മുഖ്യമന്ത്രിയെ തള്ളി ഗവര്‍ണര്‍; ആശങ്ക വേണ്ട, നിയമം അനുസരിക്കാന്‍ എല്ലാവരും ബാധ്യസ്ഥര്‍

കൊച്ചി: പൗരത്വ നിയമ ഭേതഗതി നടപ്പാക്കില്ലെന്ന മുഖ്യമന്ത്രിയുടെ നിലപാടിനെ തള്ളി ഗവര്‍ണര്‍ ആരിഫ് മുമ്മദ് ഖാന്‍. ബില്‍ ഒരു സമുദായത്തെ ലക്ഷ്യം വച്ചിട്ടുള്ളതല്ല. ഭരണഘടന അനുസരിച്ച് കേന്ദ്ര നിയമം അനുസരിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങള്‍ക്ക രാഷ്ട്രീയ തീരുമാനങ്ങളിലൂടെ എന്ത് പ്രശ്‌നമുണ്ടായാലും സംരക്ഷകരായി കോടതി ഉണ്ട്. ബില്ലിനെ സംബന്ധിച്ച ആശങ്ക വേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ബില്ലിനെതിരെയുള്ള പ്രതിഷേധങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്ന് അദ്ദേഹം പറഞ്ഞു. ബില്‍ കേരളത്തില്‍ നടപ്പാക്കേണ്ടി വരുമെന്നും, കേരളത്തിന് മാറിനില്‍ക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.മുഖ്യമന്ത്രിയുടെ പ്രസ്താവനയെക്കുറിച്ച് രാഷ്ട്രീയക്കാരാണ് അഭിപ്രായം പറയേണ്ടത്.നിയമഭേദഗതി ഏതെങ്കിലും ഒരു സമുദായത്തെ മാത്രം ലക്ഷ്യംവച്ചുള്ളതല്ല. നിയമഭേദഗതിക്കെതിരായ പ്രതിഷേധങ്ങള്‍ രാഷ്ട്രീയപ്രേരിതമാണെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍  പറഞ്ഞു.ആലുവയില്‍ സര്‍വ്വമത സംഘമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കേന്ദ്ര സർക്കാർ കൊണ്ടുവന്ന ദേശീയ പൗരത്വ നിയമ ഭേദഗതി നിയമം കേരളത്തിൽ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. കേന്ദ്രത്തിന്റേത് കരി നിയമമാണ്. ഭരണ ഘടനാ വിരുദ്ധമായ ഈ നിയമത്തിനെതിരായ വിയോജിപ്പ് കേന്ദ്ര സർക്കാരിനെ അറിയിക്കും. ലോകത്തിന് മുമ്പിൽ ഇന്ത്യയെ നാണം കെടുത്തുന്നതാണ് ഈ നിയമമെന്നു മുഖ്യമന്ത്രി പറഞ്ഞു.ഭരണ ഘടനയുടെ അടിസ്ഥാന തത്വങ്ങളായ തുല്യതയേയും മതേതരത്വത്തേയും അട്ടിമറിക്കാനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമാണിത്. സാധ്യമായ വേദികളിലെല്ലാം ഈ കരിനിയമത്തെ സംസ്ഥാന സർക്കാർ ചോദ്യം ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പാകിസ്താനിലേത് പോലെ ഇന്ത്യയിലും നടക്കണമെന്നാണ് ആ്‍എസ്എസ് പറയുന്നത്. ഇത് അംഗീകരിക്കാനാകില്ലെന്നുമായിരുന്നു വ്യാഴ്ച്ച തിരുവനന്തപുരത്ത് പറഞ്ഞത്.

Top