സുപ്രീം കോടതിയോട് 14 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ജസ്റ്റിസ് കര്‍ണന്‍

ന്യൂഡല്‍ഹി: തന്‍റെ മന:സമാധാനം ഇല്ലാതാക്കിയതിന് 14 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടു കേസ് നൽകുമെന്ന് കൽക്കട്ട ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കർണൻ. തനിക്കെതിരെ കോടതിയലക്ഷ്യക്കേസിൽ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച സുപ്രീം കോടതി ഏഴംഗ ബെഞ്ച് നഷ്ടപരിഹാരം നൽകണമെന്നും ജസ്റ്റിസ് കർണ്ണന്‍ ആവശ്യപ്പെട്ടു.
കോടതിയലക്ഷ്യക്കേസില്‍ സുപ്രീംകോടതി പുറപ്പെടുവിച്ച വാറണ്ട് ജസ്റ്റിസ് കര്‍ണന് കൈമാറി..വന്‍ പൊലീസ് സന്നാഹത്തിന്‍റെ അകമ്പടിയോടെ സംസ്ഥാന ഡി ജി പിയാണ് ജസ്റ്റിസ് കർണ്ണന് വാറണ്ട് കൈമാറിയത്. ജസ്റ്റിസ് കര്‍ണനെതിരായ വാറണ്ട് നേരിട്ട് നല്‍കണമെന്ന് കോടതി പശ്ചിമ ബംഗാള്‍ പൊലീസ് മേധാവിക്ക് കഴിഞ്ഞ ദിവസം നിര്‍ദേശം നല്‍കിയിരുന്നു.
സുപ്രീംകോടതി പുറപ്പെടുവിച്ച വാറണ്ട് ജസ്റ്റിസ് കർണൻ നിരാകരിച്ചു. മദ്രാസ് ഹൈകോടതി ചീഫ് ജസ്റ്റിസിനെതിരെ ജസ്റ്റിസ് കര്‍ണന്‍ കത്തയച്ചതിനെത്തുടർന്നാണ് സുപ്രീംകോടതി കോടിയലക്ഷ്യത്തിന് കേസെടുത്തത്.

Top