തിരുവനന്തപുരം :ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ രാജി വെക്കും .പകരം ബി രാധാകൃഷ്ണ മേനോൻ സംസ്ഥാന പ്രസിഡന്റ് ആകും .പാര്‍ട്ടിയിലെ വിഭാഗീയതയും തിരഞ്ഞെടുപ്പിലെ ദയനീയ തോല്‍വിയും കൂടി ആയതോടെ കേന്ദ്ര നേതൃത്വവും സുരേന്ദ്രനെ കൈവിട്ടിരിക്കയാണ് .കേരളത്തിലെ സ്ഥിതിഗതികള്‍ നിരീക്ഷിക്കാന്‍ കേന്ദ്രം നിയോഗിച്ച നാലംഗ രഹസ്യ സംഘവും കെ സുരേന്ദ്രന് എതിരെ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട് .അതിനാൽ തന്നെ രാജി വെച്ച് തലയൂരുക എന്ന അവസരം ആയിരിക്കും സുരേന്ദ്രനോട് കേന്ദ്ര നേതൃത്വം ആവസ്യപ്പെടുക .
കേരളത്തിൽ ദയനീയ പരാജയം ഏറ്റുവാങ്ങിയ ബിജെപിയെ നയിച്ച കെ സുരേന്ദ്രന് കൂനിൻമേൽ കുരു പോലെയാണ് പുതിയ പുതിയ ആരോപണങ്ങൾ ഉയർന്നു വന്നത് . കൊടകര കുഴല്‍പണക്കേസും അതിനുശേഷം സികെ ജാനുവിനെ മുന്നണിയിൽ എത്തിക്കാൻ പണം കൊടുത്തു എന്ന വെളിപ്പെടുത്തലും .ആകെ നാറിയത് സുരേന്ദ്രൻ മാത്രമല്ല ബിജെപി മൊത്തമാണ് .കുഴൽപ്പണം കേസ് സുരേന്ദ്രനിലേക്ക് എത്തി നിൽക്കെയാണ് .അത് ഇനി മറ്റു നേതാക്കളിലേക്കും കടക്കുന്നതിനു മുന്നേ സുരേന്ദ്രൻ രാജിവെക്കുന്നതാണ് നല്ലത് എന്ന അഭിപ്രായത്തിൽ ബിജെപിയും ആർ എസ്എസും എത്തി എന്നാണു വിശ്വസനീയ കേന്ദ്രങ്ങളിൽ നിന്നും അറിയുന്നത് .
തിരഞ്ഞടുപ്പ് പരാജയത്തിന് പിന്നാലെ കുഴല്‍പണ ഇടപാടും സി.കെ. ജാനുവിന് പണം നല്‍കിയെന്ന വെളിപ്പെടുത്തലും സുരേന്ദ്രന്റെ പ്രതിഛായയ്ക്ക് മേല്‍ കരിനിഴല്‍ വീഴ്ത്തി. പാര്‍ട്ടിക്കുള്ളില്‍പ്പോലും സുരേന്ദ്രനെ പ്രതിരോധിക്കാന്‍ ആരുമില്ലാത്ത അവസ്ഥയാണ്. നിയമസഭാ തിരഞ്ഞടുപ്പില്‍ ബിജെപിയുടെ അക്കൗണ്ട് പൂട്ടിയതുള്‍പ്പടെയുള്ള കനത്ത തോല്‍വി. കഴിഞ്ഞ തിരഞ്ഞെടുപ്പിനെക്കാള്‍ നാലരലക്ഷത്തിലേറെ വോട്ടുനഷ്ടമായി. ഇതിനൊക്കെ മറുപടി അന്വേഷിക്കുമ്പോഴാണ് കൊടകര കുഴല്‍പണക്കേസില്‍ ബിജെപി നേതാക്കളെ ചോദ്യം ചെയ്തത്. സംഘടനാ സെക്രട്ടറി എം. ഗണേശനെത്തന്നെ ചോദ്യം ചെയ്തതോടെ സംസ്ഥാന നേതൃത്വം വലിയ പ്രതിരോധത്തിലായി. അതിന് പിന്നാലെയാണ് സി.െക. ജാനുവിന് പത്തുലക്ഷം രൂപ നല്‍കിയെന്ന വെളിപ്പെടുത്തല്‍.
സുരേന്ദ്രന്‍ സ്ഥാനമൊഴിയണമെന്ന് പാര്‍ട്ടിക്കുള്ളില്‍ ഒരുവിഭാഗം ആവശ്യപ്പെട്ടു. കൊടകര കുഴൽപണക്കേസിൽ ബിജെപിക്കു ബന്ധമില്ലെന്ന് പറഞ്ഞ കേന്ദ്രമന്ത്രി വി.മുരളീധരന്‍, ജാനുവുമായുള്ള പണമിടപാടിന്റെ ആരോപണങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങളില്‍നിന്ന് ഒഴിഞ്ഞുമാറി.ബിജെപിയുടെ മറ്റു നേതാക്കളാരും സുരേന്ദ്രനെ പ്രതിരോധിക്കാന്‍ രംഗത്തെത്തിയില്ല എന്നതും ശ്രദ്ധേയം. ബിജെപിയെ നശിപ്പിക്കാനുള്ള നുണപ്രചാരണങ്ങളാണ് ഇതെന്ന് മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പത്രക്കുറിപ്പ് ഇറക്കിയെങ്കിലും സുരേന്ദ്രനെ പ്രതിരോധിക്കുന്നില്ല. അതേസമയം തെളിവുകള്‍ പുറത്ത് വന്നിട്ടും കേന്ദ്ര ഏജന്‍സികള്‍ നിശബ്ദരാകുന്നുവെന്ന് സിപിഎം സംസ്ഥാന ആക്ടിങ് സെക്രട്ടറി എ.വിജയരാഘവന്‍ ആരോപിച്ചു. ബിജെപി നേതൃത്വത്തിന്റെ പ്രര്‍ത്തനങ്ങളില്‍ ആര്‍എസ്എസിനും കടുത്ത അതൃപ്തിയുണ്ടെന്നാണ് വിവരം.
അതേസമയം സുരേന്ദ്രൻ രാജിവെക്കുമ്പോൾ ബി രാഷ്‌കൃഷ്ണമേനോനെ അധ്യക്ഷൻ ആക്കണം എന്നാണു എൻ എസ് എസ് ആവശ്യപ്പെടുന്നത് .ലോകസഭ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും ബിജെപിയിൽ നിന്നും തങ്ങൾക്കേറ്റ അവഗണന രാധാകൃഷ്ണമേനോനെ പ്രസിഡന്റ് ആക്കുകയാണെങ്കിൽ പൊറുക്കാൻ തയ്യാറാണെന്ന് എൻഎസ്എസ് നേതൃത്വം ബിജെപി നേതൃത്വത്തെ ധരിപ്പിച്ചു. കേരളത്തിൽ സുരേന്ദ്രനെ ഇറക്കി നേട്ടം കൊയ്യാമെന്ന സംഘടനാ സെക്രട്ടറി ബി എൽ സന്തോഷ് വിഭാഗത്തിന്റെ നീക്കം ദയനീയ പരാജയം മാത്രമല്ല പാർട്ടി വലിയ പ്രതിരോധത്തിൽ ആയി എന്നും കേന്ദ്ര നേതൃത്വത്തിന് മനസിലായിരിക്കയാണ്.
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പ് സമയത്ത് സ്ഥാനാർത്ഥിയെ നിച്ഛയിക്കാനുള്ള നേതൃത്വ സമതി രാധാകൃഷ്ണമേനോൻ അടക്കം അഞ്ചു പേരുടെ പേരുകൾ പത്തനംതിട്ടയിൽ നിർദേശിച്ചു .എന്നാൽ ശ്രീധരൻപിള്ള രാധാകൃഷ്ണമേനോന്റെ പേര് സമ്മർദ്ധമായി വെട്ടി നിരത്തുകയും ഒന്നാമതായി ശ്രീധരൻ പിള്ളയുടെ പേരും രണ്ടാമതായി സുരേന്ദ്രന്റെ പേരും കേന്ദ്ര പാർലമെന്ററി ബോർഡിന് മുൻപാകെ വെക്കുകയാണുണ്ടായത്. നായർ ഭൂരിപക്ഷ മണ്ഡലമെന്ന നിലക്ക് സ്വാഭാവികമായി തന്റെ പേര് വരുമെന്നാണ് പിള്ള കരുതിയത് .
ആർ എസ് എസ് നേതൃത്വത്തെ തെറ്റിദ്ധരിപ്പിക്കുവാൻ സുരേന്ദ്രൻ വിഭാഗത്തിന് കഴിഞ്ഞു എന്നതാണ് സുരേന്ദ്രൻ പ്രസിഡന്റ് ആകാൻ കാരണം .അതിൽ RSS ന് ഇപ്പോൾ പച്ചചാത്താപം ഉണ്ടുതാനും. അതിനാൽ ബി. രാധാകൃഷ്ണമേനോൻ അദ്ധ്യക്ഷനാക്കാൻ പാർട്ടി തീരുമാനിച്ചതായാണ് വിവരം. എൻഎസ്എസിന്റെ പിന്തുണ മാത്രമല്ല ക്രിസ്ത്യൻ സഭകളുമായിട്ടുള്ള രാധാകൃഷ്ണമേനോന്റെ അടുപ്പവും പരിഗണന വിഷമായതായിട്ടാണ് സൂചന .കൊച്ചിൻ ഷിപ്പിയാർഡ് ഡയറക്ടർ ആയ ബി.രാധാകൃഷ്ണമേനോൻ ബിജെപിയുടെ ഏറ്റവും പ്രായം കുറഞ്ഞ ജില്ലാ പ്രസിഡന്റ് ആയിരുന്നു . എൻഎസ്എസ് ആസ്ഥാനം സ്ഥിതി ചെയ്യുന്ന ചങ്ങനാശേരിയിലാണ് മേനോന്റെ വീട്.യുവമോർച്ച ജില്ലാ പ്രസിഡന്റ്, സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള മേനോൻ 1995ലും 99ലും ബിജെപിയുടെ ജില്ലാ പ്രസിഡന്റുമായി.കോട്ടയം ലോക്സഭാ മണ്ഡലത്തിൽ സ്ഥാനാർഥിയായി മത്സരിച്ചിട്ടുണ്ട്.കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കേരളത്തിൽ എൻ.എസ്.എസ് ആവശ്യപ്പെട്ടിരുന്ന ഏക സ്ഥാനാർഥിയായായിരുന്നു ബി. രാധാകൃഷ്ണ മേനോൻ.
കേരളത്തിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നിരീക്ഷിക്കാന്‍ കേന്ദ്ര നേതൃത്വം രഹസ്യമായി നാലംഗ സംഘത്തെ നിയോഗിച്ചിരുന്നു എന്നാണ് ബിജെപിയ്ക്കുള്ളില്‍ നിന്ന് ലഭിക്കുന്ന സൂചനകള്‍. ഈ സംഘം കെ സുരേന്ദ്രന് എതിരായി റിപ്പോര്‍ട്ട് തയ്യാറാക്കി നല്‍കിയിട്ടുണ്ട് എന്നാണ് വിവരം. കേന്ദ്ര നേതൃത്വം വിഷയങ്ങള്‍ അന്വേഷിക്കുന്നുണ്ട് എന്ന് കഴിഞ്ഞ ദിവസം മുതിര്‍ന്ന നേതാവ് പിപി മുകുന്ദനും വ്യക്തമാക്കിയിരുന്നു.കെ സുരേന്ദ്രന് സംസ്ഥാന നേതാക്കളില്‍ നിന്ന് കാര്യമായ ഒരു പിന്തുണയും ലഭിക്കുന്നില്ല. കഴിഞ്ഞ ദിവസങ്ങളില്‍ പരസ്യ പ്രതികരണത്തിന് മിക്ക നേതാക്കളും തയ്യാറായിരുന്നില്ല. എന്നാല്‍ വിഷയം കൂടുതല്‍ ഗുരുതരമായതോടെ ചിലരെങ്കിലും പ്രതികരിക്കാന്‍ നിര്‍ബന്ധിതരായിട്ടുണ്ട്.
കേന്ദ്ര നേതൃത്വത്തിന് നല്‍കിയ റിപ്പോര്‍ട്ട് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ചാണ്. കേരളത്തില്‍ ആകെ ഉണ്ടായിരുന്ന ഒരു സീറ്റ് നഷ്ടപ്പെടുകയും വോട്ട് വിഹിതം വലിയ തോതില്‍ ഇടിയുകയും ചെയ്തു. ഇതിന്റെ എല്ലാം ഉത്തരവാദിത്തം കെ സുരേന്ദ്രന്റെ മാത്രം ബാധ്യതയായി മാറുകയാണ്.തിരഞ്ഞെടുപ്പ് തോല്‍വിയില്‍ രഹസ്യ നിരീക്ഷകരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍, സുരേന്ദ്രന്‍ അടക്കം ചില മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ നടപടിയുണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ട്. തിരഞ്ഞെടുപ്പ് പരാജയത്തെ തുടര്‍ന്ന് കെ സുരേന്ദ്രന്‍ തന്നെ രാജിസന്നദ്ധത അറിയിച്ചിരുന്നതായും വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു.
കേരളത്തില്‍ ഒരുകാലത്ത് ഏറ്റവും ശക്തമായിരുന്നത് പികെ കൃഷ്ണദാസ് ഗ്രൂപ്പ് ആയിരുന്നു. വി മുരളീധരന്‍-കെ സുരേന്ദ്രന്‍ സഖ്യം വന്നതോടെ കടുത്ത അവഗണന നേരിടുകയാണ് കൃഷ്ണദാസ് പക്ഷം. പുതിയതായി രൂപം കൊണ്ട ശോഭ സുരേന്ദ്രന്‍ ഗ്രൂപ്പും ഔദ്യോഗിക പക്ഷത്തിനെതിരാണ്. എന്നാല്‍, ഇപ്പോഴത്തെ വിവാദങ്ങളില്‍ സുരേന്ദ്രനെ പിന്തുണയ്ക്കാനോ എതിര്‍ക്കാനോ രണ്ട് ഗ്രൂപ്പുകളും രംഗത്ത് വരുന്നില്ല എന്നതും ശ്രദ്ധേയമാണ്.
കേരളത്തിലെ തിരഞ്ഞെടുപ്പ് പരാജയത്തില്‍ ആര്‍എസ്എസിനും കടുത്ത അതൃപ്തിയാണ് ബിജെപിയോടുള്ളത്. അടിത്തട്ടില്‍ ആര്‍എസ്എസ് ശക്തമായ പ്രവര്‍ത്തനം നടത്തിയിട്ടും അത് വോട്ടായി മാറാതിരിക്കാന്‍ വഴിവച്ചത് ബിജെപി നേതൃത്വത്തിന്റെ പിടിപ്പുകേടാണെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. തിരിച്ച് ആര്‍എസ്എസിനെതിരെ ബിജെപി നേതാക്കളും വിമര്‍ശനം ഉന്നയിക്കുന്നു.
കൊടകര കുഴല്‍പണ കേസുമായി ബന്ധപ്പെട്ട് കെ സുരേന്ദ്രനേയും അന്വേഷണ സംഘം ചോദ്യം ചെയ്യുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാന സംഘടനാ ജനറല്‍ സെക്രട്ടറി എം ഗണേശനെ ചോദ്യം ചെയ്തുകഴിഞ്ഞു. മധ്യമേഖലാ സെക്രട്ടറിയേയും ചോദ്യം ചെയ്തിട്ടുണ്ട്. ഈ അന്വേഷണം കൂടുതല്‍ മുറുകിയാല്‍ കേന്ദ്ര നേതൃത്വം എന്ത് നിലപാട് എടുക്കും എന്നതും നിര്‍ണായകമാണ്.കേരളത്തിലെ തിരഞ്ഞെടുപ്പ് പരാജയത്തില്‍ ആര്‍എസ്എസിനും കടുത്ത അതൃപ്തിയാണ് ബിജെപിയോടുള്ളത്. അടിത്തട്ടില്‍ ആര്‍എസ്എസ് ശക്തമായ പ്രവര്‍ത്തനം നടത്തിയിട്ടും അത് വോട്ടായി മാറാതിരിക്കാന്‍ വഴിവച്ചത് ബിജെപി നേതൃത്വത്തിന്റെ പിടിപ്പുകേടാണെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. തിരിച്ച് ആര്‍എസ്എസിനെതിരെ ബിജെപി നേതാക്കളും വിമര്‍ശനം ഉന്നയിക്കുന്നു.