ്പെട്ട ജിഷയുടെ മാതാവ് രാജേശ്വരിയാണ് പൊലീസ് സ്‌റ്റേഷനെ ‘വിറപ്പിച്ച’ പരാതിക്കാരി. മകൾ ദീപയുടെ കൈവശമുള്ള ഭർത്താവ് പാപ്പുവിന്റെ മരണണ സർട്ടിഫിക്കറ്റ് വാങ്ങി നൽകണമെന്നാവശ്യപ്പെട്ട് ഇവർ സ്റ്റേഷനിൽ പരാതിപ്പെട്ടിരുന്നു.

ഇത്തതിന്റെ പേരിൽ നടപടിയെടുത്തില്ലന്നാരോപിച്ചാണ് ഇവർ കോടനാട് എസ് ഐ ‘നിർത്തിപ്പൊരിച്ചത്.’.പരാതി നൽകിയ ആദ്യദിവസം 10 മണിമുതൽ 3.30 വരെ എസ് ഐ ഉടനെത്തുമെന്നും പറഞ്ഞ് പൊലീസുകാർ ഇവരെ സ്റ്റേഷനിൽ പിടിച്ചിരുത്തിയിരുന്നു.പരാതി നൽകിയതിന്റെ മുന്നാം ദിവസം രാവിലെയാണ് ഇവർ വീണ്ടും സ്റ്റേഷനിൽ എത്തി പരാതിക്ക് പരിഹാരമുണ്ടാക്കി തരണമെന്ന് എസ് ഐ യോട് ആവശ്യപ്പെടുന്നത്.

പരാതി സ്റ്റേഷനിൽ പരിഹരിക്കാവുന്നതല്ലന്നും മറ്റ് മാർഗ്ഗങ്ങളിൽ പരിഹാരം തോടമെന്നും എസ് ഐ അറിയച്ചതാണ് ഇവിരെ ചൊടിപ്പിച്ചത്.പിന്നീട് ഇവർ ഉച്ചത്തിൽ തന്നേ പ്രതിക്കൂട്ടിലാക്കി സംസാരിച്ചതോടെ എസ് ഐ യ്ക്കും നിയന്ത്രണം വിട്ടു.ഇതോടെ ഇവരെ തന്റെ ഓഫീസിൽ നിന്നും പിടിച്ചിറക്കാൻ വനിത പൊലീസിനോട് എസ് ഐ നിർദ്ദേശിക്കുകയായിരുന്നു. പരാതിയിക്ക് പരിഹാരമുണ്ടാക്കാൻ കഴിയാത്ത സാറ് ഈ യൂണിഫോം ഇട്ടിരിക്കുന്നത് എന്തിനാണെന്നും ഞാനല്ല,സാറാണ് ഇറങ്ങിപ്പോവേണ്ടതെന്നും ഈ അവസരത്തിൽ ഇവർ വ്യക്തമാക്കിയപ്പോൾ എസ് ഐ മേശയിലടിച്ച് കലിപ്പ് തീർക്കുകയായിരുന്നെന്നാണ് അറിവായത്.ഒച്ചപ്പാടുകേട്ട് ഓടിയെത്തിയ മറ്റ് പൊലീസുകാർ ചേർന്ന് ഇവരെ അനുനയിപ്പിച്ചാണ് എസ് ഐ യുടെ മുറിയിൽ നിന്നും പുറത്തിറക്കിയത്.

എസ് ഐ നിർദ്ദേശിച്ചതനുസരിച്ച് വനിതപൊലീസുകാരി തഹസീൽദാർക്ക് എഴുതിനൽകിയ പരാതിയുമായിട്ടാണ് ഇവർ ഇവിടെ നിന്നും ഇറങ്ങിയത്. ഇക്കാര്യത്തിൽ ആർക്കോ വേണ്ടി പോസീസ് തന്നെ കബളിപ്പിക്കുകയാണെന്നാണ് ഇവരുടെ ഇപ്പോഴത്തെ ആരോപണം. രാജേശ്വരിയും ജിഷയുടെ സഹോദരി ദീപയും തമ്മിൽ മരണസർട്ടിഫിക്കറ്റ് വിഷയത്തിൽ ഈ സ്റ്റേഷനിൽ വാദപ്രതിവാദത്തിലേർപ്പെട്ടത് മാധ്യമങ്ങളിൽ വാർത്തയായിരുന്നു.

പരേതനായ പാപ്പുവിന്റ മരണ സർട്ടിഫിക്കറ്റ് മകൾ ദീപ കൈപ്പറ്റിയതുമായി ബന്ധപ്പെട്ട് ഭാര്യ രാജേശ്വരി പരാതി നൽകിയതിനെത്തുടർന്നാണ് ദീപയെ പൊലീസ് വിളിച്ചുവരുത്തിയത്. മരണസർട്ടിഫിക്കറ്റ് താനറിയാതെ വാങ്ങിയത് ശരിയായില്ലെന്നും അത് തനിക്ക് വേണമന്നുമായിരുന്നു രാജേശ്വരിയുടെ പ്രധാന ആവശ്യം. എന്നാൽ അത് താൻ ജോലിയും കളഞ്ഞ് 5 ദിവസം ബുദ്ധിമുട്ടി നടന്ന് വാങ്ങിയതാണെന്നും വേണമെങ്കിൽ കോപ്പി നൽകാമെന്നുമായിരുന്നു ദീപയുടെ നിലപാട്.

ഇത് കേട്ടതോടെ രാജേശ്വരി കോപാകൂലയായി. തുടർന്ന് ദീപ എണ്ണിപ്പെറുക്കിയും നെഞ്ചത്തിടിച്ചും നിയമപാലകർക്ക് മുമ്പിൽ മനസ്സ് തുറന്നു.തന്റെ അപ്പന്റെ പേരിൽ ബാങ്കിൽ അവശേഷിക്കുന്ന നിക്ഷേപത്തിൽ നിന്നും ഒരു രൂപ പോലും രാജേശ്വരിയോട് വ്യക്തമാക്കിയാണ് ദീപ സ്റ്റേഷനിൽ നിന്നും ഇറങ്ങിയത്.ഈ വിഷയം ഇവിടെ തീരില്ലന്നും കോടതിയി മുഖേന പരിഹാരം കാണുകയേ നിവർത്തിയുള്ളു എന്നും ബോദ്ധ്യപ്പെടുത്തി പൊലീസ് ഇരുവരെയും ഒരു വിധത്തിൽ പറഞ്ഞയക്കുകയായിരുന്നു.തുടർന്നായിരുന്നു രാജേശ്വരി വീണ്ടും സ്‌റ്റേഷനിലെത്തി എസ് ഐ യെ ‘പ്രതിക്കൂട്ടിലാക്കിയത്’

പാപ്പുവിന്റെ പേരിൽ ബാങ്കിലുള്ള 4 ലക്ഷത്തിൽപ്പരം രൂപയുടെ അവകാശത്തെച്ചൊല്ലിയാണ് ഇപ്പോൾ ഇരുവരും തമ്മിൽ തർക്കം മൂർച്ഛിച്ചിട്ടുള്ളത്. ഓടയ്ക്കാലി എസ് ബി ഐ ബാങ്കിൽ അന്തരിച്ച പാപ്പുവിന്റെ പേരിൽ 4,32000 രൂപയുടെ നിക്ഷേപമുണ്ടെന്ന് കുറുപ്പംപടി പൊലീസ് നേരത്തെ സ്ഥിരീകരിച്ചിരുന്നു.2017 നവമ്പറിൽ പാപ്പു മരണമടഞ്ഞതിനെത്തുടർന്ന് പൊലീസ് നടത്തിയ തെളിവെടുപ്പിലാണ് ഇക്കാര്യം വ്യക്തമായത്. തുക തനിക്ക് നൽകണമെന്നാവശ്യപ്പെട്ട് സഹോദരി ദീപ നേരത്തെ ബാങ്കിൽ കത്ത് നൽകിയിരുന്നു.

പിതാവിന്റെ മരണ സർട്ടിഫിക്കറ്റും ഇവർ ബാങ്കിൽ ഹാജരാക്കിയിരുന്നു.എന്നാൽ ബാങ്ക് അധികൃതർ തുക നൽകിയില്ല.മകളുടെ ഈ നീക്കത്തിനെതിരെ രാജേശ്വരി കഴിഞ്ഞ ദിവസം പെരുമ്പാവൂർ പൊലീസിലെത്തി പരാതി നൽകി. ദീപ കരസ്ഥമാക്കിയ ഭർത്താവിന്റെ മരണ സർട്ടിഫിക്കറ്റ് തനിക്ക് ലഭിക്കാൻ നടപടി സ്വീകരിക്കണമെന്നാണ് പരാതിയിലെ പ്രധാന ആവശ്യം. പെരുമ്പാവൂർ ഡി വൈ എസ് പി യെ സന്ദർശിച്ചാണ് രാജേശ്വരി പരാതി ബോധിപ്പിച്ചത്.പരാതി സ്വീകരിച്ച ഡി വൈ എസ് പി അന്വേഷണത്തിനായി കോടനാട് പൊലീസിന് കൈമാറുകയായിരുന്നു.

കോടനാട് സ്‌റ്റേഷൻ പരിധിയിലെ മുടക്കുഴ പഞ്ചായത്തിലെ അകനാട് തൃക്കേപ്പാറയിൽ സർക്കാർ നിർമ്മിച്ചു നൽകിയ വീട്ടിലാണ് രാജേശ്വരിയും ദീപയും ഇവരുടെ മകനും താമസിക്കുന്നത്.കഴിഞ്ഞ രണ്ടുമാസത്തോളമായി രാജേശ്വരി വിട്ടിലെത്തിയിട്ടില്ലന്നാണ് ദീപ പുറത്തുവിട്ട വിവരം. പലവഴിക്കുള്ള സാമ്പത്തീക സഹായമെത്തിയിട്ടും ഉടുതുണിക്ക് മറുതുണിയില്ലാതെ അവശതകളുമായി കഴിഞ്ഞിരുന്ന പാപ്പുവിനെ മരണം വരെ ദീപയും മതാവും തിരിഞ്ഞ് നോക്കിയിരുന്നില്ല എന്നുള്ള ആക്ഷേപം നിലനിൽക്കുന്ന സാഹചര്യത്തിലാണ് മരണശേഷം പാപ്പുവിന്റെ അക്കൗണ്ടിൽ അവശേഷിക്കുന്ന തുക സ്വന്തമാക്കാൻ ഇവർ രംഗത്തിറങ്ങിയിരിക്കുന്നത് എന്നതാണ് ശ്രദ്ധേയം. നിക്ഷേപകർ മരണപ്പെട്ടാൽ അക്കൗണ്ടിൽ അവശേഷിക്കുന്ന തുക നോമിനിക്ക് കൈമാറുക എന്നതാണ് ബാങ്കിന്റെ രീതിയെന്നും ഇതിന് തങ്ങൾ തയ്യാറാണെന്നും ബാങ്ക് അധികൃതർ നേരത്തെ പൊലീസിനോട് വ്യക്തമാക്കിയിരുന്നു.

പാപ്പുവിന്റെ തറവാട് വീടിനടുത്ത് താമസിച്ചുവരുന്ന മുൻ പഞ്ചായത്ത് പ്രസിഡന്റ് സരോജിനിയമ്മയെയാണ് പാപ്പു ബാങ്കിൽ തന്റെ അനന്തരാവകാശിയായി പരിചയപ്പെടുത്തി,രേഖകളിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്. പാപ്പു സ്വന്തം ഇഷ്ടപ്രകാരമാണ് ഇത് ചെയ്‌യതതെന്നും ബാങ്കിൽ അക്കൗണ്ട് എടുത്ത് രേഖകൾ എല്ലാം പൂരിപ്പിച്ച് നൽകി,ആഴ്ചകൾക്ക് ശേഷം പാപ്പുതന്നെ തന്നോട് വിവരം വെളിപ്പെടുത്തുകയായിരുന്നെന്നും ഇങ്ങിനെ ചെയ്തത് എന്തിനാണെന്ന് താൻ ചോദിച്ചപ്പോൾ മറ്റാരെയും വിശ്വാസമില്ലാഞ്ഞിട്ടാണെന്നായിരുന്നു പാപ്പുവിന്റെ മറുപിടിയെന്നും സരോജിനിയമ്മ പാപ്പു മരണപ്പെട്ടതിന് പിന്നാലെ വെളിപ്പെടുത്തിയിരുന്നു.

ബാങ്ക് നിയമങ്ങൾക്കനുസരിച്ചും ഇതര നിയമവശങ്ങൾ പഠിച്ചും തുക ആർക്ക് കൈമാറണമെന്ന കാര്യത്തിൽ തീരുമാനമെടുക്കുമെന്നും ഈ തുകയിൽ നയാപൈസ തനിക്കുവേണ്ടന്നും സരോജിനിയമ്മ ഈയവസരത്തിൽ വ്യക്തമാക്കിയിരുന്നു. പാപ്പുവും സഹോദരങ്ങളുമൊക്കെ കൃഷിപ്പണികൾക്കും മറ്റുമായി വർഷങ്ങൾക്ക് മുമ്പ് മുതൽ സരോജിനിയമ്മയുടെ വീട്ടിലെത്തിയിരുന്നു.പണ്ട് മുതൽ പാപ്പുവിന്റെ വീട്ടുകാരും ഈ കുടുമ്പവും തമ്മിൽ അടുപ്പത്തിലുമായിരുന്നു.

ഇതുമൂലമാവാം പാപ്പു സരോജിനിയമ്മയെ നോമിനിയാക്കിയതെന്നാണ് നാട്ടുകാരുടെ അനുമാനം. 2017 നവംമ്പർ 9-ന് ഉച്ചയോടെ വീടിനടുത്ത് വെസ്റ്റേൺ ഡയറി ഫാമിന് സമീപം റോഡിൽ് കുഴഞ്ഞ് വീണാണ് പാപ്പു മരണപ്പെട്ടത്.വൈകുന്നേരം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയായതോടെയാണ് പാപ്പുവിന്റെ സാമ്പത്തിക നിലയെക്കുറിച്ചുള്ള സ്ഥിതി വിവരക്കണക്കുകൾ വ്യക്തമായത്.

ധരിച്ചിരുന്ന ഷർട്ടിന്റെ പോക്കറ്റിൽ മൂവായിരത്തിൽപ്പരം രൂപ പൊലീസ് കണ്ടെത്തി.പാസ് ബുക്ക് പ്രകാരം കഴിഞ്ഞ സെപ്റ്റംമ്പർ 17-ന് 452000 രൂപ അവശേഷിക്കുന്നുണ്ടെന്നും വ്യക്തമായി.തുടർന്ന് പാപ്പുവിന്റെ സാമ്പത്തീക ശ്രോതസ് പൊലീസ് വിശദമായി പരിശോധിച്ചത്. കഴിഞ്ഞ മാർച്ചിൽ അമ്പേദ്്കർ ഫൗണ്ടേൻ എന്ന സംഘടന പാപ്പുവിന് ബാങ്ക് അക്കൗണ്ട് വഴി 5 ലക്ഷം രൂപ കൈ മാറിയിരുന്നെന്നും ഇതിൽ 432000 രൂപ നിലവിൽ അവശേഷിക്കുന്നുണ്ടെന്നും ഇതോടെ പൊലീസ് സ്ഥിരീകരിച്ചിരുന്നു.

Top