കെ സുധാകരൻ ഇടഞ്ഞു തന്നെ, ഡൽഹിയിലേക്കില്ല; സ്ഥാനാർത്ഥിത്വം ഉറപ്പുനൽകിയാൽ മാത്രം ഡൽഹിയിലേക്ക്. ഇരിക്കൂറിൽ സജീവ് ജോസഫിനെ പ്രതിഷ്ഠിച്ചതിന് സമാനമായി കണ്ണൂരിൽ ടി ഓ മോഹന് സീറ്റ് നൽകാൻ വേണുഗോപാല്‍ നീക്കം.

കണ്ണൂര്‍: കണ്ണൂരിൽ തന്നെ സീറ്റ് വേണം എന്ന് ആവശ്യപ്പെടാനാണ് കെ സുധാകരന്റെ നിലപാട്. രാഹുൽഗാന്ധിയുമായി ഇക്കാര്യം നേരിട്ട് സംസാരിക്കുമെന്നും ഹൈക്കമാന്റിനോടും അക്കാര്യം ഉന്നയിച്ചിട്ടുണ്ടെന്നുമാണ് കെ സുധാകരൻ വ്യക്തമാക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന നിലപാടിൽ തന്നെ ഉറച്ചുനിൽക്കുകയാണ് സുധാകരൻ.കണ്ണൂർ തന്റെ ഹൃദയരക്തമെന്ന വൈകാരിക ഫേസ്ബുക്ക് കുറിപ്പിന് പിന്നാലെ കെ സുധാകരനെ ഹൈക്കമാൻഡ് ഡൽഹിയ്ക്ക് വിളിപ്പിച്ചിരുന്നു. വരുന്ന തിങ്കളാഴ്ച ഡൽഹിയിലേക്ക് മടങ്ങി എത്താനാണ് നേത്യത്വത്തിന്റെ നിർദേശം. സുധാകരനെ അനുനയിപ്പിക്കാൻ രാഹുൽ ഗാന്ധി സംസാരിച്ചേക്കും.

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ എ.ഐ.സി.സി സംഘടനാ ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ നേരിട്ട് ഇടപെട്ടതോടെ കണ്ണൂര്‍ കോണ്‍ഗ്രസില്‍ കലാപം. ഇരിക്കൂര്‍ മണ്ഡലത്തില്‍ കഴിഞ്ഞ തവണ സജീവ് ജോസഫിനെ ഏകപക്ഷീയമായി പ്രതിഷ്ഠിച്ചതിന് സമാനമായി കണ്ണൂര്‍ നഗരത്തിലും സ്വന്തം ഗ്രൂപ്പുകാരനെ തിരുകിക്കയറ്റാനുള്ള വേണുഗോപാലിന്റെ നീക്കമാണ് കെ. സുധാകരനെ പ്രകോപിപ്പിച്ചത്. ഒരിക്കല്‍ സുധാകരന്റെ വിശ്വസ്തനായിരുന്ന മുന്‍ മേയര്‍ ടി.ഒ. മോഹനനെ വേണുഗോപാല്‍ പക്ഷത്തേക്ക് മാറ്റി സ്ഥാനാര്‍ത്ഥിയാക്കാന്‍ ശ്രമിച്ചതാണ് സുധാകരനെ ചൊടിപ്പിച്ചത്. ഇതോടെ കണ്ണൂര്‍ സീറ്റില്‍ താന്‍ തന്നെ മത്സരിക്കുമെന്ന നിലപാട് സുധാകരന്‍ കടുപ്പിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇരിക്കൂര്‍ മോഡലില്‍ കണ്ണൂരിലും കെ.സി. വേണുഗോപാല്‍ തന്റെ നോമിനിയെ തിരുകിക്കയറ്റാന്‍ ശ്രമിക്കുന്നുവെന്ന സുധാകരന്റെ സംശയമാണ് നിലവിലെ കലാപത്തിന് തിരികൊളുത്തിയത്. കണ്ണൂര്‍ നിയമസഭാ മണ്ഡലത്തില്‍ മുന്‍ മേയര്‍ ടി.ഒ. മോഹനനെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള കെ.സി. വേണുഗോപാലിന്റെ നീക്കമാണ് സുധാകരനെ പ്രകോപിപ്പിച്ചത്. ഒരിക്കല്‍ സുധാകരന്റെ വിശ്വസ്തനായിരുന്ന ടി.ഒ. മോഹനന്‍ ഇപ്പോള്‍ കെ.സി. പക്ഷത്തേക്ക് മാറിയതാണ് സുധാകരനെ ചൊടിപ്പിച്ചത്. തന്റെ തട്ടകത്തില്‍ താന്‍ അറിയാതെ ഒരു നീക്കവും അനുവദിക്കില്ലെന്ന വാശിയിലാണ് അദ്ദേഹം. വിഷയം വഷളായതോടെ ഹൈക്കമാന്‍ഡ് ഇടപെട്ട് സുധാകരനെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചെങ്കിലും അദ്ദേഹം വഴങ്ങിയിട്ടില്ല. തിങ്കളാഴ്ച രാഹുല്‍ ഗാന്ധിയുമായി നടത്താനിരുന്ന കൂടിക്കാഴ്ചയില്‍ നിന്ന് സുധാകരന്‍ വിട്ടുനിന്നേക്കുമെന്നാണ് സൂചന. കണ്ണൂര്‍ സീറ്റില്‍ തനിക്ക് മത്സരിക്കാന്‍ ഉറപ്പ് ലഭിക്കാതെ ഡല്‍ഹിയിലേക്കില്ലെന്ന കടുത്ത നിബന്ധനയാണ് അദ്ദേഹം മുന്നോട്ടുവെച്ചിരിക്കുന്നത്.

അതിനിടെ, മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തല സുധാകരനെ ഫോണില്‍ വിളിച്ച് അനുനയ ചര്‍ച്ചകള്‍ നടത്തി. കടുത്ത നിലപാടുകളിലേക്ക് നീങ്ങരുതെന്നും പാര്‍ട്ടിക്ക് ദോഷകരമാകുന്ന രീതിയില്‍ മാധ്യമങ്ങളെ കാണരുതെന്നും ചെന്നിത്തല നിര്‍ദ്ദേശിച്ചു. സുധാകരനെ കണ്ണൂരില്‍ മത്സരിപ്പിക്കണമെന്ന നിലപാടാണ് ചെന്നിത്തലയ്ക്കുള്ളത്. ഇരുവരും തമ്മിലുള്ള സംഭാഷണം പ്രശ്‌നപരിഹാരത്തിനുള്ള വഴിതുറക്കുമെന്ന പ്രതീക്ഷയിലാണ് നേതൃത്വം. കണ്ണൂരില്‍ സുധാകരന്‍ നിര്‍ദ്ദേശിച്ച അമൃത രാമകൃഷ്ണനെ തഴഞ്ഞതാണ് തര്‍ക്കത്തിന്റെ കാതല്‍. അമൃതയ്ക്ക് പുറമെ റിജില്‍ മാക്കുറ്റി, മാര്‍ട്ടിന്‍ ജോര്‍ജ് എന്നിവരുടെ പേരുകളും സുധാകരന്‍ പക്ഷം ഉയര്‍ത്തുന്നുണ്ട്. എന്നാല്‍ കെ.സി. വേണുഗോപാല്‍ ടി.ഒ. മോഹനനായി ഉറച്ചുനില്‍ക്കുന്നതാണ് സുധാകരനെ സ്വയം സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കുന്ന നിലയിലേക്ക് എത്തിച്ചത്.

കെ.പി.സി.സി. അധ്യക്ഷ സ്ഥാനത്തുനിന്ന് തന്നെ മാറ്റിയ രീതിയിലും സുധാകരന് കടുത്ത അമര്‍ഷമുണ്ട്. തന്നോട് ആലോചിക്കാതെ ഏകപക്ഷീയമായ തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതിലൂടെ തന്നെ അപമാനിക്കാന്‍ ശ്രമിക്കുന്നുവെന്നാണ് അദ്ദേഹം വിശ്വസിക്കുന്നത്. വിളിച്ചാല്‍ വിളിപ്പുറത്തുനില്‍ക്കുന്ന പ്രവര്‍ത്തകര്‍ തനിക്കൊപ്പമുണ്ടെന്ന ബോധ്യം സുധാകരന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു. നിലവില്‍ കണ്ണൂരിലെ തന്റെ വീട്ടില്‍ പൊതുപരിപാടികള്‍ ഒഴിവാക്കി തങ്ങുകയാണ് സുധാകരന്‍. അദ്ദേഹത്തിന് പിന്തുണയുമായി നൂറുകണക്കിന് അണികള്‍ വീട്ടുപടിക്കലേക്ക് ഒഴുകിയെത്തുന്നുണ്ട്. സുധാകരനെ പിണക്കി കണ്ണൂരില്‍ മറ്റൊരു സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുന്നത് ആത്മഹത്യാപരമായിരിക്കുമെന്ന് പ്രാദേശിക നേതാക്കളും മുന്നറിയിപ്പ് നല്‍കുന്നു.

ജില്ലയിലുള്ള കെ.പി.സി.സി. പ്രസിഡന്റ് സണ്ണി ജോസഫും ഡി.സി.സി. നേതൃത്വവും തന്നെ വേണ്ടവിധം പിന്തുണയ്ക്കുന്നില്ലെന്ന പരാതിയും സുധാകരനുണ്ട്. സണ്ണി ജോസഫ് ഇന്ന് സുധാകരനെ നേരില്‍ കണ്ട് ചര്‍ച്ച നടത്താന്‍ സാധ്യതയുണ്ട്. ഹൈക്കമാന്‍ഡിന്റെ ദൂതനായി അദ്ദേഹം സുധാകരന്റെ മുറിവേറ്റ മനസ്സ് ശാന്തമാക്കാന്‍ ശ്രമിക്കും. കണ്ണൂരിലെ ഈ ‘സുധാകരന്‍ ഫാക്ടര്‍’ പരിഹരിക്കാന്‍ കെ.സി. വേണുഗോപാലിന്റെ നേരിട്ടുള്ള ഇടപെടല്‍ വേണമെന്നാണ് ഒരു വിഭാഗം പ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ കെ.സിയും സുധാകരനും തമ്മിലുള്ള ഈ ശീതയുദ്ധം കോണ്‍ഗ്രസിന്റെ രണ്ടാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കുന്നതിനും തടസ്സമാകുന്നുണ്ട്. തുടര്‍ച്ചയായി എം.പി. പദം വഹിക്കുന്നവര്‍ നിയമസഭയിലേക്ക് മത്സരിക്കേണ്ടതില്ലെന്ന ഹൈബി ഈഡന്റെ പ്രസ്താവന സുധാകരനെ ലക്ഷ്യം വെച്ചുള്ളതാണെന്ന് അണികള്‍ ആരോപിക്കുന്നു. ഈ നീക്കങ്ങളെല്ലാം കെ.സി. വേണുഗോപാലിന്റെ തിരക്കഥയാണെന്നാണ് സുധാകരന്‍ പക്ഷത്തിന്റെ ആരോപണം. രാഹുല്‍ ഗാന്ധിയുമായുള്ള കൂടിക്കാഴ്ച നടന്നില്ലെങ്കില്‍ കണ്ണൂരില്‍ കാര്യങ്ങള്‍ കൈവിട്ടുപോകാന്‍ സാധ്യതയേറെയാണ്. കണ്ണൂരിലെ ഗര്‍ജ്ജിക്കുന്ന സിംഹമെന്ന് അണികള്‍ വിളിക്കുന്ന സുധാകരന്‍ ഇടഞ്ഞതോടെ ഹൈക്കമാന്‍ഡ് വെട്ടിലായിരിക്കുകയാണ്. മാധ്യമങ്ങളെ കാണരുതെന്ന ചെന്നിത്തലയുടെ വാക്ക് പാലിച്ച് സുധാകരന്‍ കണ്ണൂരിലെ വീട്ടില്‍ തങ്ങുകയാണ്. എന്നാല്‍ മത്സരിക്കണമെന്ന ആവശ്യത്തില്‍ നിന്ന് ഒരടി പോലും പിന്നോട്ടില്ലെന്ന് അദ്ദേഹം ചെന്നിത്തലയോട് ആവര്‍ത്തിച്ചു. സുധാകരനെ പിന്തുണയ്ക്കുന്ന അണികള്‍ വീട്ടുപടിക്കലേക്ക് ഒഴുകിയെത്തുകയാണ്.

സുധാകരന്‍ നിര്‍ദ്ദേശിച്ച അമൃത രാമകൃഷ്ണനെ തഴഞ്ഞാണ് കെ.സി വേണുഗോപാല്‍ ടി.ഒ. മോഹനനായി ചരടുവലിക്കുന്നത്. തന്റെ തട്ടകത്തില്‍ താന്‍ അറിയാതെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാന്‍ അനുവദിക്കില്ലെന്ന വാശിയിലാണ് സുധാകരന്‍. അമൃത രാമകൃഷ്ണന് പുറമെ റിജില്‍ മാക്കുറ്റി, മാര്‍ട്ടിന്‍ ജോര്‍ജ് എന്നിവരുടെ പേരുകളും സുധാകരന്‍ പക്ഷം ഉയര്‍ത്തുന്നുണ്ടെങ്കിലും അമൃതയ്ക്കാണ് മുന്‍തൂക്കം. ഡല്‍ഹിയിലേക്ക് തിങ്കളാഴ്ച വരാനുള്ള രാഹുല്‍ ഗാന്ധിയുടെ ക്ഷണം സുധാകരന്‍ ഇതുവരെ സ്വീകരിച്ചിട്ടില്ല. കണ്ണൂര്‍ സീറ്റ് ഉറപ്പുനല്‍കിയാല്‍ മാത്രം ഡല്‍ഹിക്ക് വരാമെന്നാണ് അദ്ദേഹത്തിന്റെ നിലപാട്.

Top