എൽദോസ്‌ കുന്നപ്പിള്ളിഎംഎൽഎക്ക് വേണ്ടി ഇടനിലക്കാരൻ,ഒളിപ്പിച്ചത്‌ സുധാകരൻ.ബലാത്സംഗ കേസിൽ പ്രതിയെ രക്ഷിച്ചെടുക്കാൻ കെ സുധാകരൻ ഇടനിലക്കാരൻ വഴി നേരിട്ട്‌ ഇടപെട്ടു

തിരുവനന്തപുരം: ബലാത്സംഗം ചെയ്‌ത കേസിലെ പ്രതി കോൺഗ്രസ്‌ നേതാവ്‌ എൽദോസ്‌ കുന്നപ്പിള്ളിഎംഎൽഎയെ രക്ഷിച്ചെടുക്കാൻ കെപിസിസി പ്രസിഡന്റ്‌ കെ സുധാകരൻ നേരിട്ട്‌ ഇടപെട്ടുവെണ്ണ ഞെട്ടിക്കുന്ന റിപ്പോർട്ട് . അധ്യാപികയ്‌ക്ക്‌ പണംകൊടുത്ത്‌ കേസ്‌ ഒതുക്കിതീർക്കാൻ ആവശ്യപ്പെട്ടതും അതിനുള്ള നീക്കങ്ങൾ നടത്തിയതും കെ സുധാകരൻ മുൻകൈയെടുത്താണ്‌. കോൺഗ്രസ്‌ പ്രവർത്തകനായ ഇടനിലക്കാരൻ മുഖേനയാണ്‌ കെപിസിസി പ്രസിഡന്റ്‌ എൽദോസിനുവേണ്ടി ചരടുവലിക്കുന്നത്‌. ഇടനിലക്കാരനായ കൊല്ലം ചകിരിക്കട സ്വദേശി സൂപ്പി അൻസാർ കഴിഞ്ഞദിവസം ഇന്ദിരാഭവനിലെത്തി സുധാകരനെ കണ്ടത്‌ ഈ നീക്കത്തിന്റെ ഭാഗമാണെന്ന് ദേശാഭിമാനി റിപ്പോർട്ട ചെയ്യുന്നു .

വഞ്ചിയൂരിലെ അഭിഭാഷക ഓഫീസിൽ, സൂപ്പി അൻസാറിനൊപ്പമെത്തിയാണ്‌ പരാതിക്കാരിയായ അധ്യാപികയ്‌ക്ക്‌ എൽദോസ്‌ 30 ലക്ഷം രൂപ വാഗ്‌ദാനം ചെയ്‌തത്‌. പണം സ്വീകരിച്ച്‌ വെള്ളപേപ്പറിൽ ഒപ്പിട്ട്‌ നൽകാൻ ആവശ്യപ്പെട്ടതും സൂപ്പി അൻസാറാണ്‌. ഇന്ദിരാഭവനിൽ അൻസാറുമായി ചർച്ച നടത്തിയശേഷമാണ്‌ കെപിസിസി പ്രസിഡന്റ്‌ കഴിഞ്ഞ ദിവസം മാധ്യമങ്ങളെ കണ്ടത്‌. എംഎൽഎ എവിടെയെന്ന്‌ അറിയില്ലെന്നും വിശദീകരണം ആവശ്യപ്പെട്ടതായും എൽദോസിനെ സംരക്ഷിക്കില്ലെന്നും സുധാകരൻ വിവരിക്കുമ്പോൾ തൊട്ടുപിന്നിൽ അൻസാറുമുണ്ട്‌. ഇതിന്റെ ചാനൽ ദൃശ്യങ്ങളിൽനിന്ന്‌ അൻസാറിനെ തിരിച്ചറിഞ്ഞ അധ്യാപിക കേസ്‌ ഒത്തുതീർപ്പാക്കാൻ ഇയാൾ ഇടപെട്ട കാര്യം ജില്ലാ ക്രൈംബ്രാഞ്ച്‌ മുമ്പാകെ മൊഴിയായി നൽകി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പീഡനപരാതി ഉയർന്നയുടൻ അൻസാറിന്റെ ഫോണിൽനിന്ന്‌ സുധാകരൻ എൽദോസിനെ വിളിച്ചിരുന്നു. പണം നൽകി പരാതി പിൻവലിപ്പിക്കുക, ഉടൻ കേസ്‌ ഒത്തുതീർപ്പാക്കുക എന്നീ നിർദേശങ്ങളും മുന്നോട്ടുവച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ്‌ എംഎൽഎ ഇടനിലക്കാരൻ മുഖേന അധ്യാപികയെ വഞ്ചിയൂരിലെ അഭിഭാഷക ഓഫീസിൽ എത്തിച്ചതും പണം വാഗ്‌ദാനം ചെയ്‌തതും. കൊല്ലത്തെ പ്രമുഖ കോൺഗ്രസ്‌ നേതാവിന്റെ ഉറ്റഅനുയായിയാണ്‌ സൂപ്പി അൻസാർ. കൊല്ലം കേന്ദ്രീകരിച്ച്‌ പണപ്പിരിവും മറ്റുമായി കഴിഞ്ഞിരുന്ന ഇയാൾ തിരുവനന്തപുരത്ത്‌ എത്തിയതോടെയാണ്‌ കെ സുധാകരനുമായി അടുത്തത്‌.

ബലാത്സംഗക്കേസിൽ എൽദോസ്‌ കുന്നപ്പിള്ളി എംഎൽഎ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ജില്ലാ അഡീഷണൽ സെഷൻസ്‌ കോടതി വിധി പറയാൻ 20ലേക്ക്‌ മാറ്റി. ഇരുഭാഗത്തിന്റെയും വാദങ്ങൾ വിശദമായി കേട്ടശേഷമാണ്‌ വിധി പറയുന്നത്‌ മാറ്റിയത്‌. പ്രതിക്ക്‌ ജാമ്യം അനുവദിച്ചാൽ ഇരയുടെ ജീവന്‌ ഭീഷണിയാണെന്നും അന്വേഷണ ഉദ്യോഗസ്ഥനെ സ്വാധീനിക്കാൻ ശ്രമിച്ചത്‌ ഇതിനകം തെളിഞ്ഞതാണെന്നും മുൻകൂർജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷൻ വാദിച്ചു.

Top