വിശാല ഐ പക്ഷവും മുരളീധര വിഭാഗവും നേര്‍ക്കുനേര്‍…കോണ്‍ഗ്രസില്‍ പുതിയ ഗ്രൂപ്പ് പോര്‍മുഖം.മൗനിയായി ഉമ്മൻ ചാണ്ടി ഗ്രൂപ്പ്

തിരുവനന്തപുരം:പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ‘ഐ ‘ഗ്രൂപ്പിനെതിരെ പോർമുഖം തുറന്ന് ലീഡറുടെ മകൻ കെ മുരളീധരൻ .ഇതോടെ കോണ്‍ഗ്രസില്‍ വീണ്ടും ഗ്രൂപ്പ് പോര് സജീവമാകുകയാണ് . പരമ്പരാഗതരീതിക്ക് പകരം പുതിയ വഴി വെട്ടിത്തുറന്നുകൊണ്ടാണ് പുതിയ ഗ്രൂപ്പ് പോര് നീക്കങ്ങള്‍ക്ക് കളമൊരുങ്ങുന്നത്. കെ. മുരളീധരനെതിരെ പാര്‍ട്ടിയിലെ ഒരു വിഭാഗം രംഗത്തുവന്നതാണ് പുതിയ ഗ്രൂപ്പ് പോരിന് വഴിവച്ചിരിക്കുന്നത്. പാര്‍ട്ടിയില്‍ തിരിച്ചെത്തിയപ്പോള്‍ തന്നെ മുരളിയെ ഭയന്നിരുന്ന നേതൃത്വം ഇപ്പോള്‍ അദ്ദേഹത്തിന് പാര്‍ട്ടിയില്‍ മേല്‍കൈയുണ്ടാക്കുന്നതിനുള്ള അവസരം സ്വയം ഒരുക്കികൊടുത്തിരിക്കുകയുമാണ്.മൃതാവസ്ഥയിലായിരുന്ന കെ. കരുണാകരന്‍ സ്റ്റഡി സെന്റര്‍ കെ. മുരളീധരന്റെ നേതൃത്വത്തില്‍ അടുത്തിടെ പുനഃസംഘടിപ്പിച്ചതാണ് പുതിയ പോര്‍മുഖം തുറന്നിരിക്കുന്നത്. ഇത് ഗ്രൂപ്പ് യോഗങ്ങള്‍ ചേരുന്നതിനും സ്വന്തം പാതവെട്ടിത്തുറക്കുന്നതിനുമായി മുരളീധരന്‍ നടത്തുന്ന നീക്കമാണെന്ന് ചൂണ്ടിക്കാട്ടി ഒരുവിഭാഗം രംഗത്തുവന്നതാണ് മുരളീധര വിഭാഗത്തെ ചൊടിപ്പിച്ചത്. വെറും നാമമാത്ര സംഘടനയായിരുന്ന കരുണാകരന്‍ സ്റ്റഡി സെന്ററിനെ സമാന്തര പാര്‍ട്ടി സംവിധാനമാക്കി മുരളീധരന്‍ മാറ്റിയെന്ന ആരോപണമാണ് ഒരുവിഭാഗം ഉന്നയിച്ചത്. അവര്‍ ഇക്കാര്യം ചൂണ്ടിക്കാട്ടി ഹൈക്കമാന്‍ഡിന് പരാതിയും നല്‍കി. മാത്രമല്ല, ബുധനാഴ്ച ചേരുന്ന കെ.പി.സി.സി രാഷ്ട്രീയകാര്യസമിതിയില്‍ ഇത് ഉന്നയിക്കാന്‍ അവര്‍ തയാറെടുക്കുകയുമാണ്. ഇതിനിടയിലാണ് മുരളീധരവിഭാഗം മറുപടിയുമായി രംഗത്ത് എത്തിയത്.murali

നിലവിലെ ഐ ഗ്രൂപ്പിനെതിരെയാണ് മുരളീധരവിഭാഗം സാമൂഹികമാദ്ധ്യമങ്ങളില്‍ പ്രതികരണവുമായി രംഗത്ത് എത്തിയത്. കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പ് കഴിഞ്ഞ് ഇതുവരെ പുത്തനുണര്‍വ് നേടിയിട്ടില്ലാത്ത സംസ്ഥാനകോണ്‍ഗ്രസിന് ഇത് വല്ലാത്ത പ്രഹരമാണ് ഏല്‍പ്പിച്ചിരിക്കുന്നത്.മുരളീധരന്‍ ശക്തനായാല്‍ ഐ ഗ്രൂപ്പ് അദ്ദേഹത്തിന്റെ കൈപ്പിടിയിലാകുമോയെന്ന് സംശയമുള്ളവരാണ് ഇതിന് പിന്നിലെന്ന നിലയിലാണ് മുരളിവിഭാഗത്തിന്റെ പ്രതികരണം. നിലവിലെ ഐ ഗ്രൂപ്പിനെ ലക്ഷ്യമാക്കിതന്നെയാണ് അവര്‍ രംഗത്തുവന്നിരിക്കുന്നത്. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലാണ് ഐ ഗ്രൂപ്പ് എങ്കിലും പ്രതിപക്ഷനേതൃസ്ഥാനത്തിരുന്നുകൊണ്ട് ഇന്നത്തെ നിലയില്‍ ഗ്രൂപ്പിനെ മുന്നോട്ടുകൊണ്ടുപോകാന്‍ അദ്ദേഹത്തിന് ബുദ്ധിമുട്ടുണ്ട്. അതുകൊണ്ടുതന്നെ ഐ ഗ്രൂപ്പ് നാഥനില്ലാത്ത സ്ഥിതിയിലുമാണ്. ഈ അവസരം മുതലെടുത്ത് ഗ്രൂപ്പിനെ വരുതിയില്‍കൊണ്ടുവരികയാണ് മുരളീധരപക്ഷത്തിന്റെ നീക്കം. അതിന്റെ ഭാഗമായി നിലവിലെ ഐ ഗ്രൂപ്പിനെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടാണ് അവര്‍ രംഗത്ത് എത്തിയിരിക്കുന്നതും. മാത്രമല്ല, നിലവിലെ ഐ ഗ്രൂപ്പ് ബി.ജെ.പി പ്രീണനനയം സ്വീകരിക്കുന്നുവെന്ന് വ്യംഗ്യമായി പരാമര്‍ശിക്കുകകൂടിയാണ് മുരളീധരപക്ഷം തങ്ങളുടെ പ്രതികരണത്തില്‍.chennithala-oommen-chandy

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഗ്രൂപ്പ് കളിക്കു നില്‍ക്കുന്നില്ല എന്ന ഒറ്റ കാരണത്താല്‍ മുരളീധരന് എതിരെ വിശാല ഐ ഗ്രൂപ് ഹൈക്കമാന്‍ഡിനു പരാതി നല്‍കിയെന്നാണ് മുരളീധരപക്ഷം പറയുന്നത്. ബി.ജെ.പിയ്ക്കും സി.പി.എമ്മിനും എതിരെ ഉരുളയ്ക്ക് ഉപ്പേരി പോലെ ആഞ്ഞടിക്കുന്നതും ബി.ജെ.പി യെ വട്ടിയൂര്‍ക്കാവില്‍ എട്ടു നിലയില്‍ പൊട്ടിച്ചതും മുരളീധരനെതിരെയുള്ള പരാതിയായിരിക്കുമെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു. കൂടാതെ കേന്ദ്ര-കേരളസര്‍ക്കാരുകളുടെ അടിക്കടി മാറി മാറി വരുന്ന ജനദ്രോഹ നയങ്ങള്‍ക്ക് എതിരെ ആഞ്ഞടിക്കുതും പാര്‍ട്ടിയുടെ ചലിക്കുന്ന നാവായി സംസ്ഥാനം മുഴുവന്‍ ഓടിനടന്ന് കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുന്നു.

ഗ്രൂപ്പ് നേതാക്കളെപ്പോലെ ഗ്രൂപ്പ് പ്രവര്‍ത്തനം നടത്തുന്നില്ല, മാത്രമല്ല, എ കെ ആന്റണി പറഞ്ഞപോലെ രാത്രി സംഘിയും പകല്‍ കോണ്‍ഗ്രസ്സും ആകാന്‍ പോകുന്നുമില്ലയെന്നതൊക്കെ മുരളിക്കെതിരെയുള്ള പരാതിയുടെ കാരണങ്ങളാകാമെന്നും അവര്‍ പരിഹസിക്കുന്നു. അവശേഷിക്കുന്ന ഘടകകക്ഷികളുമായി നല്ല ബന്ധം പുലര്‍ത്തുന്നതും അണികളില്‍ കെ. കരുണാകരന്റെ സ്മരണ ഉയര്‍ത്തിവിട്ട് പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നത് മുരളീധരനാണ്. മുന്‍ കെ.പി.സി.സി പ്രസിഡന്റ് ആയിട്ടുപോലും ഒതുക്കലിന്റെ ഭാഗമായി പലപ്പോഴും തന്നെ മാറ്റി നിര്‍ത്തുമ്പോഴും പരാതിയൊന്നുമില്ലാതെ കോണ്‍ഗ്രസിന്റെ മുഖ്യ പ്രാസംഗികന്‍ ആയി ഓടി നടക്കുന്നതും മുരളീധരനാണ്. കോണ്‍ഗ്രസ് പകച്ചുനിന്നപ്പോള്‍ നിരാഹാരസമരത്തിനിറങ്ങി ലോ കോളേജ് സമരത്തെ ബി.ജെ.പിയില്‍ നിന്നും തിരിച്ചുപിടിച്ച് കോണ്‍ഗ്രസിന് അനുകൂലമാക്കി തീര്‍ത്തതുംമുരളിയുടെ ഇടപെടലാണ്. നേതൃത്വങ്ങള്‍ അദ്ദേഹത്തെ അവഗണിച്ചാലൂം അണികള്‍ കൂടുതലും മുരളിക്കൊപ്പമാണെന്നാണ് അവരുടെ നിലപാട്.

മാത്രമല്ല കോണ്‍ഗ്രസിലേക്ക് മടങ്ങിയെത്തിയപ്പോള്‍ മുതല്‍ തന്നെ മുരളീധരന് പാര്‍ട്ടിക്കുള്ളില്‍ കടുത്ത എതിരാളികളുണ്ട്. മുരളീധരനെ മലബാറില്‍ നിന്നും തിരുവനന്തപുരം വട്ടിയൂര്‍ക്കാവില്‍ മത്സരിക്കാന്‍ നിര്‍ബന്ധിച്ചതുതന്നെ ഇതിന്റെ ഭാഗമാണ്. മടങ്ങിയെത്തിയശേഷം ഐ ഗ്രൂപ്പിനോട് യോജിച്ച് നില്‍ക്കുമെന്ന് പറഞ്ഞെങ്കിലും മുരളീധരന്‍ പലപ്പോഴും നിഷ്പക്ഷനിലപാടാണ് സ്വീകരിക്കാറുള്ളത്. സ്വന്തം നിലയിലാണ് എല്ലാകാര്യങ്ങളും അദ്ദേഹം നടത്തുന്നതും. മാത്രമല്ല, പാര്‍ട്ടിയുടെ നയങ്ങളുടെ ശക്തനായ വിമര്‍ശകനുമാണ് അദ്ദേഹം. ഇതൊക്കെ മറ്റുള്ളവര്‍ക്ക് ഭയമുണ്ടാക്കുന്നതാണെന്നാണ് മുരളീധരപക്ഷത്തിന്റെ അഭിപ്രായം.എന്നാല്‍ മുരളി പഴയ നിലയിലേക്ക് പോകുകയാണെന്നാണ് മറുപക്ഷത്തിന്റെ നിലപാട്. ഗ്രൂപ്പ് പ്രവര്‍ത്തനത്തിനുള്ള വഴികളായാണ് മുരളി ഇതൊക്കെ ചെയ്യുന്നതെന്നാണ് വിശാല ഐ ഗ്രൂപ്പിന്റെ നിലപാട്. ഈ വഴക്കിനിടയില്‍ തലവയ്‌ക്കേണ്ടതില്ലെന്ന നിലപാടിലാണ് എ ഗ്രൂപ്പ്. ഇവര്‍ രണ്ടുകൂട്ടരും പരസ്പരം അടിച്ചുതീരുമ്പോള്‍ അതിനെ മുതലെടുക്കാനുള്ള നീക്കത്തിലാണ് എ ഗ്രൂപ്പ്.

Top