മുഖ്യമന്ത്രിയുടെ അച്ഛൻ ചെത്തുകാരൻ കോരൻ കള്ളുംകുടിച്ച് തേരാപാര നടക്കുകയായിരുന്നു: കെ സുധാകരന്‍.

കാസര്‍കോട് : മുഖ്യമന്ത്രി പിണറായി വിജയനെതിരെ വീണ്ടും പരിഹാസവുമായി കെ സുധാകരൻ എം പി. മുഖ്യമന്ത്രി പിണറായി വിജയനെ വ്യക്തിപരമായി ആക്ഷേപിച്ചതിന് പിന്നാലെ അദ്ദേഹത്തിന്റെ പിതാവിനെതിരെ കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍ രംഗത്തെത്തി. കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ പിതാവും സ്വാതന്ത്ര്യസമര സേനാനിയുമായിരുന്ന ഗോപാലനെ അട്ടംപള്ളി ഗോപാലനെന്ന് പറഞ്ഞ് പിണറായി മുമ്പ് അവഹേളിച്ചത് ചൂണ്ടിക്കാട്ടിയാണ് സുധാകരന്‍ മുഖ്യമന്ത്രിയുടെ പിതാവിനെ കുറിച്ച് പറഞ്ഞത്. പെരിയയിൽ കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ അനുസ്മരണ വേദിയിലായിരുന്നു മുഖ്യമന്ത്രിയേയും കുടുംബത്തേയും പരിഹസിക്കുന്ന പ്രസംഗം.

മുല്ലപ്പള്ളിയുടെ അച്ഛൻ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുക്കുമ്പോൾ പിണറായിയുടെ അച്ഛൻ ചെത്തുകാരൻ കോരൻ കള്ളുകുടിച്ച് തേരാപാര നടക്കുകയായിരുന്നെന്ന് കെ സുധാകരന്റെ പരാമർശം . ഒന്‍പത് ഉപദേശകരെ വച്ച് ഭരിക്കാന്‍ പിണറായിക്ക് ബുദ്ധിയും വിവരവുമില്ലേ എന്നും സുധാകരൻ ചോദിച്ചു.പരാമ‍ർശങ്ങൾക്കെല്ലാം നിറഞ്ഞ കയ്യടിയോടെയായിരുന്നു സദസ്സിന്‍റെ പ്രതികരണം.പ്രസംഗത്തിലുടനീളം രാഷ്ട്രീയ വിമർശനങ്ങൾക്കൊപ്പം മുഖ്യമന്ത്രിയുടെ അച്ഛന്‍റെ തൊഴിലും സുധാകരൻ കൂട്ടിപ്പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഒരു പിതാവിന്റെ വികാരങ്ങളറിയില്ല. നിങ്ങള്‍ക്ക് ആകെയുള്ളത് ഗുണ്ടായിസം മാത്രമാണ്. നിങ്ങള്‍ക്ക് ആദര്‍ശത്തിന്റെ വിലയറിയില്ല. അതുകൊണ്ടാണ് സ്വാതന്ത്ര്യസമര സേനാനി ഗോപാലനെ അട്ടംപള്ളി ഗോപാലനെന്ന് നിങ്ങള്‍ വിളിച്ചത്’ കെ.സുധാകരന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ വലിയമഹത്വം പത്രത്തില്‍ പ്രചരിപ്പിക്കുന്നുണ്ടല്ലോ, ലക്ഷങ്ങള്‍ വാങ്ങി നിങ്ങള്‍ പരസ്യം കൊടുക്കുന്നു, ആര്‍ക്ക് വേണ്ടി. നിങ്ങളോട് സംസ്‌ക്കാരത്തിന്റെ ഭാഷയില്‍ സംസാരിച്ചിട്ടുണ്ടോ, പെരുമാറിയിട്ടുണ്ടോ പിണറായി വിജയനെന്നും കെ.സുധാകരന്‍ ചോദിച്ചു. കാസര്‍കോട് കല്ലിയോട്ട് കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിന്റെയും ശരത് ലാലിന്റെയും അനുസ്മരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കെ.സുധാകരന്‍.നേരത്തെയും മുഖ്യമന്ത്രിക്ക് എതിരെ കെ സുധാകരന്‍ ജാതി അധിക്ഷേപം നടത്തിയിരുന്നു. ‘ചെത്തുകാരന്റെ കുടുംബത്തില്‍ നിന്ന് ഉയര്‍ന്നുവന്ന മുഖ്യമന്ത്രി ഇപ്പോള്‍ സഞ്ചരിക്കാന്‍ ഹെലിക്കോപ്റ്റര്‍ എടുത്തിരിക്കുന്നു’ എന്നായിരുന്നു സുധാകരന്റെ പരാമര്‍ശം.

Top