ഇരിക്കൂറിനെ ഇരുട്ടിലേക്ക് നയിച്ച കെ.സി ജോസഫിനെ കേരളം വെറുക്കുന്നു …?കെ.സിയുടെ പതനം ഉറപ്പിച്ച് പൂച്ചക്ക് മണികെട്ടാന്‍ സൈബര്‍ ലോകം

കണ്ണൂര്‍ :കേരളം കെ.സി.ജോസഫിനെ വെറുക്കുന്നു. കേരളത്തില്‍ 140 മണ്ഡലങ്ങളില്‍ തിരഞ്ഞെടുപ്പ് നടക്കുന്നുണ്ടെങ്കിലും കേരളത്തിലെ വോട്ടര്‍മാരും ലോകമലയാളികളും -സൈബര്‍ ലോകവും ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്നത് ഇരിക്കൂര്‍ നിയോജകമണ്ഡലത്തെപ്പറ്റിയാണ് .

കഴിഞ്ഞ 35 വര്‍ഷമായി കോണ്‍ഗ്രസിന്റെ കുത്തകമണ്ഡലമായ ഇരിക്കൂറിനെ ഇരുട്ടിലേക്ക് നയിച്ച വികസനവിരോധിയായ ഒരു കോണ്‍ഗ്രസ് എം .എല്‍ . എ എന്നാണ് കെ.സി ജോസഫിനെപ്പറ്റി ലോക മലയാളികള്‍ ചര്‍ച്ച ചെയ്യുന്നത് .

വികസന വിരോധിയായ കെ.സി ജോസഫ് കോട്ടയത്തു നിന്ന് കണ്ണൂരിലേക്ക് എത്തി തിരഞ്ഞെടുപ്പു കഴിഞ്ഞാല് മണ്ഡലത്തെ തിരിഞ്ഞു നോക്കുന്നില്ല എന്ന് സൈബര്‍ പടയാളികളും കോണ്‍ഗ്രസുകാരും പ്രചരണം നടത്തുന്നു. വെറും വാക്കുകളില്‍ കെ.സി വിരുദ്ധത പ്രചരിപ്പിക്കുകയല്ല ലോകം മുഴുവന്‍ കാണുന്ന വിധത്തില്‍ ചിത്രങ്ങള്‍ പ്രചരിച്ചുകൊണ്ടിരിക്കയാണ് സൈബര്‍ ലോകം .മാത്രമല്ല മണ്ഡലത്തിനു അനുവദിച്ച കോടികളുടെ ഫണ്ട് ലാപ്സാക്കിയ ഏക എം എല്‍ എ യും മന്ത്രിയും കെ.സി ജോസഫ് ആണെന്ന് വിവരാവകാശ വിവര കണക്കു വെച്ചും തെളിവുകള്‍ നിരത്തിയും പ്രചരണം കെ.സി ജോസഫിനേയും കോണ്‍ഗ്രസിനേയും ആധിയിലാക്കിയിരിക്കയാണ്. ഇരിക്കൂറിനെ ഇരുട്ടിലേക്ക് തന്നയാണ് കെ.സി ജോസഫ് നയിച്ചത്ന്ന രേഖകള്‍ തെളിയിക്കുന്നു.kc 1

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇരിക്കൂറിലെ വികസന വിരുദ്ധതയുടെ ചിത്രങ്ങളും വീഡിയോകളിലൂടെയും പ്രചരിക്കുമ്പോള്‍ ഉറച്ച കോണ്‍ഗ്രസുകാരും മൂക്കത്ത് കൈ വെക്കുന്നു , ഇത്രയും കഴിവുകെട്ട ഒരാളെ എങ്ങനെ ഇത്രയും വര്‍ഷം ഇരിക്കൂറിലെ ജനം സഹിച്ചു എന്നാണ് ചോദിക്കുന്നത്. കെ.സി ജോസഫിനെ കേരളം വെറുക്കുന്ന ചിത്രമാണ് സൈബര്‍ ലോകത്തിലൂടെ ഇരിക്കൂറിലെ വോട്ടര്‍മാര്‍ വരച്ചു കാണിക്കുന്നത് .ഇരിക്കൂറിലെ കോണ്ഗ്രസുകാരുടെ ആവശ്യം കേരളം ഏറ്റെടുത്തു കഴിഞ്ഞിരിക്കുകയാണ്. കെ.സിക്കെതിരായുള്ള ജകീയ വിചാരണയും മണ്ഡലത്തിലെ വോട്ടര്‍മാരുടെ എതിര്‍പ്പും ഡയ്ലി ഇന്ത്യന്‍ ഹെറാള്‍ഡും വാര്‍ത്ത കൊടുത്തിരുന്നു .kc vikasaതുടന്ന് മറ്റ് പത്രങ്ങളും നവമാധ്യമങ്ങളും വാര്‍ത്ത ഏറ്റെടുത്തു.എല്ലാ വാര്‍ത്തകള്‍ക്കും വന്‍ പ്രാധാന്യമാണ് കിട്ടുന്നത്. മൂന്നര പതിറ്റാണ്ടിനു ശേഷവും ചങ്ങനാശേരിയില്‍ നിന്നും ഇരിക്കൂറിലെത്തി നാടിന്റെ വികസനം മുരടിപ്പിക്കുന്ന കെ.സി ജോസഫിനെതായ ഇരിക്കൂറിന്റെ വികാരം കേരളം ഏറ്റെടുത്ത്കെപ്പോല്‍ കെ.സി അനുകൂലികള്‍ പരിഭ്രാന്തരായിരിക്കയാണ് . ഇരിക്കൂറിലെ സാധരണക്കാരായ വോട്ടര്‍മാരുടെ ജോസഫിനെതിരായ വികാരത്തെയാണ് കേരളത്തിലെയും വിദേശത്തെയും അടക്കമുള്ള പ്രവാസി മലയാളികളും ഏറ്റെടുത്തിരിക്കുമ്പോള്‍ വന്‍ വോട്ട് ചോര്‍ച്ചയും യു.ഡി.എഫിന്റെ കുത്തക സീറ്റ് നഷ്ടപ്പെടുമെന്നുള്ളതും ഉറപ്പായി.kc
ഇരിക്കൂറില്‍ ജനങ്ങളുടെ പ്രതിഷേധത്തിന്റെ ഓരോ ചിത്രവും വാര്‍ത്തകളും ഡിഐഎച്ച് ന്യൂസ് നല്‍കിയപ്പോള്‍ ഡിഐഎച്ചിന്റെ വെബ് സൈറ്റിലും, ഫെയ്‌സ് ബുക്ക് പേജിലും ഇരിക്കൂറിലെ വോട്ടര്‍മാരും അല്ലാത്തവരുമായ മലയാളികളുടെ തിരക്കായിരുന്നു. കെ.സി ജോസഫിനെ കേരളവും ഇരിക്കൂറുകാരും എത്രത്തോളം വെറുക്കുന്നു എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണങ്ങളായിരുന്നു ഓരോ വാര്‍ത്തയ്ക്കും ലഭിച്ച പ്രതികരണങ്ങളും പിന്തുണയും . ആയിരക്കണക്കിനു ഷെയറുകളും ലക്ഷക്കണക്കിനാളുകള്‍ വായിക്കുകയും ചെയ്യുന്നതു കാണുമ്പോല്‍ ഇരിക്കൂറിലെ പൊതുജനവികാരം കെ.സി ജോസഫിന് എതിരാണെന്നതും വ്യക്തമാകുന്നു .ഓരോ ദിനവും സൈബര്‍ ലോകത്ത് കെ.സി ജോസഫിന് എതിരായ വികാരം കൂടുകയാണ് . ”ഇരിക്കൂറില്‍ പൂച്ചക്ക് ആര്‍ മണി കെട്ടും ” എന്ന സൈബര്‍ കൂട്ടായ്മയില്‍ കെ.സി ജോസഫിനെതിരായ വാര്‍ത്തകള്‍ വിമര്‍ശനങ്ങള്‍ മാത്രമല്ല -കെ.സി ജോസഫ് 35 വര്‍ഷം കൊണ്ട് ഇരിക്കൂര്‍ മണ്ഡലത്തെ എത്രമാത്രം പുറകോട്ട് നയിച്ചു എന്നതിന്റെ തെളിവാണ് എടുത്തു കാണിക്കുന്നത് .kc road

കെ സി  മത്സരിക്കുന്നതിനെതിരെ വ്യാപക പ്രതിഷേധമാണു മണ്ഡലത്തിലെങ്ങുമുള്ളത്. എട്ടാം തവണയും മണ്ഡലത്തില്‍ മത്സരിച്ചാല്‍ കോണ്‍ഗ്രസിന്റെ ഈ കുത്തക സീറ്റു നഷ്ടപ്പെടുമെന്നു തന്നെയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ വിശ്വസിക്കുന്നത് .യുഡിഎഫിനെയല്ലാതെ മറ്റാരെയും വിജയിപ്പിക്കാന്‍ താല്‍പ്പര്യം ഇല്ലാത്ത ഇരിക്കൂറുകാര്‍ ഇക്കുറി മാറ്റി ചിന്തിക്കുമെന്ന് ഉറപ്പായിരിക്കയാണ് .കോട്ടയത്തു നിന്നും എംഎല്‍എ ആകാന്‍ മാത്രം എത്തിയ കെ.സിക്ക് എതിരെ അതിശക്തമായ അടിയൊഴുക്കുകളാണ് നടക്കുന്നത്.kc prakatanpathrika
ഉമ്മന്‍ ചാണ്ടിയുടെ അടുപ്പക്കാരനായ ഈ മന്ത്രിക്ക് ആ അടുപ്പം കൊണ്ടുള്ള ഭീക്ഷണിപ്പെടുത്തി നേടിയെടുത്ത സ്ഥാനാര്‍ഥിത്വം വോട്ടാകില്ലെന്നാണു മണ്ഡലവാസികള്‍ പറയുന്നത്. സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ ഇരിക്കൂര്‍ എംഎല്‍എക്കെതിരെ കടുത്ത പ്രചാരണമാണു നടക്കുന്നത്. ഒരു പ്രയോജനവും ഇല്ലാത്ത മന്ത്രിയെ തോല്‍പ്പിക്കാന്‍ ഉറച്ചു തന്നെയാണു മലയോരവാസികള്‍ മുന്നോട്ടുപോകുന്നതിനിടയില്‍ വിമതനായി ഇരിക്കൂര്‍ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ട് രംഗത്തു വന്നിട്ടുണ്ട്.kc
എല്ലാ മന്ത്രിമാരും മത്സരിച്ചില്ലെങ്കില്‍ താനും സ്ഥാനാര്‍ത്ഥിയാകാനില്ലെന്ന മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പിടിവാശിയിലും ഭീക്ഷണിയിലുമാണ് ഇത്തവണ കെ സി ജോസഫ് ഇരിക്കൂര്‍ സീറ്റ് ഉറപ്പിച്ചത്. അതോടെ ഇരിക്കൂറിലെ കോണ്‍ഗ്രസുകാര്‍ പ്രതിഷേധമുയര്‍ത്തുകയും ചെയ്തു. ഇനി ഇരിക്കൂറിന് കെ സി ജോസഫിനെ വേണ്ടെന്നാണ് നിവാസികളുടെ നിലപാട്.

 

ഇതിനിടെ കെ.പി.സി.സിയുടെ ജനറല്‍ സെക്രട്ടറി സജീവ് ജോസഫ്  വിമതനായി സ്ഥാനാര്‍ത്ഥിത്വം   പ്രഖ്യാപിക്കുമെന്നും വാര്‍ത്തകള്‍ പുറത്തു വന്നു.സജീവ് രംഗത്തു വന്നാല്‍ കെ സി ജോസഫിന്റെ കാര്യം കുഴപ്പത്തിലാകുമെന്നുറപ്പും സജീവ് ജോസഫ് വിജയിക്കുമെന്നാണ് മണ്ഡലത്തിലുള്ളവര്‍ ഭുരിപക്ഷവും പറയുന്നത്.

Kappimala

ഇരിക്കൂറില്‍ അടിതെറ്റിയാല്‍ രാഷ്ട്രീയം തന്നെ തീര്‍ന്നുവെന്ന് കെ സി ജോസഫിന് അറിയാം. അതുകൊണ്ട് തന്നെ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കുന്നതിനെ കുറിച്ചാണ് കെ സി ജോസഫിന്റെ ചിന്ത.കണ്ണൂരില്‍ നിന്നൊരു നേതാവിനെ ഇരിക്കൂറില്‍ മത്സരിപ്പിക്കണമെന്നാണ് കോണ്‍ഗ്രസുകാരുടെ ആവശ്യം. കോണ്‍ഗ്രസുകാര്‍ തന്നെ ഇരിക്കൂറില്‍ ഏഴ് തവണ എംഎല്‍എയായ കെസി ജോസഫ് പരാജയമാണെന്ന് വിശദീകരിക്കുന്നു. മുഖ്യമന്ത്രിയേയും കെസി ജോസഫിനെ പിന്തുണയ്ക്കുന്നതിന് കുറ്റപ്പെടുത്തുന്നുണ്ട്. കാര്യങ്ങള്‍ വഷളായി മാറിയിരിക്കവെയാണു കെപിസിസി ജനറല്‍ സെക്രട്ടറി തന്നെ വിമതനായി മത്സരിക്കാന്‍ എത്തുന്നത്. ഇതോടെ പ്രശ്‌നം ഗുരുതരമായിരിക്കുകയാണ്. കഴിഞ്ഞ തവണത്തെ നിയമസഭാ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടം പിടിച്ചെങ്കിലും സജീവിന് സ്ഥാനാര്‍ത്ഥിത്വം നഷ്ടപ്പെട്ടിരുന്നു. കഴിഞ്ഞ തവണ പേരാവൂര്‍ മണ്ഡലത്തില്‍ സജീവിനെ മത്സരിപ്പിക്കാന്‍ തീരുമാനമുണ്ടായിരുന്നെങ്കിലും അവസാന നിമിഷം എ ഐ സി സി പട്ടികയില്‍ നിന്ന് വെട്ടുകയായിരുന്നു.KC THOLVI പേരാവൂരില്‍ സണ്ണി ജോസഫിന് സീറ്റ് ഉറപ്പിക്കാന്‍ ഉമ്മന്‍ ചാണ്ടിയും കെ സി ജോസഫും നടത്തിയ ചരടുവലികള്‍ വിജയം കണ്ടതോടെയാണു സജീവിന്റെ പേര് ഒഴിവായത്.ഇരിക്കൂര്‍ മണ്ഡലത്തില്‍ മന്ത്രി കെ.സി. ജോസഫ് വീണ്ടും സ്ഥാനാര്‍ത്ഥിയാവുന്നതു ചെറുക്കാന്‍ യൂത്ത് കോണ്‍ഗ്രസും രംഗത്തെത്തിയിരുന്നു. പ്രകടനവും കോലം കത്തിക്കലുമെല്ലാം പിന്നിട്ട് രേഖാമൂലം പരാതിയുമായും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു. എട്ടാംതവണയും കെ.സി. മത്സരിക്കുന്നതു ഒഴിവാക്കണമെന്നു ആവശ്യപ്പെട്ട് കെപിസിസി നേതൃത്വത്തിനു പരാതി നല്‍കിയതിനു പുറമെ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നികിനും പ്രതിഷേധക്കാര്‍ നിവേദനം സമര്‍പ്പിച്ചു. അഡ്വ. സജീവ് ജോസഫിനെ ഇത്തവണ ഇരിക്കൂറില്‍ സ്ഥാനാര്‍ത്ഥിയാക്കണമെന്നതാണ് ഇവരുടെയും ആവശ്യം.

ഇരിക്കൂര്‍ മണ്ഡലത്തില്‍ യുഡിഎഫിലെ പ്രബല കക്ഷിയായ മുസ്ലീം ലീഗും പരസ്യമായി കെസി ജോസഫിനെതിരെ രംഗത്ത്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും ലീഗുമായുണ്ടായ തര്‍ക്കങ്ങളുണ്ടായിരുന്നു. നിരവധി വാര്‍ഡുകളില്‍ കോണ്‍ഗ്രസിന്റെ കാലുവാരല്‍ ശക്തമായതോടെ ലീഗ് സ്ഥാനാര്‍ത്ഥികള്‍ ദയനീയമായി പരജായപ്പെടുകയായിരുന്നു. ഇതിനു പിന്നാലെ കെസി ജോസഫിനെ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയാക്കിയും ലിഗും കോണ്‍ഗ്രസും തമ്മിലുള്ള വിടവ് ശക്തമാക്കി.kc con

തദ്ദേശ തിരഞ്ഞെടുപ്പിലെ പരാജയവും കെസി ജോസഫിനെ ഇനി മണ്ഡലത്തില്‍ അംഗീകരിക്കില്ലെന്ന ലീഗ് പ്രവര്‍ത്തകരുടെ വികാരവും മാനിക്കാതെ കെസിയെ സ്ഥാനാര്‍ത്ഥിയാക്കിയതില്‍ പ്രതിഷേധിച്ചാണ് മണ്ഡലത്തില്‍ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ നിന്ന് ലീഗ് പ്രവര്‍ത്തകര്‍ വിട്ടുനില്‍ക്കുന്നത്. മന്ത്രി നേരിട്ടെത്തി പ്രാദേശിക ലീഗുനേതാക്കളുമായി ചര്‍ച്ച നടത്തിയെങ്കിലും കെസി ജോസഫിനെതിരെ പ്രവര്‍ത്തിക്കാനുള്ള തീരുമാനത്തില്‍ ഉറച്ച് നില്‍ക്കുകയാണ്. ഇതോടെ മണ്ഡലം തിരഞ്ഞടുപ്പ് കണ്‍വെന്‍ഷനില്‍ ലീഗ് നേതാക്കളും പ്രവര്‍ത്തകരും പങ്കെടുത്തില്ല. കെസി ജോസഫിനെ തോല്‍പ്പിക്കാനാഹ്വാനം ചെയ്ത് ലീഗിന്റെ പോഷക സംഘടകളുടെ പേരില്‍ മണഡലത്തില്‍ വ്യാപകമായി പോസ്റ്ററുകളും ഒട്ടിച്ചിട്ടുണ്ട്.

മണ്ഡലത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഗ്രൂപ്പ് വ്യത്യാസമില്ലാതെ ഇരിക്കൂരില്‍ നിസകരണം പ്രഖ്യാപിച്ചതിന് പിന്നാലെ ലീഗിന്റെ നിലപാടും കെസി ജോസഫിന് ഇരുട്ടടി ആയിരിക്കുകയാണ്. മൂന്ന് പതിറ്റാണ്ടിലധികം യുഡിഎഫിന് വന്‍ വിജയം നല്‍കിയ മണ്ഡലം ഇതോടെ കൈവിടുമെന്ന് ഉറപ്പായി.

ഇരിക്കൂറിനെ ഇരുട്ടിലേക്ക് നയിച്ച കെ.സി ജോസഫിനെ ഇനിയും നേതൃത്വം പിന്തുണച്ചാല്‍ കോണ്‍ഗ്രസിന്റെ ഉറച്ച ഒരു സീറ്റ് നഷ്ടപ്പെടുക മാത്രമല്ല ഇതിന്റെ അലയൊലികള്‍ തൊട്ടടുത്ത മണ്ഡലമായ പേരാവൂരിലേക്കും കണ്ണൂരിലേക്കും വ്യാപിക്കുമെന്നും കോണ്ഗ്രസ് ഭയക്കുന്നു.

Top