കോട്ടയം:ജോസ് കെ മാണിയെ യുഡിഎഫില്‍ നിന്നും പുറത്താക്കപ്പെട്ടതിന് പിന്നാലെ ജോസ് ഗ്രൂപ്പിനെ എല്‍ഡിഎഫിലേക്ക് എത്തിക്കുന്നതിനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ഇത് സംബന്ധിച്ച് ചര്‍ച്ചകള്‍ തുടരുകയാണ്. ഇതില്‍ ശക്തമായ എതിര്‍പ്പ് ഇതിനകം തന്നെ സിപിഐ അറിയിച്ചു കഴിഞ്ഞു. ഇപ്പോൾ ഒരു മുന്നണിയിലേക്കുമില്ലെന്നു വ്യക്തമാക്കി ജോസ് കെ. മാണി. സ്വതന്ത്രമായി നിൽക്കാനാണ് തീരുമാനമെടുത്തത്. ഇപ്പോഴും ആ നിലപാടിൽ തുടരുകയാണ്. കേരള കോണ്‍ഗ്രസ് ഇപ്പോള്‍ ഒരു മുന്നണിയിലും ചേരാത്ത സാഹചര്യത്തിൽ ഇടതു മുന്നണി പ്രവേശനത്തെ എതിർക്കുന്ന സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് മറുപടി പറയേണ്ട സാഹചര്യമില്ലെന്നും ജോസ് കെ. മാണി വ്യക്തമാക്കി.സ്വതന്ത്രമായി നിൽക്കാനാണ് തീരുമാനം എടുത്തത്. ആ നിലപാടിൽ തുടരുകയാണ്.
എന്നാല്‍ യുഡിഎഫ് വിട്ട് മറ്റൊരു മുന്നണിയില്‍ ചേരുന്നതിന് മുന്‍ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് ജോസ് കെ മാണി. കേരള കോണ്‍ഗ്രസ് ദേശീയ തലത്തില്‍ ഇപ്പോഴും യുപിഎയുടെ ഭാഗമാണെന്ന് ജോസ് കെ മാണി പറഞ്ഞു.ജോസ് കെ മാണി വിഭാഗത്തെ യുഡിഎഫില്‍ നിന്നും പുറത്താക്കിയതിന് പിന്നാലെ വിഷയത്തില്‍ കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധി ഇടപെട്ടിരുന്നു. ജോസ് വിഭാഗം ഒരു കാരണവശാലും യുഡിഎഫ് വിടരുതെന്നാണ് സോണിയാഗാന്ധി നിര്‍ദേശിച്ചിരുന്നതായാണ് വിവരം.
ഞങ്ങൾ ഇപ്പോഴും യുപിഎയുടെ ഭാഗമാണ്. യു.ഡി.എഫിൽ നിന്നാണ് പുറത്തായത്. ഇതിന് മുൻപ് കേരള കോൺഗ്രസ് യു.ഡി.എഫ് വിട്ടപ്പോഴും യു.പി.എയുടെ ഭാഗമായിരുന്നു. എതിര്‍പ്പിനുള്ള കാരണം കാനത്തിനോടുതന്നെ ചോദിക്കണം. അടിത്തറയുള്ള പാര്‍ട്ടിയാണെന്ന് അറിയാഞ്ഞിട്ടല്ല ഈ എതിര്‍പ്പെന്നും ജോസ് കെ. മാണി മാധ്യമങ്ങളോടു പറഞ്ഞു.
കോവിഡ് പ്രതിരോധത്തിൽ സംസ്ഥാന സർക്കാർ മുതൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ വരെ രാഷ്ട്രീയത്തിന് അതീതമായി ഒറ്റക്കെട്ടായി പ്രവർത്തിച്ചു. പാർട്ടി സ്റ്റിയറിംഗ് കമ്മിറ്റി യോഗം മറ്റൊരു ദിവസം നടത്തും. ദൂരെ നിന്ന് ആളുകൾക്ക് വരേണ്ട സാഹചര്യത്തിലാണ് കമ്മിറ്റി യോഗം മാറ്റി വച്ചതെന്നും ജോസ് കെ. മാണി അറിയിച്ചു.
ജോസ് കെ മാണിയെ പുറത്താക്കി രണ്ട് ദിവസത്തിന് ശേഷം യുഡിഎഫ് നിലപാട് മയപ്പെടുത്തിയിരുന്നു. ജോസുമായുള്ള ബന്ധം അടഞ്ഞ അധ്യായമല്ലെന്നാണ് നേതാക്കള്‍ വ്യക്തമാക്കിയത്. ജോസിനെ പുറത്താക്കിയതല്ല. അദ്ദേഹത്തെ മുന്നണിയില്‍ നിന്നും മാറ്റി നിര്‍ത്തുകയാണ് ചെയ്തതെന്നും യുഡിഎഫ് അറിയിച്ചിരുന്നു.എന്നാല്‍ ഇപ്പോള്‍ മുന്നണി പ്രവേശനവുമായി ബന്ധപ്പെട്ട് നിലപാട് അറിയിച്ചിരിക്കുകയാണ് ജോസ് കെ മാണി. കേരള കോണ്‍ഗ്രസ് യുപിഎ വിട്ടിട്ടില്ലെന്നും ഇപ്പോഴും യുപിഎ സര്‍ക്കാരിന്റെ ഭാഗമാണെന്നും ജോസ് കെ മാണി വ്യക്തമാക്കി. പുറത്താക്കിയത് കേരളത്തിലെ യുഡിഎഫില്‍ നിന്നാണെന്നും ജേസ് കെ മാണി പറഞ്ഞു.നേരത്തേയും യുഡിഎഫ് വിട്ട ഘടകങ്ങളുണ്ടായിട്ടുണ്ട്. അന്ന് യുപിഎക്കൊപ്പം നിലനില്‍ക്കാനുള്ള നിലപാടാണ് സ്വകരിച്ചത്. അതൊരു ദേശീയ രാഷ്ട്രീയ നിലപാടിന്റെ അടിസ്ഥാനമാണെന്നും ജോസ് കെ മാണി വ്യക്തമാക്കി. സിപിഎമ്മില്‍ ചേരുന്നത് സംബന്ധിച്ചും അദ്ദേഹം നിലപാട് അറിയിച്ചു.
ജോസ് പക്ഷത്തെ എല്‍ഡിഎഫില്‍ വേണ്ടെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് കാനം രാജേന്ദ്രന്‍. ജോസ് പക്ഷവുമായി സാമൂഹിക അകലം പാലിക്കണമെന്നാണ് കാനം പറയുന്നത്. സംസ്ഥാനത്ത് ഇപ്പോള്‍ തുടര്‍ ഭരണത്തിനുള്ള എല്ലാ സാധ്യതയും ഉണ്ട്. ജോസ് പക്ഷത്തെ മുന്നണിയില്‍ സ്വീകരിച്ച് അതിനെ ദുര്‍ബലപ്പെടുത്തരുത്. ജോസ് പക്ഷം വിലപേശുന്ന പാര്‍ട്ടിയാണാണെന്നും കാനം തുറന്നടിച്ച് നിലപാട് സ്വീകരിച്ചിരുന്നു.ജോസ് കെ മാണി ഗ്രൂപ്പിന്റെ എന്‍ഡിഎ പ്രവേശനത്തെക്കുറിച്ചും ചര്‍ച്ചകള്‍ നടന്നിരുന്നു. ഈ റിപ്പോര്‍ട്ടുകളും സോണിയുടെ ഇടപെടലിന് കാരണമായിട്ടുണ്ടെന്നാണ് വാദം. ബിജെപിക്ക് രണ്ട് എംപിമാരെ കൂടി വിട്ടുകൊടുക്കാനാവില്ലെന്ന് സോണിയ പറയുന്നു. അതിനാല്‍ ജോസുമായി കൂടുതല്‍ ചര്‍ച്ചകള്‍ നടത്തണമെന്നാണ് സോണിയ യയുഡിഎപിന് നല്‍കിയ നിര്‍ദ്ദേശം.