ജോളി,ബുദ്ധിമതിയായ കൊലയാളി!! ഒരു തരത്തിലുമുള്ള സൈക്കോ സ്വഭാവമുള്ള സ്ത്രി അല്ല.

കോഴിക്കോട് :കൂടത്തായി കൊലപാതക കേസില്‍ പൊലീസിന് ആവശ്യമുള്ളതെല്ലാം കിട്ടികഴിഞ്ഞെന്ന് റൂറല്‍ എസ്.പി സൈമണ്‍. കല്ലറ തുറക്കുന്നതോടെ ജോളി തന്റെ കള്ളങ്ങള്‍ എല്ലാം പൊളിയുമെന്ന് ഭയപ്പെട്ടിരുന്നതായി പോലീസ് പറയുന്നു. അതേസമയം കൊല്ലാന്‍ ഉപയോഗിച്ച സയനൈഡ് മറ്റ് രണ്ട് പേരില്‍ നിന്ന് വാങ്ങിയെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതോടെ വെറും കൊലപാതകത്തില്‍ മാത്രം ഒതുങ്ങുന്നതല്ല ജോളിക്കെതിരെയുള്ള കുറ്റങ്ങളെന്നാണ് സൂചന. അതേസമയം ഷാജു മുമ്പ് പോലീസിനോട് പറഞ്ഞ കാര്യങ്ങളെല്ലാം തീര്‍ത്തും നുണയാണെന്ന വിലയിരുത്തലിലാണ് അന്വേഷണ സംഘം. ഇതേ കുറിച്ചെല്ലാം അന്വേഷിക്കാനുള്ള ഒരുക്കത്തിലാണ് പോലീസ്. ഇതിനിടെ പ്രത്യേക അന്വേഷണ സംഘം നാളെ കൂടത്തായിയില്‍ എത്തുമെന്ന് പറഞ്ഞിരിക്കുകയാണ്. ഫോറന്‍സിക് വിദഗ്ധര്‍ അടക്കം ഇവര്‍ക്കൊപ്പമുണ്ടാകും. ഇതില്‍ നിന്ന് കണ്ടെത്തുന്ന തെളിവുകള്‍ നിര്‍ണായകമാകും.ജോളി ബി.കോം പോലും പാസായിട്ടില്ലെന്ന് വ്യക്തമായെന്നും അദ്ദേഹം പറഞ്ഞു. മാതൃഭൂമിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

കല്ലറ തുറന്ന് പരിശോധന നടത്താന്‍ തീരുമാനിച്ചതോടെ തടയാനുള്ള ശ്രമം നടത്താനും ജോളി തയ്യാറായെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. കല്ലറ തുറന്നാല്‍ ആത്മാക്കള്‍ ഓടി വരുമെന്ന് പൊന്നാമറ്റം തറവാട്ടിലും മരിച്ച മാത്യൂസിന്റെ വീട്ടിലും ജോളി പ്രചരിപ്പിച്ചുവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.വിശ്വാസം മുതലെടുത്ത് അന്വേഷണം തടസ്സപ്പെടുത്താനായിരുന്നു ജോളിയുടെ ശ്രമം. കല്ലറ തുറക്കാനുള്ള ഔദ്യോഗിക കത്ത് കൊടുത്തതോടെയാണ് കാര്യങ്ങള്‍ കൈവിട്ട് പോയത്. കേരള പൊലീസിന്റെ ചരിത്രത്തിലോ തന്റെ അന്വേഷണ അറിവിലോ ഇത്തരമൊരു കേസ് ഉണ്ടായിട്ടില്ല. ഒരു തരത്തിലും ഉള്ള സൈക്കോ സ്വഭാവമുള്ള സ്ത്രീ അല്ല ജോളി. ഏറ്റവും ബുദ്ധിമതിയായ കൊലയാളി തന്നെയാണ്. അവര്‍ ഒറ്റയ്ക്കാണ് ഇത് ചെയ്തതെങ്കില്‍ ഒരിക്കലും പിടിക്കപ്പെടില്ലായിരുന്നു. അത് കൊണ്ട് തന്നെയാണ് ഈ കേസ് പഠിക്കാനായി ഐ.പി.എസ് ട്രെയിനികളെ അടക്കം എത്തിച്ചത്. അത്രത്തോളം സങ്കീര്‍ണ്ണമാണ് കേസും പ്രതിയുമെന്നും എസ്.പി സൈമണ്‍ പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top