ലൗ ജിഹാദ്, നാര്‍ക്കോട്ടിക് ജിഹാദ്’;പാലാ പിതാവിനെ പിന്തുണച്ച യൂത്ത് കോണ്‍ഗ്രസിനെ തള്ളി ഷാഫി പറമ്പിൽ.ഷാഫി പിതാവിനെതിരെ തിരിഞ്ഞത് മുസ്ലിം ആയതിനാലെന്നും ആരോപണം.

കൊച്ചി:നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശത്തില്‍ പാലാ ബിഷപ്പിനെ പിന്തുണച്ച് യൂത്ത് കോണ്‍ഗ്രസ് പാലാ മണ്ഡലം കമ്മിറ്റി രംഗത്ത് വന്നു . ബിഷപ്പിനെ സാമൂഹ്യ വിരുദ്ധനായി ചിത്രീകരിക്കാനുള്ള പ്രചരണങ്ങളെ ചെറുക്കുമെന്നും സിപിഐഎമ്മും ബിജെപിയും ഇക്കാര്യത്തില്‍ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണെന്നും യൂത്ത് കോണ്‍ഗ്രസ് പറഞ്ഞു. ബിഷപ്പിനെ വേട്ടയാടാന്‍ അനുവദിക്കില്ല. വിഷയത്തില്‍ നീതിയുക്തമായ അന്വേഷണം നടത്തി യാഥാര്‍ഥ്യങ്ങള്‍ പുറത്തു കൊണ്ടുവരാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. എന്നാൽ പാലാ ബിഷപ്പിന്റെ നാര്‍കോട്ടിക് ജിഹാദ് വിവാദത്തില്‍ പാലാ മണ്ഡലം കമ്മിറ്റിയെ തള്ളി യൂത്ത് കോണ്‍ഗ്രസ്.

ഏതു വിഷയത്തിലും യൂത്ത് കോണ്‍ഗ്രസിന്റെ ഔദ്യോഗിക നിലപാട് പറയേണ്ടത് സംസ്ഥാന കമ്മിറ്റിയാണ്. സംഘടനയോട് ആലോചിക്കാതെ പ്രാദേശിക യൂണിറ്റ് പ്രസിഡന്റ് പറഞ്ഞ കാര്യങ്ങള്‍ യൂത്ത് കോണ്‍ഗ്രസ് നിലപാടല്ലെന്നും അധ്യക്ഷന്‍ ഷാഫി പറമ്പില്‍ പറഞ്ഞു. നാര്‍കോട്ടിക് ജിഹാദ് പരാമര്‍ശത്തില്‍ ബിഷപ്പ് ഉന്നയിച്ചത് സാമൂഹ്യ ആശങ്കയാണെന്നായിരുന്നു യൂത്ത് കോണ്‍ഗ്രസ് പാലാ മണ്ഡലം കമ്മിറ്റി വ്യക്തമാക്കിയത്. പാലാ ബിഷപ് ജോസഫ് കല്ലറങ്ങാട്ടില്‍ ഉന്നയിച്ച നാര്‍കോട്ടിക് ജിഹാദ് സംഭവത്തില്‍ നീതിയുക്തമായ അന്വേഷണം നടത്തി യാഥാര്‍ഥ്യങ്ങള്‍ പുറത്തുകൊണ്ടുവരണമെന്നും മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടിരുന്നു. സമൂഹത്തില്‍ വിഭാഗീയത സൃഷ്ടിക്കുന്ന ഒരു നിലപാടിനും യൂത്ത് കോണ്‍ഗ്രസ് പിന്തുണയുണ്ടാവില്ലെന്നും അത്തരം ശക്തികളെ എതിര്‍ക്കുമെന്നും ഷാഫി പറമ്പില്‍ ഫേസ്ബുക്കില്‍ കുറിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഷാഫി പറമ്പിൽ മുസ്ലിം ആയതിനാൽ ആണ് പാലാ ബിഷപ്പിനെ പിന്തുണച്ച യൂത്ത് കോൺഗ്രസ് നേതാക്കളെ തള്ളിപ്പറഞ്ഞത് എന്ന ആരോപണവും ഉയർന്നു .നാർക്കോട്ടിക് ലൗജിഹാദ് പരാമർശത്തിൽ പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിലിനെ പിന്തുണച്ച് ജനപക്ഷം നേതാവ് പി.സി ജോർജ് രംഗത്ത് വന്നു .ബിഷപ്പ് സത്യസന്ധമായ കാര്യമാണ് പറഞ്ഞത്. പരാമർശത്തെ പൂർണമായി അനുകൂലിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

യൂത്ത് കോണ്‍ഗ്രസ് പ്രസ്താവന പൂർണ്ണമായി :

ലൗ ജിഹാദ്, നാര്‍ക്കോട്ടിക് ജിഹാദ് എന്നീ വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് ഉന്നയിച്ചത് ഒരു സാമൂഹ്യ വിപത്തിനെ കുറിച്ചുള്ള ആശങ്കയാണ്. ഈ വിഷയത്തില്‍ നീതിയുക്തമായ അന്വേഷണം നടത്തി യാഥാര്‍ത്ഥ്യങ്ങള്‍ പുറത്തു കൊണ്ടുവരുവാനുള്ള ഉത്തരവാദിത്വം സംസ്ഥാന സര്‍ക്കാരിനുണ്ട്. അതിന് തയ്യാറാകാതെ മതവിഭാഗങ്ങള്‍ തമ്മില്‍ സ്പര്‍ദ്ധ ഉണ്ടാക്കി രാഷ്ട്രീയ മുതലെടുപ്പ് നടത്തുവാനുള്ള ശ്രമങ്ങള്‍ പൊതു സമൂഹം തിരിച്ചറിയണമെന്നും, പാലായുടെ അഭിവന്ദ്യ മെത്രാനെ ഒരു സാമൂഹ്യ വിരുദ്ധനായി ചിത്രീകരിക്കുന്ന പ്രചാരണങ്ങളെ ചേര്‍ക്കുമെന്നും യൂത്ത് കോണ്‍ഗ്രസ് പാലാ മണ്ഡലം കമ്മിറ്റി വ്യക്തമാക്കി.പാലാ രൂപതയും, കല്ലറങ്ങാട്ട് തിരുമേനിയും മതനിരപേക്ഷ നിലപാട് എല്ലാകാലത്തും ഉയര്‍ത്തിപ്പിടിച്ച് ഉള്ളതാണ്. ഇതെല്ലാം ബോധപൂര്‍വ്വം മറന്നുകൊണ്ട് അദ്ദേഹത്തിനെതിരെ നടത്തുന്ന ആക്രമണങ്ങളെ കമ്മിറ്റി അപലപിച്ചു. വിഷയത്തെ വളച്ചൊടിച്ച് ക്രൈസ്തവ മുസ്ലിം ഭിന്നത സൃഷ്ടിക്കുവാനുള്ള സാഹചര്യം ഉണ്ടാകരുതെന്നും യൂത്ത് കോണ്‍ഗ്രസ് അഭ്യര്‍ത്ഥിച്ചു. സിപിഎമ്മിനെ പോലെ തന്നെ ബിജെപിയും വിഷയത്തില്‍ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണെന്നും മണ്ഡലം കമ്മിറ്റി ആരോപിച്ചു.

 

Top