കണ്ണൂര്‍: കണ്ണൂരിലെ കോൺഗ്രസ് എന്നുമില്ലാത്ത തരത്തിൽ വീണിരിക്കയാണ് .കെ സുധാകരൻ എന്ന ഊതിവീർപ്പിച്ച ബലൂൺ പൊട്ടിയിരിക്കുന്നു.തദ്ദേശ തിരഞ്ഞെടുപ്പിൽ അമ്പേ പരാജയപ്പെട്ടത് സുധാകരന്റെ അപ്രമാദിത്വത്തിനേറ്റ കനത്ത പ്രഹരം ആയിരുന്നു .പാദസേവക്കാരുടെ കയ്യിൽ പെട്ട് സുധാകരൻ ഒന്നുമില്ലാതാകുന്ന കാഴ്ച്ച .
കോൺഗ്രസ് കൊട്ടകളായ മലയോര മേഖല മൊത്തം കൈവിട്ടത് സുധാകരനേറ്റ കനത്ത പ്രഹരം ആയിരുന്നു വിജയിച്ച നടുവിൽ പഞ്ചയാത്ത് പോലും ഇടതുപക്ഷം ഭരണത്തിലെത്തിയത് സുധാകരനേറ്റ കനത്ത പ്രഹരം ആയിരുന്നു .നടുവിൽ പഞ്ചായത്തിൽ വാൻ ഭൂരിപക്ഷം ഉണ്ടായിട്ടും ഭരണം ഇടതുപക്ഷം കൊണ്ടുപോയി അതിനു കാരണം ക്രിമിനലും സ്ത്രീ പീഡകനും -പശു അറക്കൽ വിവാദക്കാരനും അഴിമതിക്കാരനായ വ്യക്തിയുടെ വാക്ക് കേട്ടാണ് എന്നാണു കോൺഗ്രസുകാർ ആരോപിക്കുന്നത് .സുധാകരന്റെ വളർച്ചയിൽ നിർണായക സ്ഥാനം വഹിച്ച സജിത്‌ലാലിന്റെ ആത്മാവ് സുധാകരനെ വേട്ടായാടുന്നു എന്നാണിപ്പോൾ എതിരാളികൾ പറയുന്നത്.സജിത്ത് ലാലിനെ കൊന്നവരെ ശിക്ഷിക്കാൻ കേസ് നന്നായി നടത്തത്തത് കൊണ്ടാണ് എന്ന് അന്നുമുതല് ആരോപണം ഉണ്ട് .
കണ്ണൂർ കോർപ്പറേഷൻ മേയർ തിരഞ്ഞെടുപ്പോടെ തിയ്യ സമുദായത്തേയും , ക്രിസ്ത്യൻ സമുദായത്തെയും ഒരുപോലെ വെറുപ്പിച്ചിരിക്കയാണ്.കണ്ണൂരിലെ വോട്ടുബാങ്കിൽ നിർണായകം തിയ്യ സമുദായവും ന്യുനപക്ഷ സമുദായവും ആണ് .ടി ഒ മോഹനനെ മേയർ ആക്കി എങ്കിലും നായർ സമുദായം ഇപ്പോഴും കോൺഗ്രസിനെ വിശ്വാസത്തിൽ എടുത്തിട്ടില്ല .അതിനാൽ തന്നെ അടുത്ത തിരഞ്ഞെടുപ്പിൽ മൂന്നു സമുദായവും കോൺഗ്രസിനെതിരായിരിക്കും .
കണ്ണൂർ കോർപ്പറേഷൻ പളളിക്കുന്ന് ഡിവിഷനിൽ കോൺഗ്രസ്സ് സ്ഥാനാർത്ഥി ടി ജയകൃഷ്ണന്റെ തോൽവിയും ബിജെപിയുടെ വിജയവും യുഡിഎഫിലെ മറ്റൊരു കലാപത്തിന് വഴി തുറക്കുന്നു.പ്രസിദ്ധമായ ഇരിക്കൂർ മാമനത്തമ്പലം ക്ഷേത്ര മുൻ ട്രസ്റ്റിയുടെ മകനും അതിപ്രശസ്തമായ താഴത്ത് നമ്പ്യാർ തറവാട്ടഗമായ ജയകൃഷ്ണനെ സുധാകരവിഭാഗം വോട്ട് ബിജെപിക്ക് മറിച്ച് കാലുവാരിയതാണെന്ന ആക്ഷേപം അതിശക്തമാണ്. തന്നെ കാലുവാരി തോല്പിച്ചുവെന്ന് ജയകൃഷ്ണനും ആരോപിക്കുന്നുണ്ട്. ഈ വിഷയം നായർ സമുദായത്തെ കോൺഗ്രസിനും സുധാകരനും എതിരെ തിരിച്ചിട്ടുണ്ട് .
അതേസമയം സംസ്‌ഥാനത്ത് യു.ഡി.എഫിനു ലഭിച്ച ഏക കോര്‍പ്പറേഷനായ കണ്ണൂരില്‍ ഭരണത്തോടൊപ്പം കോണ്‍ഗ്രസില്‍ തമ്മിലടിയും തുടങ്ങിയിരിക്കയാണ് . മേയറെ നിശ്‌ചയിക്കാനുള്ള രഹസ്യ വോട്ടിങ്ങില്‍ പുറത്തായ പി.കെ. രാഗേഷും കൂട്ടരും മേയര്‍ ടി. ഒ. മോഹനനെതിരേ രംഗത്തെത്തി. നേരത്തേ ബി.ജെ.പി. നേതാക്കള്‍ക്കൊപ്പം നടത്തിയ ഒരു വിനോദയാത്രയുടെ ചിത്രങ്ങളുപയോഗിച്ച് സാമൂഹിക മാധ്യമങ്ങളിലൂടെയാണ് ആക്രമണം.കെ സുധാകരനുമായി അടുപ്പമുള്ളവർ ഉടൻ തന്നെ മാർട്ടിൻ ജോർജിനെ മേയർ ആക്കാനുള്ള നീക്കത്തിലാണ് .
രാഗേഷിന്റെ മീഡിയ കോ-ഓര്‍ഡിനേറ്ററായ ഒരാളുടെ പേരില്‍ ശബ്‌ദസന്ദേശവും പ്രചരിക്കുന്നുണ്ട്. ഒരു വര്‍ഷത്തിനുള്ളില്‍ മോഹനനെ താഴെയിറക്കുമെന്ന് ഇതില്‍ പറയുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വിമതനായി മത്സരിച്ചു ജയിച്ച് ഇടതുഭരണത്തെ പിന്തുണച്ച രാഗേഷ് ഇക്കുറി കോണ്‍ഗ്രസ് ടിക്കറ്റിലാണു വിജയിച്ചത്. ഭരണം കിട്ടുമെന്നായതോടെ രാഗേഷിനെ മേയറാക്കാന്‍ അണിയറയില്‍ ചരടുവലി നടന്നെങ്കിലും കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ക്കിടയില്‍ നടത്തിയ വോട്ടെടുപ്പില്‍ മോഹനനാണു വിജയിച്ചത്.
നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനു വിജയപ്രതീക്ഷയുള്ള കണ്ണൂര്‍ മണ്ഡലത്തിലെ സാധ്യത ഇല്ലാതാക്കുന്ന തരത്തിലുള്ള ഗ്രൂപ്പുപോരാണു നടക്കുന്നത്. കണ്ണൂരിലെ സ്‌ഥാനാര്‍ഥിക്കായും ചര്‍ച്ച നടക്കുന്നു. സതീശന്‍ പാച്ചേനി മത്സരിക്കാനിറങ്ങിയാല്‍ എതിര്‍ക്കുമെന്ന് ഒരു വിഭാഗം വ്യക്‌തമാക്കി.
കണ്ണൂരില്‍ കെ. സുധാകരന്‍ എം.പിയുടെ അപ്രമാദിത്വം ഏശുന്നില്ലെന്ന സൂചനകളും പുറത്തുവരുന്നു. വര്‍ഷങ്ങളായി സുധാകരനായിരുന്നു കണ്ണൂരില്‍ കോണ്‍ഗ്രസിന്റെ അവസാനവാക്ക്. എന്നാല്‍ കോര്‍പ്പറേഷന്‍ മേയര്‍ തെരഞ്ഞെടുപ്പില്‍ ഇതു ചോദ്യംചെയ്യപ്പെട്ടു.
മേയര്‍ തെരഞ്ഞെടുപ്പില്‍ കെ സുധാകരന്‍ പിന്‍തുണച്ച പികെ രാഗേഷിനെതിരെ രണ്ട് വോട്ടിനാണ് കെ സുധാകരന്‍റെ എതിരാളി ടിഒ മോഹനന്‍ മേയര്‍ സ്ഥാനത്തേക്ക് ജയിച്ചത്.കോണ്‍ഗ്രസ് കൗണ്‍സിലര്‍മാക്കിടയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ടിഒ മോഹനന് 11 വോട്ടുകളാണ് ലഭിച്ചത്. കെസുധാകരന്‍റെ നോമിനി പികെ രാഗേഷിന് ലഭിച്ചത് 9 വോട്ട് മാത്രമാണ്.തിയ്യസമുദായവും പിന്തുണച്ചത് പി കെ രാകേഷിനെ ആയിരുന്നു .കാണ്ണുരിലെ തിയ്യ സമുദായ സംഘടനകളും എസ് എൻ ഡി പി യും തളാപ്പ് സുന്ദരേശ്വര സമ്മതിയും മേയർ ഭരണം തങ്ങളുടെ നോമിനിക്ക് കിട്ടണമെന്ന് ആവശ്യം ഉന്നയിച്ചിരുന്നു അവർ പികെ രാകേഷിനെ പിന്തുണക്കുകയും ചെയ്തിരുന്നു .
ഈഴവ സമുദായത്തിന്റെ പിന്തുണയും പികെ രാകേഷിനായിരുന്നു .എസ്എൻഡിപി നേതാവ് വെള്ളാപ്പള്ളിയുടെ പ്രതിനിധിയായി അരിയാക്കണ്ടി സന്തോഷ് കെ സുധാകരൻ എംപിയെ നേരിട്ട് കണ്ട് സമുദായത്തിന്റെ താല്പര്യം അറിയിക്കുകയും പികെ രാകേഷിനെ മേയർ ആക്കണമെന്നും എന്ന താല്പര്യം അറിയിക്കുകയും ചെയ്തിരുന്നു. ക്രിസ്തുമസ് ദിനത്തിൽ ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനിയെ തിയ്യ സമുദായ സംഘടനകളും അമ്പലം കമ്മറ്റി ഭാരവാഹികളും കൂടിക്കാഴ്ച്ച നടത്തുകയും സമുദായത്തിന്റെ നോമിനിയെ മേയർ ആക്കണമെന്നും ആവശ്യം ഉന്നയിച്ചിരുന്നു .എങ്കിൽ മാത്രമേ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ പിന്തുണക്കുകയുള്ളൂ എന്നും മുന്നറിയിപ്പും നൽകിയിരുന്നു .
എന്നാൽ ഇതെല്ലാം കാറ്റിൽ പറത്തിയത് കെസി വേണുഗോപാൽ ഗ്രുപ്പിന്റെ നീക്കം ആയിരുന്നു .കെ സുധാകരനുമായി അകന്ന് വേണുഗോപാൽ പക്ഷത്ത് സതീശൻ പാച്ചേനി എത്തി എന്ന് മുൻപേ അടക്കം പറച്ചിൽ ഉണ്ടായിരുന്നു .അത് സാധൂകരിക്കുന്ന തരത്തിൽ ആണ് ഇപ്പോൾ മേയർ തിരഞ്ഞെടുപ്പിൽ ടി ഓ മോഹനൻ തിരഞ്ഞെടുപ്പിൽ ഉണ്ടായ ട്വിസ്റ്റുകളും .ജില്ലയിലെ വേണുഗോപാൽ പക്ഷത്തിന്റെ പ്രമുഖനായ സുരേഷ് ബാബു എളയാവൂർ അടക്കമുള്ളവരുടെ നീക്കത്തിൽ ആണ് നായർ സമുദായക്കാരൻ ആയ ടി ഓ മോഹനൻ മേയർ ആകുന്നത് .വോട്ടെടുപ്പ് കഴിയുന്നതുവരെ ഇങ്ങനെ ഒരു ചതി ഉണ്ടാവില്ല എന്നതായിരുന്നു സുധാകരൻ ചിന്തിച്ചിരുന്നത് .
കെപിസിസി ജനറൽ സെക്രട്ടറി മാർട്ടിൻ ജോർജ്, മുൻ ഡെപ്യൂട്ടി മേയർ പി കെ രാഗേഷ് എന്നിവരെ പിന്തള്ളിയാണ് ടി ഒ മോഹനൻ മേയർ സ്ഥാനത്ത് എത്തിയത് . മാർട്ടിൻ ജോർജ്ജ് അവസാനഘട്ടത്തിൽ പിൻവാങ്ങിയതോടെയാണ് ടി ഒ മോഹനൻ തെരഞ്ഞെടുക്കപ്പെട്ടത് . രഹസ്യബാലറ്റ് വഴിയായിരുന്നു തെരഞ്ഞെടുപ്പ്. മോഹനന് 11 അംഗങ്ങളുടെ പിന്തുണ കിട്ടിയപ്പോൾ പി കെ രാഗേഷിന് കിട്ടിയത് 9 പേരുടെ വോട്ടാണ്.മാർട്ടിൻ ജോർജ്ജിനായിരുന്നു എറ്റവും കൂടുതൽ സാധ്യത കൽപ്പിക്കപ്പെട്ടിരുന്നത്. കെ സുധാകരനുമായുള്ള അടുപ്പവും കണക്കിലെടുത്തായിരുന്നു ഇത്. എന്നാൽ മാർട്ടിൻ പിന്മാറിയതോടെയാണ് കണക്കിൽ മൂന്നാമനായി മാത്രം കണക്കാക്കിയിരുന്നു ടി ഒ മോഹനനൻ മേയർ സ്ഥാനത്ത് എത്തുന്നത് .