ജോൺ ബ്രിട്ടാസും വി. ശിവദാസനും രാജ്യസഭയിലേക്ക്.ചെറിയാൻ ഫിലിപ് വീണ്ടും അവഗണയ്ക്കപ്പെട്ടു.

കൊച്ചി:ജോൺ ബ്രിട്ടാസും  എസ്എഫ്‌ഐ മുൻ അഖിലേന്ത്യ പ്രസിഡന്റ് ഡോ. വി ശിവദാസനും രാജ്യസഭയിലേക്ക്. ഇരുവരേയും സിപിഐഎം സ്ഥാനാർത്ഥികളാക്കാൻ തീരുമാനിച്ചു. സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റിലാണ് തീരുമാനമുണ്ടായത്.കെ കെ രാഗേഷിന് രണ്ടാമത് ഒരു അവസരം കൂടി കൊടുക്കേണ്ട എന്നും തീരുമാനം ആയി.ഇടതു സഹയാത്രികനായ ചെറിയാൻ ഫിലിഫ് വീണ്ടും തഴയപ്പെട്ടു.ചെറിയാൻ ഫിലിപ്പിനെ ഇത്തവണയും പരിഗണിച്ചില്ല .

ഇടതു സഹയാത്രികനായ ചെറിയാൻ ഫിലിപ്പിന്റെ പേര് കഴിഞ്ഞ തവണയും ഉയർന്നുവന്നതാണെങ്കിലും പാർട്ടിയുടെ സജീവ പ്രാതിനിദ്ധ്യം പാർലമെന്റിലുറപ്പാക്കണമെന്ന കേന്ദ്രനേതൃത്വത്തിന്റെ നിർദ്ദേശത്തെ തുടർന്ന് കേന്ദ്രകമ്മിറ്റി അംഗം എളമരം കരിമിന് നറുക്ക് വീഴുകയായിരുന്നു. ഇത്തവണയും ചെറിയാന്റെ പേര് ചർച്ചകളിലുണ്ടായിരുന്നു .എന്നാൽ പാർട്ടി അംഗങ്ങളുടെ പ്രാതിനിദ്ധ്യം ശക്തമാക്കണമെന്ന കേന്ദ്രനേതൃത്വത്തിന്റെ നിർദ്ദേശത്തിൽ തീരുമാനം ഉണ്ടാവുകയായിരുന്നു .

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മൂന്ന് സീറ്റുകളാണ് കേരളത്തിൽ നിന്ന് ഇത്തവണ രാജ്യസഭയിലേക്ക് ഒഴിവുളളത്. നിലവിലെ നിയമസഭാ അംഗബലത്തിൽ രണ്ട് പേരെ എൽഡിഎഫിനും ഒരാളെ യുഡിഎഫിനും വിജയിപ്പിക്കാം. കൊവിഡ് സാഹചര്യത്തിൽ വോട്ടെടുപ്പ് ഒഴിവാക്കുന്നതിനെ പറ്റി ഇരുമുന്നണികളും ആലോചിക്കുന്നുണ്ട്. രണ്ട് സ്ഥാനാർത്ഥികളെ മാത്രം നിർത്തി വോട്ടെടുപ്പ് ഒഴിവാക്കാനാണ് സിപിഐഎമ്മിനുളളിൽ നിലവിലെ ധാരണ.ഏപ്രില്‍ മുപ്പതിനാണ് കേരളത്തില്‍ ഒഴിവ് വരുന്ന മൂന്ന് രാജ്യസഭാ സീറ്റുകളിലേക്ക് തിരഞ്ഞെടുപ്പ് നടക്കുന്നത്. കെകെ രാഗേഷ്, പിവി അബ്ദുള്‍ വഹാബ്, വയലാര്‍ രവി എന്നിവരുടെ രാജ്യസഭാ കാലാവധി അവസാനിക്കുന്നത് ഏപ്രില്‍ 21നാണ്. പിവി അബ്ദുള്‍ വഹാബ് തന്നെയാണ് ഇത്തവണയും യുഡിഎഫ് സ്ഥാനാര്‍ത്ഥി. രാജ്യസഭാ എംപിയായി മികച്ച പ്രവര്‍ത്തനം കാഴ്ച വെച്ച കെകെ രാഗേഷിന് വീണ്ടും സിപിഎം അവസരം നല്‍കുമെന്ന് പ്രതീക്ഷിച്ചിരുന്നു. ദില്ലിയില്‍ കര്‍ഷക സമരത്തിലടക്കം രാഗേഷ് സജീവ ഇടപെടല്‍ നടത്തിയിരുന്നു. എന്നാല്‍ പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കാനാണ് സിപിഎം സംസ്ഥാന സമിതി തീരുമാനിച്ചത്.

Top