ആള്‍ദൈവം സ്വത്തും പ്രശസ്തിയും വാഗ്ദാനം ചെയ്തു ;16കാരന്‍ രണ്ട് പേരെ കൊന്നു

ന്യഡല്‍ഹി: ഡല്‍ഹിയില്‍ 16 വയസുകാരന്‍ രണ്ട് പേരെ കൊലപ്പെടുത്തി. ആള്‍ദൈവം സ്വപ്നത്തില്‍ വന്ന് സ്വത്തും പ്രശസ്തിയും വാഗ്ദാനം ചെയ്തെന്നും ഇതിനായി 10 പേരെ ബലി നല്‍കാന്‍ ആവശ്യപ്പെടുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് താന്‍ കൊല നടത്തിയതെന്നുമാണ് പ്രതി പറയുന്നത്. ഡല്‍ഹിയിലെ നിഹാല്‍ വിഹാറിലാണ് സംഭവം.

മദ്യവും മയക്കുമരുന്നും വലിയ തോതില്‍ പ്രതി ഉപയോഗിയ്ക്കുന്നതായി പൊലീസ് പറഞ്ഞു. 26 വയസുള്ള പ്രദീപ് എന്ന സുഹൃത്താണ് കൊലപാതകങ്ങള്‍ നടത്താന്‍ കുട്ടിയെ സഹായിച്ചത്. മദ്യം വാഗ്&സ്വ്ഞ്;ദാനം ചെയ്&സ്വ്ഞ്;തായിരുന്നു ഇത്. ഇരുവരേയും പൊലീസ് അറസ്റ്റ് ചെയ്തു. കന്നൈയ്യ എന്ന ഫാക്ടറി തൊഴിളാളിയെയും ഹരിറാം എന്നയാളെയുമാണ് പ്രതി കൊലപ്പെടുത്തിയത്. അടുത്ത ഇരയെ തേടി നടക്കുന്നതിനിടെയാണ് പൊലീസ് പിടിയിലായത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top