കൊച്ചി: പാലായിൽ ജോസ് കെ മാണിയുടെ പ്രചാരണം ശക്തമായിരുന്നു. എന്നാല്‍ പാലായില്‍ അടിയൊഴുക്കുകള്‍ ഉണ്ടാവുമോ എന്ന ഭയമാണ് ഇടതുപക്ഷത്തിനുള്ളത്. സിപിഎമ്മിനെ പ്രചാരണം ഇവിടെ ശക്തമായി ജോസിനൊപ്പമുണ്ടായിരുന്നു. എന്നാല്‍ സിപിഐയുടെ പ്രചാരണം വളരെ ദുര്‍ബലമായിരുന്നു. അതേസമയം മാണി സി കാപ്പന് അനുകൂലമായി സഹതാപ തരംഗമുണ്ടാവുമോ എന്ന ഭയമാണ് സിപിഎമ്മിനുള്ളത്. കാപ്പനെ ഇടതുമുന്നണി അവഗണിച്ചു എന്ന തോന്നലുണ്ടായാല്‍ അത് പാലായില്‍ ജോസിനെ തോല്‍പ്പിക്കുമെന്ന് സിപിഎം നേതാക്കള്‍ തന്നെ വിലയിരുത്തുന്നു.
അതിനിടയിൽ തെരഞ്ഞെടുപ്പ് കഴിഞ്ഞുള്ള സ്റ്റിയറംഗ് കമ്മിറ്റി യോഗത്തില്‍ സിപിഐയോടുള്ള എതിര്‍പ്പ് പരസ്യമാക്കി കേരള കോണ്‍ഗ്രസ് എം. ജോസ് കെ മാണി വിഭാഗം മത്സരിച്ച് മണ്ഡലങ്ങളില്‍ സിപിഐ വേണ്ടവിധത്തില്‍ സഹകരില്ല എന്ന വിമര്‍ശനമാണ് പാര്‍ട്ടി മുന്നോട്ടുവെച്ചത്. കോട്ടയം ജില്ലയിലടക്കം സിപിഐയുടെ നിസ്സഹകരണം വളരെ പ്രകടമായിരുന്നുവെന്ന് കേരള കോണ്‍ഗ്രസ് സ്റ്റിയറിംഗ് കമ്മിറ്റിയില്‍ കുറ്റപ്പെടുത്തി. ഘടക കക്ഷികള്‍ മത്സരിച്ച ഇടങ്ങളില്‍ കേരള കോണ്‍ഗ്രസ് തങ്ങളുടെ വോട്ടുകള്‍ അവര്‍ക്ക് നല്‍കിയെന്നും എന്നാല്‍ ചില പാര്‍ട്ടികള്‍ തിരിച്ച് ആ മര്യാദ കാണിച്ചില്ലെന്നും കേരള കോണ്‍ഗ്രസ് നേതാക്കള്‍ വിമര്‍ശിച്ചു.
അതേസമയം തുടര്‍ ഭരണം സംബന്ധിച്ച് സിപിഎമ്മില്‍ ആശങ്കകളില്ലെങ്കിലും ചില സീറ്റുകളില്‍ കടുത്ത ഭീഷണി. ജോസ് കെ മാണി മത്സരിക്കുന്ന സീറ്റില്‍ അടക്കം വെല്ലുവിളിയുണ്ടെന്ന് എല്‍ഡിഎഫില്‍ തന്നെ ചര്‍ച്ചകള്‍ ഉയര്‍ന്നിരിക്കുകയാണ്. അതേസമയം ജോസിനെ ജയിപ്പിക്കാന്‍ സാധിച്ചില്ലെങ്കില്‍ അത് ഇടതുപക്ഷത്തിന്റെ വലിയ വീഴ്ച്ചയായി കാണേണ്ടി വരും. കളമശ്ശേരി അടക്കമുള്ള സീറ്റുകളില്‍ ഉറച്ച വിജയപ്രതീക്ഷ ഇല്ലെന്നാണ് സിപിഎം വിലയിരുത്തല്‍.
പാല അടക്കുമുള്ള മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു കേരള കോണ്‍ഗ്രസിന്റെ വിമര്‍ശനം. പാല, റാന്നി, ഇരിക്കൂര്‍, കാഞ്ഞിരപ്പള്ളി എന്നിവിടങ്ങളില്‍ സിപിഐ നിശബ്ദമായിരുന്നു. ഇരിക്കൂറില്‍ സിപിഐ പ്രാദേശിക നേതാക്കളുടെ സഹകരണം വേണ്ടത്ര ലഭിച്ചില്ല. റാന്നിയിലും സമാന സാഹചര്യം തന്നെയുണ്ടായതായി സ്ഥാനാര്‍ഥിയായ പ്രമോദ് നാരായണനും പറഞ്ഞു. സ്ഥാനാര്‍ഥികള്‍ ഇക്കാര്യങ്ങള്‍ ചെയര്‍മാന്‍ ജോസ് കെ മാണിയെ അറിയിച്ചിട്ടുണ്ട്.
കുറ്റിയാടി സീറ്റ് വിട്ടുകൊടുത്തത് സിപിഐഎമ്മിന്റെ സമ്മര്‍ദ്ദം മൂലമല്ലെന്ന് കേരള കോണ്‍ഗ്രസ് സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തില്‍ ആവര്‍ത്തിച്ചു. എല്‍ഡിഎഫിന്റെ കെട്ടുറപ്പിനുവേണ്ടിയാണ് സീറ്റ് വിട്ട് നല്‍കിയതെന്നും കേരള കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.
എന്നാൽ ഈ വാർത്തകൾ തള്ളി ജോസ് കെ മാണി വിഭാഗം രംഗത്ത് എത്തി .സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തില്‍ സിപിഐയെ വിമര്‍ശിച്ചെന്ന വാര്‍ത്തകള്‍ വ്യാജമാണെന്നും സിപിഐയുടെ വലിയ പിന്തുണയുണ്ടായി.സ്റ്റിയറിംഗ് കമ്മറ്റി യോഗത്തില്‍ സി.പിഐക്കെതിരായി കേരള കോണ്‍ഗ്രസ് വിമര്‍ശനം ഉന്നയിച്ചു എന്ന പേരില്‍ ചില മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ച വാര്‍ത്ത വ്യാജമെന്ന് ചെയര്‍മാന്‍ ജോസ് കെ.മാണി പറഞ്ഞു . ഇടതുമുന്നണിയിലെ ഘടകകക്ഷികള്‍ക്കിടയില്‍ ഭിന്നത ഉണ്ടെന്ന് വരുത്തിത്തീര്‍ക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമമാണ് ഈ വാര്‍ത്തയ്ക്ക് പിന്നിലെന്നും ജോസ് പക്ഷം ആരോപിച്ചു.
ഇടതുപക്ഷജനാധിപത്യമുന്നണിയിലെ ഘടകകക്ഷികളെല്ലാം ഒറ്റക്കെട്ടായി തെരെഞ്ഞെടുപ്പ് രംഗത്ത് പ്രവര്‍ത്തിച്ചു എന്ന വിലയിരുത്തലാണ് സ്റ്റിയറിംഗ് കമ്മറ്റി യോഗം നടത്തിയത്. കേരളാ കോണ്‍ഗ്രസ്സ് (എം) മത്സരിച്ച എല്ലാ സീറ്റുകളിലും സിപിഐയുടെ ഭാഗത്ത് നിന്ന് വലിയ പിന്തുണ ഉണ്ടായി. സിപിഐ ഉള്‍പ്പടെയുള്ള ഘടകകക്ഷികളുടെ പ്രവര്‍ത്തനത്തില്‍ പൂര്‍ണ്ണ തൃപ്തിയുണ്ടെന്നാണ് സ്റ്റിയറിംഗ് കമ്മറ്റി വിലയിരുത്തിയത്. എന്നാല്‍ അതിന് നേര്‍ വിപരീതമായാണ് വാര്‍ത്തകള്‍ പരന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേരളാ കോണ്‍ഗ്രസ്സ് (എം) സ്റ്റിയറിംഗ് കമ്മറ്റി യോഗത്തില്‍ റാന്നിയിലെ സി.പി.ഐയുടെ തെരെഞ്ഞെടുപ്പ് പ്രവര്‍ത്തനത്തെ സംബന്ധിച്ച് വിമര്‍ശനം ഉന്നയിച്ചു എന്ന വാര്‍ത്ത കെട്ടിച്ചമച്ചതാണെന്ന് റാന്നിയിലെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി അഡ്വ. പ്രമോദ് നാരായണ്‍ പറഞ്ഞു. സിപിഐ ഉള്‍പ്പടെയുള്ള എല്‍ഡിഎഫ് ഘടകകക്ഷികളുടെ പ്രവര്‍ത്തത്തെ അഭിനന്ദിച്ചാണ് യോഗത്തില്‍ സ്ഥാനാര്‍ത്ഥി എന്ന തരത്തില്‍ അഭിപ്രായം രേഖപ്പെടുത്തിയത്.
ജോസ് കെ മാണി വിഭാഗം മത്സരിച്ച് മണ്ഡലങ്ങളില്‍ സിപിഐ വേണ്ടവിധത്തില്‍ സഹകരില്ല എന്ന വിമര്‍ശനം പാര്‍ട്ടി സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തില്‍ ഉന്നയിച്ചെന്ന തരത്തിലാണ് വാര്‍ത്തകള്‍ പുറത്തുവന്നിരുന്നത്. കോട്ടയം ജില്ലയിലടക്കം സിപിഐയുടെ നിസ്സഹകരണം വളരെ പ്രകടമായിരുന്നുവെന്ന് കേരള കോണ്‍ഗ്രസ് സ്റ്റിയറിംഗ് കമ്മിറ്റിയില്‍ കുറ്റപ്പെടുത്തിയെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഘടക കക്ഷികള്‍ മത്സരിച്ച ഇടങ്ങളില്‍ കേരള കോണ്‍ഗ്രസ് തങ്ങളുടെ വോട്ടുകള്‍ അവര്‍ക്ക് നല്‍കിയെന്നും എന്നാല്‍ ചില പാര്‍ട്ടികള്‍ തിരിച്ച് ആ മര്യാദ കാണിച്ചില്ലെന്നും കേരള കോണ്‍ഗ്രസ് നേതാക്കള്‍ വിമര്‍ശിച്ചതായായിരുന്നു വാര്‍ത്തകള്‍. പാല, റാന്നി, ഇരിക്കൂര്‍, കാഞ്ഞിരപ്പള്ളി എന്നിവിടങ്ങളില്‍ സിപിഐ നിശബ്ദമായിരുന്നുവെന്ന് ജോസ് പക്ഷം ആരോപിച്ചെന്നും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.
തെരഞ്ഞെടുപ്പിന് എല്‍ഡിഎഫില്‍ നിന്ന് കേരള കോണ്‍ഗ്രസിന് ശക്തമായ പിന്തുണ ലഭിച്ചതായി ചെയര്‍മാന്‍ ജോസ് കെ മാണി അഭിപ്രായപ്പെട്ടു. കേരള കോണ്‍ഗ്രസിന്റെ ഇടതുമുന്നണി പ്രവേശനത്തോടെ സിപിഐയ്ക്ക് പല സീറ്റുകളും നഷ്ടമായിരുന്നു. വോട്ടുകള്‍ പെട്ടിയിലായതിനുശേഷം കേരള കോണ്‍ഗ്രസ്- സിപിഐ ഭിന്നത ഇപ്പോള്‍ വീണ്ടും മറനീക്കി പുറത്തുവരികയാണ്. സീറ്റ് നഷ്ടപ്പെട്ടതിനാല്‍ പ്രവര്‍ത്തകര്‍ക്ക് നീരസം ഉണ്ടായിരുന്നെങ്കിലും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളോട് തങ്ങള്‍ സഹകരിക്കാതിരുന്നിട്ടില്ലെന്നാണ് സിപിഐയുടെ മറുപടി.