വാളയാര്‍ കേസിൽ വൻ ട്വിസ്റ്റ് !! വെറുതെവിട്ട പ്രതികളെ ഉടന്‍ അറസറ്റ് ചെയ്യണമെന്ന് ഹൈക്കോടതി.

കൊച്ചി: വാളയാര്‍ പെൺകുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട് കീഴ്‌ക്കോടതി വെറുതെവിട്ട ആറ് പ്രതികളെയും ഉടന്‍ അറസ്റ്റ് ചെയ്യാന്‍ ഹൈക്കോടതി ഉത്തരവ്. പ്രതികളെ അറസ്റ്റ് ചെയ്തു വിചാരണ കോടതിയില്‍ ഹാജരാക്കണമെന്നും, ജാമ്യത്തില്‍ വിടണമെന്നുമാണ് ഉത്തരവില്‍ പറയുന്നത്. പ്രതികളെ വെറുതെവിട്ടതിന് എതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീലിലാണ് ഹൈക്കോടതിയുടെ നിര്‍ദേശം. അക്ഷരാര്‍ത്ഥത്തില്‍ പ്രതികളെ കുടുക്കിയിരിക്കുകയാണ് ഹൈക്കോടതി. കാരണം നിലവിലുള്ള സാഹചര്യത്തില്‍ തുടരന്വേഷണത്തില്‍ പ്രതികള്‍ കുറ്റക്കാരെന്നു കണ്ടെത്തിയാല്‍ ശിക്ഷിക്കാന്‍ സാധിക്കാത്ത സാഹചര്യമുണ്ടാകും. പ്രതികള്‍ രാജ്യം വിടാന്‍ തന്നെ സാധ്യാതയുള്ളതിനാല്‍ അടപടലം പൂട്ടിയിരിക്കുകയാണ് കോടതി. ഇതോടെ പ്രതികളെ താങ്ങുന്ന നേതാക്കന്മാരും പെട്ടിരിക്കുകയാണ്. വാളയാറിലെ പിഞ്ചുകുട്ടികള്‍ക്ക് ഇനിയെങ്കിലും നീതി ലഭിക്കമോ ഹൈക്കോടതിയുടെ ഉത്തരവ് വന്നതോടെ ഓരോ മലയാളിയും ചോദിക്കുന്ന ചോദ്യമാണിത്.

പ്രതികളെ വെറുതെ വിട്ടതിനെതിരെ മരിച്ച പെണ്‍കുട്ടികളുടെ മാതാപിതാക്കളും സര്‍ക്കാരും നല്‍കിയ അപ്പീല്‍ പരിഗണിക്കുമ്പോഴാണ് കോടതിയുടെ നിര്‍ദേശം.ആറ് പ്രതികള്‍ക്കെതിരെയും ബെയിലബിള്‍ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുകയാണ്. കേസ് അവധിക്കു പിരിഞ്ഞ് തുറക്കുമ്പോള്‍ മേയ് മാസത്തില്‍ പരിഗണിക്കും. അട്ടപ്പള്ളം കല്ലങ്കാട് സ്വദേശി എം.മധു, ഇടുക്കി രാജാക്കാട് വലിയമുല്ലക്കാനം നാലുതെയ്ക്കല്‍ വീട്ടില്‍ ഷിബു, വി. മധു എന്നിവരെയാണു വിട്ടയച്ചത്. പ്രതിപ്പട്ടികയിലെ ചേര്‍ത്തല സ്വദേശി പ്രദീപ്കുമാറിനെ നേരത്തെ വിട്ടയച്ചിരുന്നു. കേസില്‍ ഇനി അവശേഷിക്കുന്നതു പ്രായപൂര്‍ത്തിയാകാത്ത ഒരു പ്രതി മാത്രമാണ്. ഇയാളുടെ വിചാരണ ജുവനൈല്‍ കോടതിയില്‍ നടക്കുകയാണ്. കുട്ടികള്‍ക്കെതിരായ അതിക്രമം, പട്ടികജാതി പട്ടികവര്‍ഗ അതിക്രമ നിരോധന നിയമം, ആത്മഹത്യാ പ്രേരണ തുടങ്ങിയ വകുപ്പുകളാണു പൊലീസ് ചുമത്തിയിരുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വിധി റദ്ദാക്കണമെന്നും കേസ് സിബിഐ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടാണ് അപ്പീല്‍ നല്‍കിയത്. സിബിഐ അന്വേഷണം ആവശ്യപ്പെട്ടു തൃശൂരിലെ ഒരു സംഘടന നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു. പോക്സോ കോടതിയുടെ വിധി നിലനില്‍ക്കുന്നതിനാല്‍ ഹര്‍ജി പരിഗണിക്കാനാവില്ലെന്നു പറഞ്ഞ ഹൈക്കോടതി പെണ്‍കുട്ടികളുടെ രക്ഷിതാക്കള്‍ക്കോ സര്‍ക്കാരിനോ വിധിക്കെതിരെ അപ്പീല്‍ നല്‍കാമെന്നും ചൂണ്ടിക്കാട്ടിയിരുന്നു. കുടുംബം അപ്പീല്‍ നല്‍കിയാല്‍ എതിര്‍ക്കില്ലെന്നു സര്‍ക്കാര്‍ അറിയിച്ചിരുന്നു.

വാളയാറിലെ പിഞ്ചുകുട്ടികള്‍ക്ക് നീതി ലഭിക്കണമെന്നാണ് ഓരോ മലയാളിയും ആവശ്യപ്പെടുന്നത്. തുടക്കം മുതല്‍ തന്നെ പ്രതികളെ രക്ഷിക്കാന്‍ പോലീസ് അട്ടിമറിച്ചൊരു കേസ്സ്. പ്രതികളെ സംരക്ഷിക്കുന്നതിന് തെളിവുകള്‍ എല്ലാം നശിപ്പിച്ചിരുന്നു. പ്രോസിക്യൂഷന്റെ പിടിപ്പുകേടുംകേസ്സിലെ പ്രതികള്‍ രക്ഷപ്പെടുന്നതിന് സഹായിച്ചു. രണ്ടു കുട്ടികളും പല തവണ പ്രകൃതിവിരുദ്ധ ലൈംഗികപീഡനത്തിന് ഇരയായിട്ടുള്ളതായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. പോക്‌സോ നിയമപ്രകാരം കേസ്സ് എന്നിട്ടും പ്രതികള്‍ പുഷ്പം പോലെ പുറത്ത് വന്നു. എട്ടടി ഉയരത്തിലായിരുന്നു മൃതദേഹങ്ങള്‍. നാലടി മാത്രം ഉയരമുള്ള 9 വയസ്സുകാരി എട്ടടി ഉയരത്തില്‍ കയറുകെട്ടി കുരുക്കിട്ട് എങ്ങനെ തൂങ്ങിമരിച്ചുവെന്ന് കേരളം തന്നെ ചോദിച്ച ചോദ്യമാണ്. ചേച്ചി മരിച്ച ദിവസം വീട്ടിലെത്തിയ അനുജത്തിയാണു മൃതദേഹം ആദ്യം കണ്ടത്. അപ്പോള്‍ രണ്ടു പേര്‍ മുഖം മറച്ചു വീട്ടില്‍ നിന്ന് ഇറങ്ങിപ്പോകുന്നതു നേരില്‍ കണ്ടതായി 9 വയസ്സുകാരി നാട്ടുകാരോടും പൊലീസിനോടും പറഞ്ഞിരുന്നു. ചേച്ചിയുടെ അസ്വാഭാവിക മരണത്തിലെ മുഖ്യസാക്ഷിയാകുന്ന ഇളയപെണ്‍കുട്ടി വിസ്താരത്തിനിടയില്‍ സ്വന്തം പീഡനവിവരങ്ങള്‍ കൂടി വിവരിച്ചാല്‍ കേസില്‍ പ്രതികള്‍ക്കു കടുത്ത ശിക്ഷ ഉറപ്പാണ്. ഈ സാഹചര്യങ്ങളാണു വാളയാര്‍ പെണ്‍കുട്ടികളുടെ അസ്വാഭാവിക മരണം കൊലപാതകമാണോയെന്ന് അന്വേഷിക്കണമെന്നു ഫൊറന്‍സിക് വിദഗ്ധന്‍ ആവശ്യപ്പെട്ടത്.


പ്രതികള്‍ സിപിഎം നേതാക്കള്‍ ആയതിനാല്‍ ഇവരെ രക്ഷിക്കാന്‍ പാര്‍ട്ടി ചരടുവലികള്‍ നടത്തുന്നുവെന്ന വലിയ ആരോപണം നിലനില്‍ക്കുന്നുണ്ട്. പാര്‍ട്ടി ഇടപെട്ടത് കൊണ്ടാണ് കേസ്സ് അട്ടിമറിക്കപ്പെട്ടതെന്നും ആക്ഷേ്പം ശക്തമാണ്. പോലീസ് പ്രതികളെ സംരക്ഷിച്ചു. ആ പഞ്ചുകുട്ടികളുടെ സമ്മതത്തോടെയാണ് ലൈംഗിക ബന്ധം നടന്നതെന്ന് വരെ പോലീസ് ഒരുളുപ്പും ഇല്ലാതെ വാദിച്ചു. മരണം എന്താണെന്ന് പോലും അറിയാത്ത രണ്ടു പിഞ്ചുകുട്ടികള്‍ തൂങ്ങിമരിച്ചുവെന്ന് പോലീസ് ആവര്‍ത്തിക്കുന്നത്. എന്നാല്‍ ആ പിഞ്ചുകുട്ടികള്‍ക്ക് ആ പ്രായത്തില്‍ എന്തറിവാണ് ഉള്ളത്. കേരള മനസാക്ഷിയെ തന്നെ ഞെട്ടിച്ച കേസ്സ് അതിന്റെ സത്യം പുറത്ത് വന്നേ മതിയാകൂ. പ്രതികള്‍ ശിക്ഷിക്കപ്പെടുക തന്നെ വേണം. ആ പിഞ്ചുകുട്ടികള്‍ക്ക് നീതി കിട്ടണം. ഹൈക്കോടതിയുടെ ഉത്തരവ് പ്രതീക്ഷകള്‍ക്ക് വഴി നല്‍കുന്നു.

Top