മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ കബാലിയുടെ ആദ്യ പ്രദര്‍ശനം അമേരിക്കയില്‍ നടന്നു. സൂപ്പര്‍സ്റ്റാര്‍ രജനികാന്തിനും കുടുംബത്തിനുവേണ്ടിയാണ് ആദ്യ പ്രദര്‍ശനം നടന്നത്. കൈയ്യടിയോടെയാണ് രജനിയുടെ കുടുംബം കബാലിയെ വരവേറ്റത്.
അമേരിക്കയിലെ ഒരു സ്വകാര്യ തിയേറ്ററില്‍ നടന്നത്. മകള്‍ ഐശ്വര്യ ധനുഷും കുടുംബത്തിലെ മറ്റു അംഗങ്ങളും രജനിക്കൊപ്പമുണ്ടായിരുന്നു. അവധി ആഘോഷിക്കാന്‍ അമേരിക്കയിലെത്തിയ രജനി തിരിച്ചുവരാന്‍ തയ്യാറെടുക്കുന്ന സമയത്താണ് ഷോ സംഘടിപ്പിച്ചത്. ഷോ കഴിഞ്ഞ ശേഷം രജനി ഇന്ത്യയിലേക്ക് തിരിച്ചു. തിയേറ്ററിലുണ്ടായിരുന്നവരെ ചിത്രം പൂര്‍ണമായും തൃപ്തിപ്പെടുത്തിയെന്നും കയ്യടികളോടെയാണ് പല സീനുകളെയും ഇവര്‍ സ്വീകരിച്ചത്. അതേസമയം, രജനികാന്തിന്റെ ആമുഖ രംഗം ചോര്‍ന്നത് ഈ തിയേറ്ററില്‍ നിന്നാണെന്നും സൂചനയുണ്ട്.
കമല്ഹാസന് വേണ്ടി പ്രത്യേക സംഘടിപ്പിക്കാന്‍ രജനി നേരത്തെ തീരുമാനിച്ചിരുന്നു. എന്നാല്‍ സ്റ്റെയര്‍കേസില്‍ നിന്ന് വീണ് കമലിന് പരുക്കേറ്റതോടെ അത് ഉപേക്ഷിക്കുകയായിരുന്നു. കമല്ഹാസന് ഇല്ലെങ്കില്‍ ഷോ വേണ്ടെന്ന നിലപാടായിരുന്നു രജനിക്ക്. എല്ലാ പ്രത്യേക ഷോകളും നിര്‍ത്തിവയ്ക്കുവാന്‍ രജനികാന്ത് നിര്‍ദ്ദേശവും നല്‍കിയിരുന്നു.