വഖഫ് നിയമനം:നാല് മൊല്ലാക്കമാരും വർഗീയശക്തികളും പറഞ്ഞപ്പോൾ തീരുമാനം മാറ്റി. ആരാധനാലയങ്ങളുടെ കാര്യത്തില്‍ ഇരട്ടത്താപ്പ്.രൂക്ഷ വിമർശനവുമായി കെ സുരേന്ദ്രൻ

കൊച്ചി: പിഎസ്‌സിക്ക് വിടുമെന്ന വിപ്ലവകരമായ തീരുമാനം സർക്കാർ തിരുത്തിയത് സർക്കാർ സഘടിത ശക്തിക്ക് മുന്നിൽ കീഴടങ്ങിയതിനാൽ എന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രൻ.സമ്മര്‍ദ്ദ ശക്തികളുടെ ഇടപെടലാണ് പിണറായിയുടെ തീരുമാനങ്ങള്‍ക്കാധാരമെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു . വര്‍ഗീയ ശക്തികളുടെ താല്‍പര്യം മുന്‍നിര്‍ത്തി വോട്ടുബാങ്ക് ലക്ഷ്യംവെച്ചാണ് കേരള സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്.

സംഘടിത ശക്തികളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി ഏതു തീരുമാനവും പിണറായി മാറ്റി മറിക്കുകയാണെന്നും അതാണ് വഖഫ് വിഷയത്തില്‍ കണ്ടതെന്നും അദ്ദേഹം ആരോപിച്ചു. ഇന്ധനവില വിഷയത്തില്‍ സര്‍ക്കാരിനെതിരെ ബിജെപി സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായി കോഴിക്കോട് നടന്ന പ്രതിഷേധം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സുരേന്ദ്രന്‍.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നാല് മൊല്ലാക്കമാരും വർഗീയശക്തികളും പറഞ്ഞപ്പോൾ തീരുമാനം മാറ്റിയെന്നും സുരേന്ദ്രൻ ആരോപിച്ചു. വഖഫ് നിയമനം പിഎസ്‌സിക്ക് വിടുമെന്ന സഖാക്കളുടെ വിപ്ലവകരമായ തീരുമാനം സർക്കാർ തിരുത്തി.സാധാരണക്കാർ ആവശ്യപ്പെടുന്നത് അംഗീകരിക്കാൻ തയാറാകാത്ത സർക്കാർ സംഘടിതശക്തിക്ക് മുൻപിൽ കീഴടങ്ങുന്നു. സമസ്ത നേതാക്കളുമായുള്ള കൂടിക്കാഴ്ചയ്ക്കു പിറകെ വഖഫ് വിഷയത്തിലെ പുതിയ തീരുമാനം മരവിപ്പിച്ചുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രഖ്യാപനത്തോട് പ്രതികരിക്കുകയായിരുന്നു സുരേന്ദ്രന്‍.

ദേവസ്വം ബോർഡിന്റെയും ശബരിമലയുടെയും കാര്യത്തിൽ നിഷേധാത്മക നിലപാട് സ്വീകരിച്ച് വഖഫ് വിഷയത്തിൽ ഒറ്റരാത്രി കൊണ്ട് നിലപാട് മാറ്റിയെന്നും സുരേന്ദ്രൻ വിമർശിച്ചു. പച്ചയായ വർഗീയധ്രുവീകരണത്തിനാണ് സർക്കാർ ശ്രമിക്കുന്നത്. രാധാകൃഷ്ണൻ നല്ല മന്ത്രിയാണ്, പക്ഷേ വിശ്വാസമില്ലാത്ത മന്ത്രിയാണ്. എന്നാൽ, വഖഫ് ബോർഡ് വിശ്വാസിയായ മന്ത്രിക്ക് നൽകി. വോട്ടുബാങ്ക് രാഷ്ട്രീയമാണ് പിണറായി വിജയന് ലക്ഷ്യമെന്നും കെ സുരേന്ദ്രൻ ആരോപിച്ചു.

Top