കൊച്ചി: ബി.ജെ.പി.നേതാവ് കെ.സുരേന്ദ്രന് എട്ടിന്റെ പണി!.. മഞ്ചേശ്വരത്തെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കെ.സുരേന്ദ്രൻ വെട്ടിലായിരിക്കുന്നത് . കള്ളവോട്ട് ചെയ്തുവെന്ന് കെ. സുരേന്ദ്രന്‍ ആരോപിച്ച 45 പ്രവാസികള്‍ക്ക് കോടതിയിലെത്താനുള്ള യാത്രാ ചെലവ് ഹര്‍ജിക്കാരന്‍ വഹിക്കണമെന്ന വിധിയാണ് സുരേന്ദ്രനെ വെട്ടിലാക്കിയത്. കള്ളവോട്ട് ചെയ്തുവെന്ന് ആരോപണം നേരിടുന്ന 45 പേരില്‍ 42 പേരും ഗള്‍ഫ് രാജ്യങ്ങളിലാണ്.
ഇവര്‍ക്ക് നാട്ടിലെത്തി ഹൈക്കോടതിയില്‍ ഹാജരാകുന്നതിന് വരുന്ന ഭീമായ ചെലവ് ഹര്‍ജിക്കാരന്‍ തന്നെ നിര്‍വഹിക്കണമെന്നാണ് കോടതി വിധി. ഇവരെ കോടതിയില്‍ എത്തിച്ചാലും കള്ളവോട്ട് ചെയ്തുവെന്ന് തെളിയിക്കുന്നതും പ്രായോഗികമല്ല.പ്രവാസികള്‍ക്ക് യാത്രാ ചെലവ് നല്‍കുന്ന കാര്യത്തില്‍ ആലോചിച്ച ശേഷം നിലപാട് അറിയിക്കാമെന്ന് സുരേന്ദ്രന്റെ അഭിഭാഷകന്‍ കോടതിയില്‍ അറിയിച്ചു.
മഞ്ചേശ്വര്ത്ത് 259 കള്ള വോട്ട് നടന്നെന്നും ഇതില്‍ 197 വോട്ട് വിദേശത്തായിരുന്നവരുടേതാണെന്നുമാണ് സുരേന്ദ്രന്റെ വാദം. പരിശോധിച്ച 26 ല്‍ 20 പേരും തെരഞ്ഞെടുപ്പ് സമയത്ത് വിദേശത്തായിരുന്നെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചിരുന്നു.