പുരാവസ്തു തട്ടിപ്പ് കേസില്‍ കെ.സുധാകരന് മുന്‍കൂര്‍ ജാമ്യം; ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കോടതി

തിരുവനന്തപുരം: പുരാവസ്തു തട്ടിപ്പ് കേസില്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് ഹൈക്കോടതി. കെ സുധാകരന്‍ ചോദ്യം ചെയ്യലിനായി 23 ന് ഹാജരാകണമെന്നും കോടതി നിര്‍ദ്ദേശിച്ചു. അറസ്റ്റ് രേഖപ്പെടുത്തിയാലും 50000 രൂപ ബോണ്ടില്‍ ജാമ്യത്തില്‍ വിടണമെന്നും കോടതി അറിയിച്ചു.

പരാതിക്കാരുടെ ആദ്യപരാതിയില്‍ തന്റെ പേര് ഇല്ലായിരുന്നുവെന്നും രാഷ്ട്രീയപ്രേരിതമായ കേസ് എന്നാണ് കെപിസിസി പ്രസിഡന്റിന്റെ വാദം. കെപിസിസി അധ്യക്ഷന്‍ രണ്ടാം പ്രതിയായ കേസില്‍ മോണ്‍സന്‍ മാവുങ്കലാണ് ഒന്നാംപ്രതി. കേസില്‍ തത്കാലം അറസ്റ്റ് വേണ്ടെന്നും എന്നാല്‍, അന്വേഷണത്തിന്റെ ഇടയില്‍ അറസ്റ്റ് ആവശ്യമെങ്കില്‍ ഉദ്യോഗസ്ഥന്‍ പറയട്ടെ എന്ന് ഡിജിപി കോടതിയെ അറിയിച്ചു. ഇതോടെ, അറസ്റ്റ് ചെയ്യുകയാണെല്‍ അമ്പതിനായിരം രൂപയുടെ ബോണ്ടില്‍ ജാമ്യം നല്‍കണമെന്ന് കോടതി ഉത്തരവിട്ടു. അന്വേഷണ സംഘവുമായി സഹകരിക്കണമെന്നും സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുതെന്നും ജസ്റ്റിസ് സിയാദ് റഹ്‌മാന്‍ സുധാകരനോട് നിര്‍ദ്ദേശിച്ചു. കേസില്‍ ചോദ്യം ചെയ്യലിന് വെള്ളിയാഴ്ച ഹാജരാകാനാണ് സുധാകരന് ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കിയിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top