നാലു ദിവസത്തിനുള്ളില്‍ പിണറായി വിജയന്റെ അഴിമതി കഥകള്‍ പുറത്തായെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍. പുതിയ സര്‍ക്കാരിന്റെ അഴിമതി വിരുദ്ധ നിലപാട് വെറും കാപട്യമാണെന്നും അദ്ദേഹം ആരോപിക്കുന്നു. ഇതിനുള്ള വ്യക്തമായ തെളിവ് പിണറായി തന്നെ നല്‍കിയെന്നും സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടുന്നു.
കേരളം കണ്ട ഏറ്റവും വലിയ അഴിമിതക്കേസുകളില്‍ ഒന്നായ കണ്‍സ്യൂമര്‍ ഫെഡ് അഴിമിതിയിലെ മുഖ്യപ്രതിയും സിഐടിയു നേതാവുമായ ആര്‍ ജയകുമാറിനെ സര്‍ക്കാര്‍ സര്‍വ്വീസില്‍ തിരിച്ചെടുത്തത് ഇതാണ് വ്യക്തമാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. മലപ്പുറത്ത് ഒരു വില്ലേജ് ഓഫീസര്‍ 100 രൂപ കൈക്കൂലി വാങ്ങിയ കേസില്‍ അറസ്റ്റിലായ സംഭവം റവന്യൂമന്ത്രി വാര്‍ത്താ സമ്മേളനം നടത്തി പ്രഖ്യാപിച്ച് ദിവസം തന്നെയാണ് അഴിമതി രാജാവിനെ ഇടതു സര്‍ക്കാര്‍ തിരിച്ചെടുത്തത് എന്നത് പ്രത്യേകം ഓര്‍ക്കേണ്ടതാണെന്ന് സുരേന്ദ്രന്‍ വ്യക്തമാക്കി.
200 കോടിയുടെ അഴിമതിയാണ് കണ്‍സ്യൂമര്‍ ഫെഡില്‍ നടന്നിരിക്കുന്നത്. അന്നത്തെ ഭരണമുന്നണിയിലേയും പ്രതിപക്ഷ മുന്നണിയിലേയും നേതാക്കള്‍ ഒരുപോലെ പ്രതികളായ കേസാണിത്. ഇതിനെതിരെ അന്നത്തെ പ്രതിപക്ഷം ഒരക്ഷരം മിണ്ടാതിരുന്നത് വലിയ ചര്‍ച്ചയായിരുന്നു.
നാലു കേസുകളാണ് ജയകുമാറിനെതിരെ ഉണ്ടായിരുന്നത്. ഒരു കേസില്‍ മാത്രം സ്ശയത്തിന്റെ ആനുകൂല്യത്തില്‍ രക്ഷപെട്ട ഇയാളെ ഒരു പരിശോധനയും കൂടാതെ തിരിച്ചെടുത്ത പിണറായി സര്‍ക്കാര്‍ അഴിമതിക്കാരോട് എന്ത് നിലപാടാണ് സ്വീകരിക്കുകയെന്ന് വ്യക്തമായതായും സുരേന്ദ്രന്‍ വിമര്‍ശിക്കുന്നു.