കൊച്ചി:ഉമ്മന്‍ചാണ്ടിക്കും ആര്യാടന്‍ മുഹമ്മദിനുമെതിരായ വിജിലന്‍സ് കോടതി ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു.തൃശൂര്‍ വിജിലന്‍സ് കോടതിക്ക് രണ്ട് മാസത്തേക്കാണ് സ്റ്റേ അനുവധിച്ചിരിക്കുന്നത്.തന്റെ അധികാരത്തെ കുറിച്ച് വ്യക്തമായ ബോധമില്ലാത്ത ആളാണ് വിജിലന്‍സ് കോടതി ജഡ്ജ്എന്ന് ഹൈക്കോടതി നിരീക്ഷിച്ചു.
താന്‍ ഒരു പോസ്റ്റ് ഓഫീസിന്റെ ജോലി മാത്രമാണ് ചെയ്യുന്നതെന്ന് വിധി ന്യായത്തില്‍ എഴുതിയതിനേയും ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചു.ഇങ്ങനെ ഒരു ജഡ്ജിനെ വെച്ച് എങ്ങിനെ മുന്നോട്ട് പോകാനാകും എന്നും ഹൈക്കോടതി ജഡ്ജ് പി ഉബൈദ് ചോദിച്ചു.മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് ഹര്‍ജിക്കാരന്‍ പിഡി ജോസഫ് വിജിലന്‍സിനെ സമീപിച്ചത്.സരിതയുടെ വെളിപ്പെടുത്തലിനെ കുറിച്ച് മാധ്യമ വാര്‍ത്തകളല്ലാതെ ഹര്‍ജിക്കാരന് നേരിട്ട് അറിവില്ലെന്നും അത് കൊണ്ട് കേസ് നിലനില്‍ക്കില്ലെന്നും മുഖ്യമന്ത്രിക്കും ആര്യാടന്‍ മുഹമ്മദിനും വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ശ്രീകുമാര്‍ വാദിച്ചു.
ഇത് പൂര്‍ണ്ണമായും ജസ്റ്റിസ് ഉബൈദ് അംഗീകരിക്കുകയാണൂണ്ടായത്.വിജിലന്‍സ് ജഡ്ജിനെ മാറ്റുന്നതടക്കമുള്ള കാര്യങ്ങള്‍ ഹൈക്കോടതിക്ക് ആലോചിക്കേണ്ടി വരുമെന്നും കോടതി പറഞ്ഞു.കോടതി പോസ്റ്റ് ഓഫീസ് അല്ലെന്നും ജസ്റ്റിസ് പി ഉബൈദ് ഓര്‍മ്മിപ്പിച്ചു.
എന്തായാലും ബാബുവിന്റെ കേസിലുണ്ടായതിന് സമമായി സര്‍ക്കാരിനെ അക്ഷരാര്‍ത്ഥത്തില്‍ ഒരു നൂല്‍പാലത്തില്‍ നിന്ന് സര്‍ക്കാരിനെ രക്ഷിക്കുന്ന ഉത്തരവാണ് ഹൈക്കോടതി ജഡ്ജ് പി ഉബൈദ് ഇന്ന് ഇറക്കിയിരിക്കുന്നത്.