കൊച്ചി: സി.പി.എം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന്‍ വര്‍ഗീയവാദിയെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍. ഏറ്റവും വലിയ വര്‍ഗീയവാദിയാണ് വിജയരാഘവന്‍. അതിനപ്പുറത്തേക്ക് പറയാന്‍ തന്റെ മാന്യത അനുവദിക്കാത്തതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് ശ്രമിക്കുന്നത് വര്‍ഗീയത വളര്‍ത്താനെന്ന സിപിഐഎം ആക്ടിംഗ് സെക്രട്ടറി എ. വിജരാഘവന്റെ പരാമര്‍ശത്തിന് മറുപടിയായിട്ടാണ്കെ. സുധാകരന്റെ പ്രസ്താവന .ഇന്നത്തെ മത മേലധ്യക്ഷന്മാരുടെ യോഗം കെപിസിസിയുടെ ഇടപെടലിന്റെ ഫലമാണെന്നും കെ. സുധാകരന്‍ പറഞ്ഞു.
കെ.പി.സി.സി നടത്തുന്ന മതസൗഹാര്‍ദ യോഗത്തില്‍ പങ്കെടുക്കാന്‍ മതമേലധ്യക്ഷന്‍മാര്‍ തയ്യാറാണ്. ഒരു മന്ത്രി വന്നു പ്രസ്താവനയിറക്കി പോയാല്‍ പ്രശ്‌നങ്ങള്‍ തീരില്ല. മതമേലധ്യക്ഷന്‍മാരുടെ യോഗം വിളിച്ചുചേര്‍ത്താല്‍ എന്താണ് കുഴപ്പമെന്നും അദ്ദേഹം ചോദിച്ചു. കെ.പി.സി.സി പ്രസിഡന്റും പ്രതിപക്ഷനേതാവും കഴിഞ്ഞ ദിവസം മതമേലധ്യക്ഷന്‍മാരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനെ സി.പി.എം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന്‍ വിമര്‍ശിച്ചിരുന്നു. വര്‍ഗീയത വളര്‍ത്താനാണ് കോണ്‍ഗ്രസ് ശ്രമമെന്നായിരുന്നു വിജയരാഘവന്റെ വിമര്‍ശനം.
വര്‍ഗീയ ചേരിതിരിവുണ്ടാക്കുന്ന ബിജെപിയുടെ പ്രവര്‍ത്തന ശൈലി കേരളത്തിലെ കോണ്‍ഗ്രസും ഏറ്റെടുത്തിരിക്കുകയാണെന്നായിരുന്നു എ. വിജയരാഘവന്‍ പറഞ്ഞത്. കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരനും, പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും ഇപ്പോള്‍ ചെയ്യുന്ന കാര്യങ്ങള്‍ ആ നിലയിലുള്ളതാണ്. സംസ്ഥാനത്ത് നിലവിലുള്ള സമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള ശ്രമമാണ് ഇരുവരും നടത്തുന്നത്. ഇതിന് രമേശ് ചെന്നിത്തലയും പിന്തുണ നല്‍കുന്നുവെന്നും വിജയരാഘവന്‍ പറഞ്ഞിരുന്നു.