കൂടുതൽ പേര് കുടുങ്ങും !!ടോം തോമസ് ഉള്‍പ്പെടെ ഉളളവരെ കൊലപ്പെടുത്താന്‍ ജോളിക്ക് ചിലരുടെ സഹായം ലഭിച്ചുവെന്ന് റോജോ

വടകര:കൂടത്തായി കൂട്ടക്കൊലക്കേസില്‍ ഞെട്ടിക്കുന്ന പുതിയ വെളിപ്പെടുത്തതകലുകൾ പുറത്ത് വരികയാണ് .അതിനിടെ നിർണായ തെളിവുകൾ റോജോ തോമസ് അന്വോഷണ സാംഖ്യത്തിനു നൽകി . തോമസിന്റെ സ്വത്തുക്കള്‍ ജോളി കൈക്കലാക്കിയതോടെയാണ് റിജോയ്ക്ക് പല സംശയങ്ങളും തോന്നിത്തുടങ്ങിയത്. തുടര്‍ന്ന് റോജോ പരാതിയുമായി പോലീസിനെ സമീപിച്ചതോടെയാണ് കേരളം ഞെട്ടിയ കൂടത്തായി കൊലപാതക പരമ്പരയുടെ വിവരങ്ങള്‍ പുറത്ത് വരുന്നതും ജോളി അടക്കമുളളവര്‍ അറസ്റ്റിലാകുന്നതും. പോലീസ് ആവശ്യപ്പെട്ടിതിന് അനുസരിച്ചാണ് റോജോ അമേരിക്കയില്‍ നിന്നും മൊഴി നല്‍കാനായി നാട്ടിലെത്തിയത്.

നിര്‍ണായക വിവരങ്ങളാണ് റോജോ അന്വേഷണ സംഘത്തിന് കൈമാറിയിരിക്കുന്നത്. സ്വത്ത് തട്ടിയെടുക്കുന്നതിന് വേണ്ടി തന്റെ അച്ഛന്‍ ടോം തോമസ് ഉള്‍പ്പെടെ ഉളളവരെ കൊലപ്പെടുത്താന്‍ ജോളിക്ക് ചിലരുടെ സഹായം ലഭിച്ചുവെന്ന് റോജോ പോലീസിനോട് വെളിപ്പെടുത്തി. ഈ ആരോപണം തെളിയിക്കാന്‍ സഹായിക്കുന്ന ചില രേഖകളും റോജോ അന്വേഷണ സംഘത്തിന് കൈമാറിയതായി റിപ്പോര്‍ട്ടുകളുണ്ട്.
തന്റെ സഹോദരിയായ റെഞ്ചി തോമസിനേയും ജോളി കൊലപ്പെടുത്താന്‍ ശ്രമിച്ചതായും റോജോ മൊഴി നല്‍കി. ശരീരം പുഷ്ടിപ്പെടുത്താനെന്ന് പറഞ്ഞാണ് റെഞ്ചിക്ക് ജോളി വിഷം കലര്‍ത്തിയ അരിഷ്ടം നല്‍കിയത്. ഇത് കഴിച്ചതോടെ റെഞ്ചിക്ക് കണ്ണില്‍ മഞ്ഞ വെളിച്ചം കാണുകയും അസ്വസ്ഥതകള്‍ അനുഭവപ്പെട്ടു. ലിറ്റര്‍ കണക്കിന് വെള്ളം കുടിച്ചതിന് ശേഷമാണ് റെഞ്ചിയുടെ അവസ്ഥ പൂര്‍വസ്ഥിതിയിലായത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

റെഞ്ചിയുടെ മകളെ കൊലപ്പെടുത്താനും ജോളി ശ്രമിച്ചതായി പോലീസ് നേരത്തെ കണ്ടെത്തിയിരുന്നു. അമേരിക്കയില്‍ ആയിരുന്നത് കൊണ്ടാണ് തനിക്ക് നേരെ വധശ്രമം ഉണ്ടാവാഞ്ഞത് എന്ന് റോജോ പോലീസിന് മൊഴി നല്‍കി. താന്‍ നാട്ടിലേക്ക് വരുമ്പോഴും കരുതല്‍ പാലിച്ചിരുന്നു. പൊന്നാമറ്റം വീട്ടില്‍ താമസിച്ചിരുന്നില്ല. ഭാര്യയുടെ വീട്ടിലോ കോഴിക്കോട് ഹോട്ടലിലോ ആയിരുന്നു താമസിച്ചിരുന്നതെന്നും റോജോ മൊഴി നല്‍കി.

മരണത്തില്‍ സംശയം പ്രകടിപ്പിച്ച് താന്‍ നല്‍കിയ കേസ് പിന്‍വലിക്കണം എന്ന് ജോളി ആവശ്യപ്പെട്ടിരുന്നതായും റോജോ വെളിപ്പെടുത്തി. സ്വത്തുമായി ബന്ധപ്പെട്ടും മരണത്തില്‍ സംശയം പ്രകടിപ്പിച്ചും രണ്ട് കേസുകളാണ് റോജോ നല്‍കിയിരുന്നത്. സ്വത്തുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ സമവായത്തിന് തയ്യാറാണ് എന്നും പകരമായി മരണത്തെക്കുറിച്ചുളള കേസ് പിന്‍വലിക്കണം എന്നുമായിരുന്നു ജോളിയുടെ ആവശ്യം.

കേസ് പിന്‍വലിപ്പിക്കുന്നതിന് വേണ്ടി പലരെക്കൊണ്ടും ജോളി സമ്മര്‍ദ്ദം ചെലുത്തിയെന്നും റോജോ മൊഴി നല്‍കി. എന്നാല്‍ താന്‍ കേസ് പിന്‍വലിക്കാന്‍ തയ്യാറല്ലെന്ന് തീര്‍ത്ത് പറഞ്ഞു. പത്തര മണിക്കൂറോളമാണ് റോജോയില്‍ നിന്ന് പോലീസ് മൊഴിയെടുത്തത്. നിലവില്‍ നടക്കുന്ന അന്വേഷണത്തില്‍ തൃപ്തിയുണ്ടെന്ന് റോജോ പിന്നീട് പ്രതികരിച്ചു. പരാതി നല്‍കുമ്പോള്‍ ഇത്രയും വ്യാപ്തിയുണ്ടെന്ന് കരുതിയിരുന്നില്ലെന്നും റോജോ പറഞ്ഞു.

ഓരോ ദിവസവും പ്രതീക്ഷിക്കാത്ത കാര്യങ്ങളാണ് ചുരുളഴിഞ്ഞ് കൊണ്ടിരിക്കുന്നത്. റോയ് തോമസിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പരിശോധിച്ചതില്‍ നിന്നാണ് തനിക്ക് ആദ്യമായി സംശയങ്ങള്‍ തോന്നിയതെന്നും റോജോ പറയുന്നു. സ്വന്തം നിലയ്ക്ക് നടത്തിയ അന്വേഷണത്തില്‍ തന്നെ പല കാര്യങ്ങളും ബോധ്യപ്പെട്ടിരുന്നു. എന്നാല്‍ പുറത്ത് പറയാനുളള ധൈര്യം അന്നുണ്ടായിരുന്നില്ലെന്നും റോജോ പറഞ്ഞു.അക്കാലത്ത് വലിയ മാനസിക സംഘര്‍ഷം അനുഭവിച്ചു. പിന്നെ രണ്ടും കല്‍പ്പിച്ച് ഇറങ്ങിത്തിരിക്കുകയായിരുന്നുവെന്നും റോജോ പറഞ്ഞു. ഇനിയും പല കാര്യങ്ങളും പുറത്ത് വരാനുണ്ട്. ആ വീട്ടില്‍ കിടന്ന് ആത്മാക്കള്‍ നിലവിളിക്കുകയാണ്. അവര്‍ക്ക് നീതി ലഭിക്കേണ്ടതുണ്ട്. ജീവിച്ചിരിക്കുന്ന തങ്ങള്‍ക്കും നീതി കിട്ടണമെന്നും റോജോ പറഞ്ഞു.

വടകര റൂറല്‍ എസ്പി ആസ്ഥാനത്ത് മൊഴിയെടുക്കല്‍ തുടരുകയാണ്. കഴിഞ്ഞ ദിവസം ടോം തോമസിന്റെ മക്കളായ റോജോയും റെഞ്ചിയും മൊഴി നല്‍കിയിരുന്നു. റോയ് തോമസിന്റെയും ജോളിയുടേയും രണ്ട് മക്കളും മൊഴി നല്‍കാനെത്തി. റോയ് തോമസിന്റെ സഹോദരിയായ റെഞ്ചി തലനാരിഴയ്ക്കാണ് ജോളിയൊരുക്കിയ മരണക്കെണിയില്‍ നിന്ന് രക്ഷപ്പെട്ടത്. അമേരിക്കയില്‍ താമസിക്കുന്ന റോജോ ആകട്ടെ നാട്ടില്‍ വരുമ്പോള്‍ വലിയ കരുതല്‍ പാലിച്ചിരുന്നു. മൂന്ന് കൊലകള്‍ നടന്ന പൊന്നാമറ്റം വീട് സ്വന്തം വീടാണെങ്കിലും റിജോ ജോളിയെ ഭയന്ന് അവിടെ താമസിച്ചിരുന്നില്ല.

Top