ശ്വാസകോശത്തില്‍ അണുബാധ; കെ എം മാണി ആശുപത്രിയില്‍

കൊച്ചി: കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെ.എം മാണിയെ ശ്വാസകോശത്തില്‍ അണുബാധ ഉണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയിലാണ് അദ്ദേഹം. മകളുടെ വീട്ടില്‍ നിന്നാണ് മാണി ആശുപത്രിയിലേക്ക് എത്തിയത്. കഴിഞ്ഞ ദിവസം, ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് മാണിയെ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് എത്തിച്ചത്.മാണിയുടെ ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

Latest