കൊച്ചി: കാക്കനാട് മയക്കുമരുന്നു സംഘത്തിലെ മുഖ്യകണ്ണിയായ അധ്യാപിക സുസ്മിത ഫിലിപ് വമ്പൻ വില്ലത്തി!പ്രതികളില്‍ ചിലര്‍ക്കൊപ്പം ഒട്ടേറെ ഹോട്ടലുകളില്‍ ഇവര്‍ താമസിച്ചു; പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ് .കേസില്‍ ലഹരി പാര്‍ട്ടികള്‍ സംഘടിപ്പിക്കാന്‍ സഹായം നല്കിയ അധ്യാപികയെ എക്സൈസ് ക്രൈംബ്രാഞ്ച് സംഘം ഇന്നു കസ്റ്റഡിയില്‍ വാങ്ങും.കൊച്ചി കൂവപ്പാടം പാണ്ടിക്കുടി ചോളകത്ത് സുസ്മിത ഫിലിപ്പിനെ(40)യാണ് കസ്റ്റഡിയില്‍ വാങ്ങുന്നത്. മയക്കുമരുന്നു സംഘത്തിലെ മുഖ്യകണ്ണിയാണ് ഇവര്‍.
ഇവരെ ചോദ്യം ചെയ്യുന്നതിലൂടെ മയക്കുമരുന്ന് വില്പനയെക്കുറിച്ച് നിര്‍ണായകമായ പല വിവരങ്ങളും ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.സുസ്മിതയുടെ പല ബാങ്ക് അക്കൗണ്ടുകളിലൂടെയും പ്രതികള്‍ക്ക് പണം കൈമാറിയതായി എക്സൈസ് ക്രൈംബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണര്‍ ടി.എം. കാസിം പറഞ്ഞു. എത്ര തുക കൈമാറിയെന്നതിനെക്കുറിച്ച് അന്വേഷണം നടന്നുവരുകയാണ്. വന്‍കിട ഹോട്ടലുകളിലും ക്ലബുകളിലും നടന്ന റേവ് പാര്‍ട്ടികളിലും ഇവര്‍ പങ്കെടുത്തിരുന്നു.പ്രതികളില്‍ ചിലര്‍ക്കൊപ്പം ഒട്ടേറെ ഹോട്ടലുകളില്‍ ഇവര്‍ താമസിച്ചുവെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
പല ഡീലുകളിലും ഇടനിലക്കാരിയായി പ്രവര്‍ത്തിച്ചത് ഇവരാണ്. പ്രതികളില്‍നിന്ന് പിടികൂടിയ വിദേശ ഇനം നായ്ക്കളെ ആദ്യം സംരക്ഷിച്ചതും ഇവരായിരുന്നു.പ്രതികള്‍ക്ക് നിയമസഹായം നല്‍കാനും ഇവര്‍ സഹായിച്ചുവെന്ന് അസിസ്റ്റന്റ് കമ്മീഷണര്‍ കാസിം പറഞ്ഞു.ഇവരെ മുമ്പ് ചോദ്യം ചെയ്തു വിട്ടയച്ചെങ്കിലും പിന്നീട് നടത്തിയ നിരീക്ഷണത്തിലായിരുന്നു അറസ്റ്റ് ചെയ്തത്.
അതേസമയം മയക്കുമരുന്നു കേസില്‍ വരുംദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റുണ്ടാകുമെന്നാണ് അന്വേഷണസംഘം നല്കുന്ന സൂചന.ഫ്ളാറ്റുകള്‍ കേന്ദ്രീകരിച്ച് വന്‍ മയക്കുമരുന്നു വില്പന നടന്നതായും സൂചനയുണ്ട്. 11 കോടി രൂപയുടെ മയക്കുമരുന്നു വില്പന കേസില്‍ ഇതുവരെ 12 പേരാണ് അറസ്റ്റിലായത്.