
കണ്ണൂര്‍ : 1995 ല്‍ പതിനഞ്ചാം പാര്‍ട്ടി കോണ്‍ഗ്രസ് കഴിഞ്ഞ് മടങ്ങവേ ആന്ധ്രയില്‍ വച്ച് വാടക കൊലയാളികളുടെ വെടിയേറ്റ ജയരാജന്‍ കഴുത്തില്‍ വെടിയുണ്ടകളുടെ അസ്വസ്ഥതകളോടെയാണ് കഴിയുന്നത് എന്നാണ് കേരളത്തിലെ സി.പി.ഐ.എമ്മും അണികളും സഹധാപത്തോടെ ഇ.പി.ജയരാജനേപ്പാറ്റി പറയുന്നത് .എന്നാല്‍ വെടിയുണ്ടയുമായി ജീവിക്കുന്ന സിപിഎം നേതാവെന്ന വാദത്തെ തള്ളി വെല്ലുവിളി ആവര്‍ത്തിച്ചു കോണ്-ഗ്രസ് നേതാവ് കെ സുധാകരന്‍ രംഗത്ത് .
ഒരു വെടിയും കൊള്ളാതെ വെടിയുണ്ട തലയില്‍ വച്ച് നടക്കുന്ന ഇ.പി. ജയരാജന്‍ സിപിഎം അണികളെ വിഡ്ഢികളാക്കുകയാണെന്ന് കെ. സുധാകരന്‍ പറഞ്ഞു. സിപിഎമ്മും ജയരാജനും കുറേക്കാലമായി ഒരു നുണ പല തവണ ആവര്‍ത്തിച്ച് ജനങ്ങളെ കബളിപ്പിക്കുകയാണ്. വെടിയുണ്ട പോയിട്ട് അതിന്റെ ഒരു താരോ തരിമ്പോ ജയരാജന്റെ തലയിലുണ്ടെന്ന് ഒരു മെഡിക്കല്‍ ബോര്‍ഡ് മുമ്പാകെ തെളിയിക്കുകയാണെങ്കില്‍ ഞാന്‍ എന്റെ പൊതുജീവിതവും രാഷ്ട്രീയജീവിതവും അവസാനിപ്പിച്ച് ജയരാജന്റെ സേവകനായി ശിഷ്ടകാലം കഴിയാമെന്ന് സുധാകരന്‍ സി.പി.എമ്മിനേയും ജയരാജനേയും വെല്ലുവിളിച്ചു പറഞ്ഞു.ജയരാജനോ സിപിഎം നേതാക്കള്‍ക്കോ ആണത്തവും നട്ടെല്ലുമുണ്ടെങ്കില്‍ ഒരു മെഡിക്കല്‍ ബോര്‍ഡ് മുമ്പാകെ പരിശോധന നടത്തി ഇക്കാര്യത്തിലുള്ള ദുരൂഹത നീക്കണമെന്നും സുധാകരന്‍ പറഞ്ഞു.
വായ തുറന്നാല്‍ ജയരാജന്‍ വിവരക്കേടു മാത്രമേ പറയൂ എന്നും കെ സുധാകരന്‍ ജയരാജന്നെപ്പറ്റി പരിഹസിച്ചു.ജയരാജന്റെ സെല്‍ഫി വിവാദവും മുഹമ്മെദ് അലി മരിച്ച വിവരവും ഒക്കെ എടുത്റ്റുപറഞ്ഞു കെ സുധാകരന്‍ ജയരാജനെ പരിഹസിച്ചു.ജയരാജന്‍ 5 വര്ഷം ഭരിക്കില്ലാ എന്ന് താന്‍ മുന്നേ പറഞ്ഞിരുന്നു എന്നും സുധാകരന്‍ .
ബോക്‌സിങ് ഇതിഹാസം മുഹമ്മദലി മരിച്ചപ്പോള്‍, ‘കേരളത്തിന്റെ കായികരംഗത്തെ പ്രഗത്ഭ വ്യക്തിതത്വമായിരുന്നു മുഹമ്മദലി’ യെന്ന ഇ.പി. ജയരാജന്റെ വാക്കുകള്‍ സോഷ്യല്‍ മീഡിയ പരിഹാസട്രോളുകളിലൂടെ എറ്റെടുത്തു.ഒടുവില്‍ ഇപിക്കു പ്രസ്താവന ഇറക്കേണ്ടിവന്നു.
ഏതായലും ഈ വെടിവെപ്പു സംഭവം ഉത്തരകേരളത്തിലെങ്ങും ഏറെക്കാലം വിവാദങ്ങള്‍ തൊടുത്തു വിട്ടു. ഇ.പി.ജയരാജന്‍ എന്ന വ്യക്തി അടുത്ത കാലം വരേയും ജനപ്രിയ നേതാവായി ഉയര്‍ന്നതിന് പിന്നിലും ഈ വെടിവെപ്പ് സംഭവം കാരണമായിട്ടുണ്ട്. എന്നാല്‍ തലയില്‍ വെടിയുണ്ടയുമായി ജീവിക്കുകയാണ് ഇ.പി. ജയരാജനെന്ന സിപിഐ.(എം )യുടെ വാദത്തെ നഖശിഖാന്തം എതിര്‍ത്ത് രംഗത്തുവന്നിരിക്കയാണ് കോണ്‍ഗ്രസ്സ് നേതാവായ കെ. സുധാകരന്‍.

ആന്ധ്രയിലെ ചിരാല റയില്‍വേ സ്റ്റേഷനില്‍ ഓടുന്ന ട്രെയിനില്‍ വെടിയേറ്റ ജയരാജനെ ചികില്‍സക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നു.
1995 ലായിരുന്നു വെടിയുണ്ട വിവാദത്തിന് ആസ്പദമായ സംഭവം നടന്നത്. ജലന്തറില്‍ നടന്ന പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ പങ്കെടുത്ത് നാട്ടിലേക്ക് വരുന്ന വഴി ട്രെയിനില്‍ വച്ചാണ് ജയരാജന് വെടിയേറ്റത്. പാര്‍ട്ടി കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന ജയരാജന്‍ കുടുംബസമേതം രാജധാനി എക്സ്പ്രസ്സിലായിരുന്നു നാട്ടിലേക്ക് തിരിച്ചത്. എ.സി. കോച്ചില്‍ വാഷ്ബേസിനു സമീപം നില്‍ക്കുമ്പോഴാണ് ജയരാജന് വെടിയേറ്റത്. ട്രെയിനില്‍ കൊള്ളക്കാരെന്നായിരുന്നു ആദ്യ നിഗമനം. എന്നാല്‍ കേരളീയരായിരുന്ന വിക്രം ചാലില്‍ ശശി, പേട്ട ദിനേശന്‍ എന്നിവരാണ് പൊലീസ് പിടിയിലായത്.
അന്ന് കണ്ണൂര്‍ രാഷ്ട്രീയത്തില്‍ നിറഞ്ഞുനിന്ന കോണ്‍ഗ്രസ്സ് നേതാവായിരുന്ന കെ.സുധാകരനും സിപിഐ.(എം.) ജില്ലാ സെക്രട്ടറിയായിരുന്ന ഇ.പി.ജയരാജനും തമ്മില്‍ വാക്‌പോര് നടക്കുന്ന കാലമായിരുന്നു. അണികള്‍ തമ്മില്‍ കയ്യാങ്കളിയും പതിവായിരുന്നു. സംഭവം ആന്ധ്രയിലാണ് നടന്നതെന്നതിനാല്‍ ആന്ധ്രയിലെ കോണ്‍ഗ്രസ്സ് നേതൃത്വവും വിവാദങ്ങളില്‍ വലിച്ചിഴക്കപ്പെട്ടു. പ്രതിപ്പട്ടികയില്‍ കെ. സുധാകരനും പരേതനായ എം. വി രാഘവനും ഉള്‍പ്പെട്ടിരുന്നു. ഇവര്‍ ഗൂഢാലോചന നടത്തിയാണ് ജയരാജനു നേരെ അക്രമമുണ്ടായതെന്നാണ് സിപിഐ.(എം.) ആരോപണം. തുടര്‍ന്ന് കേസില്‍ നിന്നും സുധാകരനും എം.വി രാഘവനും ഒഴിവാക്കപ്പെട്ടു. പ്രതിയായ ദിനേശന്‍ ശിക്ഷിക്കപ്പെടുകയും ചെയ്തു.
ആന്ധ്രയിലെ കോണ്‍ഗ്രസ്സ് നേതൃത്വത്തിന്റെ ഇടപെടലിലാണ് സുധാകരനും രാഘവനും രക്ഷപ്പെട്ടതെന്നാണ് സിപിഐ.(എം.) ഇപ്പോഴും വിശ്വസിക്കുന്നത്. അക്കാലത്ത് കെ.സുധാകരനേയും എം.വി രാഘവനേയും ജില്ലയിലെങ്ങും ആരോപണത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തി സിപിഐ.(എം.) പ്രചാരണം അഴിച്ചുവിട്ടിരുന്നു. വെടിയേറ്റ സംഭവത്തെ തുടര്‍ന്ന് ഇ.പി. ജയരാജന്‍ മാസങ്ങളോളം വീട്ടില്‍ വിശ്രമജീവിതം നയിക്കേണ്ടി വന്നു.
പാര്‍ട്ടി ജില്ലാ സെക്രട്ടറി സ്ഥാനത്തു നിന്നും അവധി നല്‍കി പകരം എം.വി ഗോവിന്ദന്‍ മാസ്റ്ററെ നിയമിക്കുകയും ചെയ്തിരുന്നു.ഏതായലും ഈ വെടിവെപ്പു സംഭവം ഉത്തരകേരളത്തിലെങ്ങും ഏറെക്കാലം വിവാദങ്ങള്‍ തൊടുത്തു വിട്ടു. ഇ.പി.ജയരാജന്‍ എന്ന വ്യക്തി അടുത്ത കാലം വരേയും ജനപ്രിയ നേതാവായി ഉയര്‍ന്നതിന് പിന്നിലും ഈ വെടിവെപ്പ് സംഭവം കാരണമായിട്ടുണ്ട്. എന്നാല്‍ തലയില്‍ വെടിയുണ്ടയുമായി ജീവിക്കുകയാണ് ഇ.പി.ജയരാജന്റെ വാദത്തെ നഖശിഖാന്തം എതിര്‍ത്ത് രംഗത്തുവന്നിരിക്കയാണ് കോണ്‍ഗ്രസ്സ് നേതാവായ കെ. സുധാകരന്‍.വെടിയുണ്ട ജയരാജന്റെ കഴുത്തിലുണ്ടെന്ന് മെഡിക്കല്‍ ബോര്‍ഡ് മുമ്പാകെ തെളിയിച്ചാല്‍ ഞാന്‍ പൊതുജീവിതം അവസാനിപ്പിക്കാമെന്നും കെ സുധാകരന്‍ വെല്ലുവിളിച്ചു.