പിണറായിക്ക് യുഡിഎഫിനെ ഭയമെന്ന് കെ സുധാകരൻ !പിണറായി വിജയൻ എന്തിനാണ് ആർഎസ്എസിൻ്റെ കളിപ്പാവ ആയിയെന്നും കെ സുധാകരൻ

കൊച്ചി: വഖഫ് ബോർഡിലെ നിയമനം പി എസ് സിക്ക് വിടാനുള്ള സർക്കാരിന്റെ തീരുമാനം സംഘപരിവാറിനെ പ്രീണിപ്പിക്കാനാണെന്ന് കെപിസിസി പ്രസിഡന്റ് സുധാകരൻ ആരോപിച്ചു.ഇതിനെതിരെ പ്രതിഷേധിച്ച മുസ്ലിം ലീഗിനെ മതത്തിന്റെ പേരില്‍ ഒറ്റ തിരിഞ്ഞു ആക്രമിക്കുന്നതും വലിയൊരു അജന്‍ഡയുടെ ഭാഗമായാണ്. യുഡിഎഫിന്റെ ശക്തമായ പ്രതിഷേധത്തെ ഭയന്ന് പിണറായി വിജയന്‍ താത്ക്കാലികമായി പിന്‍മാറിയെങ്കിലും സംസ്ഥാന ഭരണത്തിലെ സംഘപരിവാര്‍ സ്വാധീനം നാം കണ്ടില്ലെന്ന് നടിക്കരുതെന്നും സുധാകരന്‍ പറഞ്ഞു.മുഖ്യമന്ത്രി പിണറായി എന്തിനാണ് ആർഎസ്എസിൻ്റെ കളിപ്പാവ ആകുന്നത് എന്നും കെ സുധാകരൻ ചോദിച്ചു. മുസ്ലിം ലീഗിന് വർഗീയ പരിവേഷം നൽകികൊണ്ട് ഹിന്ദു ക്രിസ്ത്യൻ സമുദായങ്ങളെ കൂടെ നിർത്താനാണ് പിണറായി വിജയൻ ശ്രമിക്കുന്നത് എന്നും സുധാകരൻ കുറ്റപ്പെടുത്തി.

പിണറായി വിജയന്‍ എന്തിനാണ് ആര്‍എസ്എസിന്റെ കളിപ്പാവ ആകുന്നത്? ആര്‍ എസ് എസ് ‘ചാടിക്കളിക്കെടാ കുഞ്ഞിരാമാ ആടിക്കളിക്കെടാ കുഞ്ഞിരാമാ ‘എന്നു പറയുമ്പോള്‍ ആടുകയും ചാടുകയും ചെയ്യുന്ന വിധേയത്വം പിണറായി വിജയന്‍ അവസാനിപ്പിക്കണം. മുസ്ലിം പള്ളികള്‍, മദ്രസ്സകള്‍, ദര്‍സ്സുകള്‍, അനാഥാലയങ്ങള്‍ എന്നിവയുടെ ഉടമസ്ഥാവകാശമുള്ള വഖഫ് സ്വത്തുക്കളില്‍ നിന്നുള്ള വരുമാനത്തില്‍ പ്രവര്‍ത്തിക്കുന്ന വഖഫ് ബോര്‍ഡിലെ നിയമനം പി എസ് എസിക്ക് വിടാനുള്ള തീരുമാനം യാതൊരു വിധത്തിലുമുള്ള കൂടിയാലോചനകള്‍ക്കും നില്‍ക്കാതെ ഏകപക്ഷീയമായി കൈക്കൊണ്ടത് സംഘപരിവാറിനെ പ്രീണിപ്പിക്കാനായിരുന്നു. ഇതിനെതിരെ പ്രതിഷേധിച്ച മുസ്ലിം ലീഗിനെ മതത്തിന്റെ പേരില്‍ ഒറ്റ തിരിഞ്ഞു ആക്രമിക്കുന്നതും വലിയൊരു അജന്‍ഡയുടെ ഭാഗമായാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

യു ഡി എഫിന്റെ ശക്തമായ പ്രതിഷേധത്തെ ഭയന്ന് പിണറായി വിജയന്‍ താത്ക്കാലികമായി പിന്‍മാറിയെങ്കിലും സംസ്ഥാന ഭരണത്തിലെ സംഘപരിവാര്‍ സ്വാധീനം നാം കണ്ടില്ലെന്ന് നടിക്കരുത്. മുസ്ലിം സമുദായത്തെ അപരവല്‍ക്കരിച്ച്, മുസ്ലിം ലീഗിന് വര്‍ഗീയ പരിവേഷം നല്‍കികൊണ്ട് ഹിന്ദു ക്രിസ്ത്യന്‍ സമുദായങ്ങളെ കൂടെ നിര്‍ത്താനാണ് പിണറായി വിജയന്‍ ശ്രമിക്കുന്നത്. ആര്‍ എസ് എസില്‍ നിന്നും കേരളത്തിലെ മുസ്ലിങ്ങളെ സംരക്ഷിക്കുന്നത് തങ്ങളാണെന്നുള്ള പൊതുബോധ നിര്‍മിതിയ്ക്കും CPM ശ്രമിക്കുന്നുണ്ട്.

ഒരു സമുദായത്തിന് അര്‍ഹതപ്പെട്ട അവകാശങ്ങളില്‍ നിന്നും അവരെ മാറ്റിനിര്‍ത്തുന്നത് അധാര്‍മികതയാണ്, ആ സമുദായത്തിലുള്‍പ്പെട്ടവരോട് ചെയ്യുന്ന കൊടിയ അനീതിയാണ്. മുട്ടനാടുകളെ തമ്മിലടിപ്പിച്ചു ചോര നുണയാന്‍ കാത്തിരിക്കുന്ന കൗശലക്കാരനായ കുറുക്കനാവുകയാണ് ഇവിടുത്തെ സിപിഎം സര്‍ക്കാര്‍. നാനാജാതി മതസ്ഥര്‍ സമാധാനാന്തരീക്ഷത്തില്‍ കഴിയുന്ന കേരളത്തില്‍ സാമുദായിക സ്പര്‍ദ്ധ വളര്‍ത്തുവാനും, അന്യമത വിദ്വേഷം അലങ്കാരമാക്കി കൊണ്ടു നടക്കുന്ന മതവിശ്വാസികളെ സൃഷ്ടിക്കുവാനുമുള്ള തീവ്ര ശ്രമത്തിലാണീ സര്‍ക്കാര്‍.

ഇരകള്‍ക്ക് വേണ്ടി വാദിക്കുകയും, വേട്ടക്കാരോടൊപ്പം ഓടുകയും ചെയ്യുന്ന പിണറായി വിജയന്റെയും കൂട്ടുകച്ചവടക്കാരുടെയും സ്വഭാവ സര്‍ട്ടിഫിക്കറ്റ് കേരളത്തില്‍ മതനിരപേക്ഷതയുടെ ഉദാത്തമായ മാതൃകകള്‍ സൃഷ്ടിച്ചിട്ടുള്ള മുസ്ലിം ലീഗ് എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന് ആവശ്യമില്ല. മനുഷ്യമനസ്സുകളില്‍ വിദ്വേഷം കുത്തിവെച്ച് കലാപകലുഷിത അന്തരീക്ഷം ഉണ്ടാക്കാനുള്ള CPM ശ്രമം ഏതൊരു മനുഷ്യ സ്‌നേഹിയെയും ഭയപ്പെടുത്തുന്നുണ്ട്. ശബരിമല വിഷയമായാലും വഖഫ് ബോര്‍ഡിന്റെ വിഷയം ആയാലും സമുദായങ്ങളെ തമ്മിലടിപ്പിച്ച് കലാപം സൃഷ്ടിക്കാന്‍ സിപിഎമ്മും ആര്‍എസ്എസും തുനിഞ്ഞിറങ്ങിയാല്‍ അതിനെ ചെറുത്തു തോല്‍പ്പിക്കുവാന്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എന്ന പ്രസ്ഥാനവും പ്രവര്‍ത്തകരും മുന്നിലുണ്ടാവുമെന്നത് ഞങ്ങളുടെ ഹൃദയത്തില്‍ തൊട്ട വാക്കാണ്!

Top