ന്യൂഡല്‍ഹി: മോദി മന്ത്രിസഭയില്‍ കേരളത്തില്‍ നിന്നുള്ള ആദ്യമന്ത്രിയായി കേരള കോണ്‍ഗ്രസ് നേതാവ് ജോസ് കെ മാണിയെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. അതീവ രഹസ്യമായി നടത്തിയ രാഷ്ട്രീയ നീക്കങ്ങള്‍ നാളത്തെ സത്യപ്രതിജ്ഞയോടെ യാഥാര്‍ത്ഥ്യമാകുമെന്നാണ് സൂചനകള്‍. ബിജെപി ഭരണവുമായി അടുക്കാന്‍ നേരത്തെയും കെ മാണി നീക്കങ്ങള്‍ നടത്തിയിരുന്നു. ബാര്‍ കോഴ അഴിമതിയെ ചൊല്ലി യു ഡി എഫുമായി ഇടഞ്ഞു നില്‍ക്കുന്ന മാണി ഈ സാഹചര്യമുപയോഗിച്ച് പുതിയ രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി കരുക്കള്‍ നീക്കുകയായിരുന്നു. ജോസ് കെ മാണിയുടെ കേന്ദ്ര മന്ത്രിസ്ഥാനത്തെ കുറിച്ച് ബിജെപി നേതാക്കളോ കേരള കോണ്‍ഗ്രസോ പ്രതികരിച്ചിട്ടില്ല.
നരേന്ദ്രമോദി സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന കേന്ദ്രമന്ത്രിസഭാ പുനസംഘടനയില്‍ ജോസ് കെമാണി ഉള്‍പ്പെടുകയും നാളെ സത്യപ്രതിജ്ഞ ചെയ്യുമെന്നുമാണ് ഡല്‍ഹിയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വേളാങ്കണ്ണിയില്‍ പ്രാര്‍ത്ഥിച്ച് കോട്ടയം എംപിയായ ജോസ് കെ മാണി ഡല്‍ഹിക്ക് തിരിച്ചതായും ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
കേരളാ കോണ്‍ഗ്രസ് സ്ഥാപകനേതാവും ചെയര്‍മാനുമായ കെഎം മാണിയുടെ ഏക പുത്രനാണ് ജോസ് കെ മാണി. മാണി വിഭാഗത്തെ ബിജെപി മുന്നണിയിലെത്തിക്കാന്‍ പി സി തോമസ് നടത്തിയ നീക്കങ്ങളാണ് ജോസ് കെ മാണിയുടെ മന്ത്രിസഭാ പ്രവേശനത്തില്‍ എത്തിനില്‍ക്കുന്നത്. കേരള കോണ്‍ഗ്രസിനെ വരവോടെ കേരളത്തിലെ ബിജെപിക്കും എന്‍ ഡി എക്കും പുതിയ മുഖം നല്‍കാനുവുമെന്നാണ് കേന്ദ്രത്തിലെ ബിജെപി നേതാക്കളുടെ കണക്കുകൂട്ടല്‍. യു ഡി എഫ് മുന്നണിയിലെ പ്രമ്പല കക്ഷി ബിജെപിയ്‌ക്കൊപ്പമെത്തിയതോടെ കേരളത്തിലും വന്‍ മുന്നേറ്റം കാഴ്ച്ചവയ്ക്കാനും ക്രിസ്ത്യന്‍ ന്യൂനപക്ഷ മേഖലയിലേക്ക് കൂടുതല്‍ വ്യാപിക്കാനും ബിജെപിക്ക് കഴിയും.
കണ്ണൂര്‍ സീറ്റടക്കം ഏഴു സീറ്റുകളാണ് മാണിഗ്രൂപ്പ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ എന്‍ഡിഎയോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇടുക്കി, കോട്ടയം, പത്തനംതിട്ട സീറ്റുകള്‍ ജയിക്കുമെന്നുറപ്പും നല്‍കിയിട്ടുണ്ട്. ബാക്കി സീറ്റുകളില്‍ ബിജെപി സഖ്യ സ്ഥാനാര്‍ത്ഥികള്‍ക്കായി രംഗത്തുമിറങ്ങും.