
ജെഎൻയുവിൽ നടന്ന മുഖംമൂടി ആക്രമണത്തിലെ പ്രതികളെ ഡൽഹി പോലീസ് തിരിച്ചറിഞ്ഞതായി റിപ്പോർട്ട്. മുഖം മൂടി ധരിച്ച് ആക്രമണത്തിന് നേതൃത്വം നൽകിയ പെൺകുട്ടി അടക്കമുള്ളവരെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. നേരത്തെ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചതുപോലെ ആ പെൺകുട്ടി ഡൽഹി യൂണിവേഴസിറ്റിയിലെ കോമൾ ശർമ്മ തെന്നയാണെന്നാണ് പോലീസ് സ്ഥിരീകരിച്ചിരിക്കുന്നത്.