നോട്ട് നിരോധനം: കെ. സുരേന്ദ്രന് പറ്റിയ പണി അന്വേഷിച്ച് സോഷ്യല്‍ മീഡിയ; ബിജെപി വാദങ്ങളെല്ലാം പൊളിഞ്ഞടുങ്ങുന്നു

നോട്ടു നിരോധനം വന്‍ പരാജയമായിരുന്നെന്ന കണക്കുകള്‍ പുറത്ത് വന്നതിന് പിന്നാലെ ബിജെപി നേതാക്കളെ പൊളിച്ചടുക്കി സോഷ്യല്‍ മീഡിയ. നോട്ട് നിരോധനകാലത്തെ ബിജെപി നേതാക്കളുടെ വെല്ലുവിളികളെയാണ് ഇപ്പോള്‍ സോഷ്യമീഡിയ ആഘോഷമാക്കുന്നത്. ഏറ്റവും കൂടുതല്‍ ട്രോളുകല്‍ ഏറ്റുവാങ്ങുന്നത് ക. സുരേന്ദ്രനാണ്.

ചാനല്‍ ചര്‍ച്ചയില്‍ ഏറ്റവും ചുരുങ്ങിയത് ഒരു മൂന്ന് ലക്ഷം കോടി രൂപയുടെ കുറവെങ്കിലും റിസര്‍വ് ബാങ്കില്‍ ഇല്ലങ്കില്‍ ഏഷ്യനെറ്റ് അവതാരകനായ വിനു പറയുന്ന പണി ചെയ്യാന്‍ ഞാന്‍ തയ്യാറാണെന്ന് സുരേന്ദ്രന്‍ പറഞ്ഞിരുന്നു. വിനു സുരേന്ദ്രനെ ഏല്‍പ്പിക്കുന്ന പണി എന്താണെന്നതാണ് ഇപ്പോള്‍ ചര്‍ച്ച. സുരേന്ദ്രന് പറ്റിയ പണി ഉണ്ടോ എന്ന് ചോദിക്കുന്നവരും ഉണ്ട്. എന്നാല്‍ പുതിയ ന്യായീകരണങ്ങളുമായി സുരേന്ദ്രന്‍ പ്രത്യക്ഷപ്പെട്ടെങ്കിലും അതും സ്വയം പാരയാകുകയാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നോട്ടുനിരോധനത്തെത്തുടര്‍ന്ന് പിന്‍വലിച്ച 99.3 ശതമാനം കറന്‍സിയും തിരിച്ചെത്തിയെന്ന ആര്‍.ബി.ഐയുടെ വാര്‍ഷിക റിപ്പോര്‍ട്ടിന്റെ പശ്ചാലത്തില്‍ സുരേന്ദ്രന്‍ നേരത്തെ ഉന്നയിച്ച വാദങ്ങള്‍ തിരിഞ്ഞുകൊത്തുന്നതിനിടെയാണ് അദ്ദേഹത്തിന്റെ അടുത്ത ന്യായീകരണവും പൊളിഞ്ഞത്.

നോട്ട് നിരോധനവുമായി ബന്ധപ്പെട്ട് ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന്‍ ഫേസ്ബുക്കിലിട്ട അവകാശവാദം വ്യാജമാണെന്നാണ് എതിരാളികള്‍ കണ്ടെത്തിയിരിക്കുന്നത്. പ്രധാന്‍ മന്ത്രി ജന്‍ കല്ല്യാണ്‍യോജന വഴി കള്ളപ്പണം തിരിച്ചെത്തിച്ചിട്ടുണ്ടെന്നാണ് സുരേന്ദ്രന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞത്. എന്നാല്‍ ഇതിന്‍പ്രകാരം ജന്‍ കല്യാണ്‍ യോജന എന്നൊരു പദ്ധതിയില്ല. അത് ഉത്തര്‍പ്രദേശിലെ ഒരു തൊഴില്‍ തട്ടിപ്പിന്റെ പേരാണ്.

നിരോധിച്ച നോട്ടുകളില്‍ 99.3 ശതമാനവും തിരിച്ചെത്തിയതിനെ തുടര്‍ന്ന് തനിക്ക് നേരെ ഉയര്‍ന്ന പരിഹാസങ്ങളെ പ്രതിരോധിക്കുകയായിരുന്നു ബി.ജെ.പി നേതാവ്. കള്ളപ്പണം പകുതി നികുതിയോടെ ബാങ്കിലടയ്ക്കാനുള്ള അവസരം സര്‍ക്കാര്‍ നല്‍കിയിരുന്നുവെന്നും, ആ പദ്ധതിയുടെ പേരാണ് ജന്‍ കല്യാണ്‍ യോജന എന്നുമാണ് സുരേന്ദ്രന്‍ പോസ്റ്റില്‍ പറഞ്ഞത്. യഥാര്‍ത്ഥത്തില്‍ ഇങ്ങനെയൊരു സര്‍ക്കാര്‍ പദ്ധതിയില്ല. 2016ല്‍ ഉത്തര്‍പ്രദേശില്‍ 72,530 പേര്‍ക്ക് തൊഴില്‍ നല്‍കും എന്ന പേരില്‍ പ്രചരിച്ച ഒരു വ്യാജപദ്ധതിയുടെ പേരാണിത്. ഒരുപാട് പേര്‍ ഇതില്‍ അപേക്ഷിക്കുകയും വഞ്ചിക്കപ്പെടുകയും ചെയ്തു.

അതേസമയം കെ.സുരേന്ദ്രന്‍ ഉദ്ദേശിച്ച പദ്ധതി ഗരീബ് കല്യാണ്‍ യോജന ആവാന്‍ സാധ്യതയുണ്ടെന്ന് ഒരു കൂട്ടര്‍ പറയുന്നുണ്ട്. കണക്കില്‍പ്പെടാത്ത 25 ശതമാനം സ്വത്ത് നിക്ഷേപിക്കാനും നാല് വര്‍ഷങ്ങള്‍ക്ക് ശേഷം പലിശകൂടാതെ തിരിച്ചെടുക്കാനും സാധിക്കുന്ന പദ്ധതിയാണിത്. 50% പിഴയടച്ചാല്‍ കണക്കില്‍പ്പെടാത്ത സ്വത്ത് നിയമവിധേയമാക്കാനും സാധിക്കും.

Top