യുഡിഎഫിനെ കെട്ടിപട്ടുത്ത കെ എം മാണിയെയാണ് പുറത്താക്കിയത്. കനത്ത വില നൽകേണ്ടി വരും-ജോസ് കെ മാണി.

ഐക്യ ജനാധിപത്യ മുന്നണിയെ കെട്ടിപട്ടുത്ത കെ എം മാണിയെയാണ് യുഡിഎഫ് പുറത്താക്കിയത്. യുഡിഎഫിനെ 38 വർഷം സംരക്ഷിച്ച രാഷ്ട്രീയത്തെയാണ് തള്ളിപ്പറഞ്ഞത്. രാഷട്രീയ അനീതിയാണെന്നും ജോസ് കെ മാണി വ്യക്തമാക്കി.

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജി വയ്ക്കാത്തതാണ് യുഡിഎഫിൽ നിന്നും നടപടി നേരിട്ടത്. ഇല്ലാത്ത ധാരണ ഉണ്ടെന്ന് പറഞ്ഞ് അത് പാലിച്ചില്ലെന്ന് പറഞ്ഞാണ് നടപടി. എവിടെയാണ് ധാരണ, അതാണ് തുടക്കം മുതൽ ഞങ്ങൾ ഉയർത്തുന്ന ചോദ്യം. ഒരു ഗ്രൂപ്പ് അടിച്ചേൽപ്പിക്കുന്നതാണോ ധാരണ എന്നും ജോസ് കെ മാണി ചോദിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
കാലുമാറ്റക്കാരന് പാരിതോഷികമായി ജില്ലാ പ്രസിഡന്റ് സ്ഥാനം കൊടുക്കണം എന്ന് പറയുന്നത് അനീതിയാണ്. ധാരണ പേരിലാണ് നടപടിയെന്ന് പറയുകയാണെങ്കിൽ പിജെ ജോസഫിനെ ഒരായിരം വട്ടം പുറത്താക്കണമായിരുന്നു. പാല ഉപതിരഞ്ഞെടുപ്പിൽ പിജെ ജോസഫ് മുന്നണിയെ തോൽപ്പിക്കാൻ നിരന്തരം ശ്രമിച്ചിരുന്നു എന്നും ജോസ് കെ മാണി ആരോപിച്ചു.

അച്ചടക്കത്തിന്‍റെ പേരിലാണ് നടപടി എടുത്തതെങ്കിൽ ആയിരം വട്ടം അത് പിജെ ജോസഫിനെതിരെ എടുക്കണമായിരുന്നു എന്നും ജോസ് കെ മാണി. കരാറുകളിൽ ചിലത് ചില സമയത്ത് മാത്രം ഓര്‍മ്മപ്പെടുത്തുന്നു. ഇതിനെ സെലക്ടീവ് ഡിമൻഷ്യ എന്നാണ് വിശേഷിപ്പിക്കേണ്ടത്. പാര്‍ട്ടിക്കകത്തെ പ്രശ്നങ്ങൾ മുന്നണിക്കകത്ത് ചര്‍ച്ച ചെയ്യാനാണ് ശ്രമിച്ചത്. അതിനെ ഒരു ഘട്ടത്തിലും പിജെ ജോസഫ് അംഗീകരിച്ചിരുന്നില്ലെന്നും ജോസ് കെ മാണി പറഞ്ഞു.

സെലക്ടീവ് ജസ്റ്റിസ് ഇൻ ജസ്റ്റിസാണ്, അതാണ് യുഡിഎഫിൽ സംഭവിച്ചതെന്നും ജോസ് കെ മാണി ആരോപിച്ചു. തങ്ങളുടെ രാഷ്ട്രീയ നിലപാടുകൾ നാളെ ചേരുന്ന യോഗത്തിൽ തീരുമാനിക്കുമെന്നും ജോസ് കെ മാണി പറയുന്നു. തങ്ങളെ പുറത്താക്കിക്കഴിഞ്ഞിരിക്കുന്നു. ഇനിയെന്ത് ചർച്ചയെന്നും ജോസ് കെ മാണി ചോദിച്ചു.

അതേ സമയം

യു.ഡി.എഫില്‍ നിന്ന് പുറത്താക്കിയാലും തങ്ങള്‍ പുറത്തു പോവില്ലെന്ന് കേരള കോണ്‍ഗ്രസ് നേതാവും മുന്‍ എം.എല്‍.എയുമായ സ്റ്റീഫന്‍ ജോര്‍ജ്. ജോസ് പക്ഷത്തിനെ യു.ഡി.എഫില്‍ നിന്ന് പുറത്താക്കിയതുമായി ബന്ധപ്പെട്ട് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ ഇത് പ്രൈവറ്റ് കമ്പനിയൊന്നുമല്ലല്ലോ എന്നും പാര്‍ട്ടികളുടെ കൂട്ടായ്മയല്ലേ എന്നും സ്റ്റീഫന്‍ ജോര്‍ജ് പറഞ്ഞു.

യു.ഡി.എഫില്‍ നിന്ന് പുറത്തായെന്ന് പറയാന്‍ എന്തെങ്കിലും രേഖയുണ്ടോ എന്നും സ്റ്റീഫന്‍ ജോര്‍ജ് ജോര്‍ജ് ചോദിച്ചു.

ഞങ്ങളില്ലാതെ യോഗം ചേര്‍ന്നിട്ട് ഏത് യു.ഡി.എഫ് യോഗം ചേര്‍ന്നെന്നാണ് ഇവര്‍ പറയുന്നതെന്നും തങ്ങള്‍ പാര്‍ട്ടിയില്‍ തുടരുമെന്നും സ്റ്റീഫന്‍ ജോര്‍ജ് പറഞ്ഞു.

‘ഒരു പാര്‍ട്ടി എന്ന നിലയില്‍ ജനാധിപത്യപരമായി തീരുമാനമെടുക്കാനുള്ള അവകാശം ഞങ്ങള്‍ക്കുണ്ട്. അത് ഞങ്ങള്‍ ചര്‍ച്ച ചെയ്യും. അവര് പുറത്താക്കിയാലും ഞങ്ങള്‍ ഈ മുന്നണിയില്‍ തുടരും,’ അദ്ദേഹം പറഞ്ഞു.

Top