ജോളിയുടെ മൊബൈല്‍ ഫോണ്‍ എവിടെ?ജോളി പണത്തോടുള്ള ആർത്തിക്കാരിയെന്ന് സഹോദരൻ നോബി !!

കോഴിക്കോട്: കേസില്‍ നിര്‍ണായകമാകുമെന്ന് പ്രതീക്ഷിക്കുന്ന ജോളിയുടെ മൊബൈല്‍ ഫോണ്‍ തേടിയാണ് അന്വേഷണ സംഘം ഇപ്പോള്‍ നടക്കുന്നത്. ജോളിയുടെ മൊബൈൽ ഫോൺ തേടി അന്വേഷണസംഘം രണ്ടാം ഭർത്താവ് ഷാജുവിന്റെ വീട്ടിലെത്തി. വീട്ടിൽ പോലീസ് പരിശോധന നടത്തിയെങ്കിലും ഫോൺ കണ്ടെത്താനായില്ല.അന്വേഷണ സംഘം ഷാജു അടക്കമുള്ളവരോട് ഫോണിനെ കുറിച്ച് സംസാരിച്ചെങ്കിലും അറിയില്ലെന്ന മറുപടിയാണ് ലഭിച്ചത്. പോലീസ് സീല്‍ ചെയ്ത പൊന്നാമറ്റം വീട്ടില്‍ ഫോണ്‍ ഉണ്ടാവാമെന്നും ഷാജു അന്വേഷണ സംഘത്തോട് പറഞ്ഞിട്ടുണ്ട്.

ജോളി ദീര്‍ഘനേരം ഫോണ്‍ സംഭാഷണം നടത്താറുണ്ടായിരുന്നുവെന്ന് ഷാജു കഴിഞ്ഞ ദിവസം മൊഴി നല്‍കിയിരുന്നു. ഷാജുവിനെ അന്വേഷണ സംഘം കഴിഞ്ഞ ദിവസം മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു. പിന്നീടാണ് വിട്ടയച്ചത്. അതേസമയം ഷാജുവിനെ മാപ്പുസാക്ഷിയാക്കാന്‍ നീക്കമുണ്ടെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. ഇതിനിടെ പോലീസ് ഷാജുവിന്റെ വീട്ടിലെത്തിയത് സംശയങ്ങള്‍ക്കിടയാക്കുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ജോളി തന്നെ ചതിച്ചതാണെന്ന് കഴിഞ്ഞ ദിവസം പാര്‍ട്ടി നടപടി നേരിട്ട സിപിഎം പ്രാദേശിക നേതാവ് മനോജ്. ജോളി വ്യാജ ഒസ്യത്തുണ്ടാക്കിയാണ് ഒപ്പിടാന്‍ വിളിച്ചതെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്ന് ഇയാള്‍. താന്‍ മുദ്രപത്രത്തിലല്ല ഒപ്പിട്ടത്. വെറും വെള്ളക്കടലാസിലാണ്. എന്‍ഐടി ലക്ചററാണ് എന്ന് ജോളി സ്വയം പരിചയപ്പെടുത്തിയിരുന്നു. നാട്ടിലെല്ലാവരും അങ്ങനെ തന്നെ പറഞ്ഞു. ആദ്യ ഭര്‍ത്താവ് റോയിക്കൊപ്പം എന്‍ഐടിക്ക് സമീപം സ്ഥലം നോക്കാന്‍ വന്നപ്പോഴാണ് ജോളിയെ പരിചയപ്പെട്ടതെന്നും മനോജ് പറയുന്നു.

പണം ആവശ്യപ്പെട്ട് ജോളി തന്നെയും പിതാവിനെയും വിളിക്കാറുണ്ടായിരുന്നുവെന്ന് സഹോദരന്‍ നോബി പറയുന്നു. എന്നാല്‍ ജോളിയുടെ ധൂര്‍ത്ത് അറിയാവുന്നതിനാല്‍ മക്കളുടെ ബാങ്ക് അക്കൗണ്ടിലേക്കാണ് പണം ഇട്ടിരുന്നത്. അറസ്റ്റിലായവുന്നതിന് രണ്ടാഴ്ച്ച മുമ്പ് ജോളി വീട്ടിലെത്തിയിരുന്നു. അന്നും അച്ഛനില്‍ നിന്ന് പണം വാങ്ങിയാണ് പോയത്. എത്ര കിട്ടിയാലും ജോളിക്ക് പണം മതിയാവില്ലെന്നും, വല്ലാത്ത ആര്‍ത്തിയായിരുന്നുവെന്നും നോബി പറഞ്ഞു.

ജോളിയുടെ കൊലപാതക രീതി വെച്ച് അവര്‍ സൈക്കോപാത്താണെന്ന് നേരത്തെ മനശാസ്ത്രജ്ഞര്‍ പറഞ്ഞിരുന്നു. ചെയ്യുന്ന കൊലയില്‍ യാതൊരു വേദനയും ഉണ്ടാവില്ല. നിലവില്‍ ജില്ലാ ജയിലില്‍ കഴിയുന്ന ജോളി ഇപ്പോള്‍ തന്നെ മാനസിക ശാരീരിക അസ്വസ്ഥകള്‍ പ്രകടിപ്പിച്ചിട്ടുണ്ട്. ഇവരെ സൈക്കോളജിസ്റ്റിനെയും കാണിച്ചിരുന്നു. ജയിലില്‍ ഇവര്‍ കര്‍ശന നിരീക്ഷണത്തിലാണ്. ആത്മഹത്യാ പ്രവണതയും ജോളി കാണിക്കുന്നുണ്ടെന്ന് ജയില്‍ അധികൃതര്‍ പറഞ്ഞു.

റിമാന്‍ഡിലായി ജയിലില്‍ എത്തിയത് മുതല്‍ ജോളി കാര്യമായി ആരോടും സംസാരിച്ചിട്ടില്ല. വാര്‍ഡന്മാരോട് സ്വന്തം ആവശ്യങ്ങള്‍ പോലും ചോദിച്ചില്ലെന്നാണ് സൂചന. സാധാരണ ഗതിയില്‍ തന്റെ കുറ്റം പിടിക്കപ്പെടുന്ന അവസ്ഥയുള്ള ഒരാളില്‍ ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാവാറുണ്ട്. പിഞ്ചു കുഞ്ഞിനെ അടക്കം മനസാക്ഷിയില്ലാതെ കൊലപ്പെടുത്താന്‍ സാധിച്ചിട്ടുണ്ടെങ്കില്‍ ഇവര്‍ക്ക് മാനസിക തകരാര്‍ ഉണ്ടാവാമെന്നും വിദഗ്ദര്‍ ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍ ഇവര്‍ സൈക്കോ പാത്താണെന്ന് വിശേഷിപ്പിക്കുന്നവരുമുണ്ട്.

Top