തിരുവനന്തപുരം: ഇത്തവണ മഞ്ചേശ്വരം കെ സുരേന്ദ്രനിലൂടെ ബി ജെ പി പിടിച്ചെടുക്കും. അതിന്റെ സൂചന തന്നെയാണ് കേരളത്തിലെ പുതിയ രാഷ്ട്രീയ ചിത്രത്തിന്റെ വിലയിരുത്തൽ .കഴിഞ്ഞ തവണ 89 വോട്ടിന് കപ്പിനും ചുണ്ടിനും ഇടയിൽ നഷ്ടപ്പെട്ട സീറ്റ് സുരേന്ദ്രനിലുടെ ,ശബരിമല വിഷയത്തിലുടെ സ്വന്തമാക്കാകാൻ ആകുമെന്നാണ് ബി ജെ പിയും വിലയിരുത്തുന്നത് . പ്രധാനമന്ത്രിയും കേന്ദ്ര മന്ത്രിമാരും അമിത് ഷാ അടക്കം ദേശീയ നേതാക്കളെ അണി നിരത്തി ശബരിമല വിഷയത്തിലൂടെ ഹിന്ദു ഏകീകരണത്തിലൂടെ വോട്ട് ബിജെപിയിൽ എത്തിക്കുന്നതിനുള്ള നീക്കം തുടങ്ങും. ശബരിമല നാളെ നടയടക്കുന്നതോടെ കേരളം പുതിയ രാഷ്ട്രീയ ചർച്ചയിലേക്ക് കടക്കും.വരും മാസങ്ങളില്‍ കേരളത്തിന്റെ രാഷ്ട്രീയംമഞ്ചേശ്വരത്തു കേന്ദ്രീകരിക്കും. മഞ്ചേശ്വരം എംഎല്‍എ പി.ബി.അബ്ദുൽ റസാഖ് അന്തരിച്ചതോടെ, ഉപതിരഞ്ഞെടുപ്പിനു തയാറെടുക്കുന്ന മഞ്ചേശ്വരത്തേക്കു ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് കേരള രാഷ്ട്രീയം. പാര്‍ട്ടികളില്‍ തിരഞ്ഞെടുപ്പ് ചര്‍ച്ചകളും ആരംഭിച്ചു. നിലവിൽ ബി ജെ പി ക്ക് തന്നെയാണ് മുൻതൂക്കം .നിയമസഭയിൽ താമര വീണ്ടും വിരിയിക്കാൻ ശക്തമായ സമയം .
തിരഞ്ഞെടുപ്പ് ചരിത്രമെടുത്താല്‍ മുസ്‌ലിം ലീഗിന്റെ ശക്തമായ മണ്ഡലമാണ് മഞ്ചേശ്വരം. ബിജെപിക്ക് സിപിഎമ്മിനൊപ്പമോ അതില്‍കൂടുതലോ സ്വാധീനമുള്ള മണ്ഡലം. 1987 മുതലുള്ള തിരഞ്ഞെടുപ്പുകളില്‍ ബിജെപിയാണു മണ്ഡലത്തില്‍ രണ്ടാം സ്ഥാനത്തെത്തിയത്. 2011നു ശേഷമുള്ള തിരഞ്ഞെടുപ്പുകളില്‍ സിപിഎം മൂന്നാം സ്ഥാനത്തേക്ക് പിന്‍തള്ളപ്പെട്ടു. ഈ കണക്കുകളാണ് ബിജെപിയുടെ ആത്മവിശ്വാസത്തിന് പിന്നില്‍. കെ.സുരേന്ദ്രനു മണ്ഡലത്തിലുള്ള വ്യക്തിബന്ധങ്ങളും വോട്ടായി മാറ്റാന്‍ കഴിയുമെന്ന് പാര്‍ട്ടി വിശ്വസിക്കുന്നു.മണ്ഡലത്തില്‍ ശക്തനായ സ്ഥാനാര്‍ഥിയെ കണ്ടെത്തുകയെന്നതാണു സിപിഎമ്മിന് മുന്നിലുള്ള വെല്ലുവിളി. ഉപതിരഞ്ഞെടുപ്പിലെ ഫലം സര്‍ക്കാരിന്റെ വിലയിരുത്തലായി വ്യാഖ്യാനിക്കപ്പെടുമെന്നതിനാല്‍ ശക്തമായ പോരാട്ടത്തിനാകും എല്‍ഡിഎഫ് തയാറെടുക്കുന്നത്. മണ്ഡലം നിലനിര്‍ത്തേണ്ട ബാധ്യത ഉള്ളതിനാല്‍ ലീഗും കരുതലോടെയാണ് നീങ്ങുന്നത്. സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ക്ക് വരുംദിവസങ്ങളില്‍ തുടക്കമാകും.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ കണക്കനുസരിച്ച് 2,08,145 വോട്ടര്‍മാരാണു മണ്ഡലത്തിലുള്ളത്. ഇതില്‍ 1,58,584 വോട്ടര്‍മാര്‍ തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ പങ്കാളികളായി. പോളിങ്– 76.19%. മുസ്‍ലിം ലീഗ് സ്ഥാനാര്‍ഥിയായ പി.ബി.അബ്ദുൽ റസാഖിന് 56,870 വോട്ടു ലഭിച്ചപ്പോള്‍ ബിജെപി സ്ഥാനാര്‍ഥിയായ കെ.സുരേന്ദ്രന്‍ 56,781 വോട്ടു നേടി. സിപിഎം സ്ഥാനാര്‍ഥി സി.എച്ച്.കുഞ്ഞമ്പുവിന് 42,565 വോട്ട് ലഭിച്ചു. അതിനു മുന്‍പു നടന്ന തിരഞ്ഞെടുപ്പില്‍ അബ്ദുൽ റസാഖ് 5828 വോട്ടിനാണ് കെ.സുരേന്ദ്രനെ പരാജയപ്പെടുത്തിയത്.
2006ല തിരഞ്ഞെടുപ്പില്‍ സി.എച്ച്.കുഞ്ഞമ്പുവിലൂടെ മണ്ഡലം സിപിഎം തിരിച്ചുപിടിച്ചു. 4829 വോട്ടിനാണ് ബിജെപിയുടെ സ്ഥാനാര്‍ഥി നാരായണ ഭട്ടിനെ കുഞ്ഞമ്പു പരാജയപ്പെടുത്തിയത്. ലീഗ് സ്ഥാനാര്‍ഥി ചെര്‍ക്കളം അബ്ദുള്ള മൂന്നാം സ്ഥാനത്തേക്കു പോയി. 2001ല്‍ ചെര്‍ക്കളം അബ്ദുള്ള 13,188 വോട്ടിനാണ് ജയിച്ചത്. ബിജെപി രണ്ടാം സ്ഥാനത്തെത്തിയപ്പോള്‍ സിപിഎമ്മിന്റെ എം.രമണ റായി മൂന്നാം സ്ഥാനത്തേക്കും പോയി.
1987, 1991, 1996 വര്‍ഷങ്ങളില്‍ ചെര്‍ക്കളത്തിലൂടെ മുസ്‌ലിം ലീഗ് മണ്ഡലം പിടിച്ചെടുത്തു. അതിനു മുന്‍പ് 1982ല്‍ സിപിഐയുടെ സുബ്ബറാവു 153 വോട്ടിനു മണ്ഡലത്തില്‍ വിജയിച്ചതാണ് എല്‍ഡിഎഫിന്റെ നേട്ടം.
ഒരു മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് ആവശ്യമായി വന്നാല്‍ 6 മാസത്തിനുള്ളില്‍ നടത്തണമെന്നാണു ചട്ടം. സ്പീക്കര്‍ ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് സംസ്ഥാനത്തെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർക്കു കൈമാറണം. അവരതു കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷനു കൈമാറിയശേഷം അവിടെ നിന്നാണു തീരുമാനം വരേണ്ടത്. 2019 ഏപ്രില്‍ അവസാനിക്കുന്നതിനു മുന്‍പ് മഞ്ചേശ്വരത്ത് ഉപതിരഞ്ഞെടുപ്പ് നടത്തേണ്ടതുണ്ട്. നിലവിലെ സാധ്യതയനുസരിച്ച് ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണം സജീവമാകുന്ന ഘട്ടത്തിലായിരിക്കും മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പും. ലീഗിന് മുൻതൂക്കം ഉണ്ടെങ്കിലും നിലവിലെ സാഹചര്യത്തിൽ മഞ്ചേശ്വരത്ത് ബിജെപിയും ഇടത് പക്ഷവും തമ്മിലായിരിക്കും പോരാട്ടം .മണ്ഡലം പിടിച്ചെടുക്കാൻ ബി ജെ പി അവരുടെ അവസാന തന്ത്രവും മെനയുന്നതിന്റെ ഒരുക്കത്തിലാണ് .ശബരിമല വിഷയത്തിലൂടെ വിശ്വാസികളെ ബിജെപിക്ക് ഒപ്പം നിർത്താനായി എന്നും അയ്യപ്പൻ കനിയുമെന്നും ബി ജെ പി പ്രവർത്തകർ വിശ്വസിക്കുന്നു.